കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിനുള്ള ശോഭാ സുരേന്ദ്രന്‍റെ ക്ഷണം; പൊതുവായ ചില താത്പര്യങ്ങൾ അവര്‍ക്കിടയിലുണ്ട്; വിപിപി മുസ്തഫ

Google Oneindia Malayalam News

കാസര്‍ഗോട്: ലീഗിനുള്ള ശോഭാ സുരേന്ദ്രന്‍റെ ക്ഷണം പൊതുവായ ചില താത്പര്യങ്ങൾ അവര്‍ക്കിടയിലുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് സിപിഎം നേതാവ് വിപിപി മുസ്തഫ. ലീഗിനെ എന്‍ഡിഎയിലേക്ക് ചില ബിജെപി നേതാക്കൾ ക്ഷണിക്കുമ്പോൾ, അതിൽ നിന്നും മനസ്സിലാകുന്നത്, ചില പൊതുവായ താത്പര്യങ്ങൾ അവർക്കിടയിലുണ്ടെന്നാണ്. അത് കേവലമൊരു പ്രസ്താവനയായി കാണേണ്ടതില്ല. മുസ്ലിം ലീഗിനെയോ, ഇനി ജമാത്തെ ഇസ്ലാമിയെപ്പോലുമോ, ഒരു മുഖ്യശത്രുവായി ബിജെപി കാണുന്നില്ല എന്നാണ് അതിന്റെയർത്ഥമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. വിപിപി മുസ്തഫയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ലീഗും ബിജെപിയും വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ
അന്തര്‍ധാരകള്‍
മുസ്ലിം ലീഗ് ബിജെപിയുടെ മിത്രമാണോ? മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് ചില ബിജെപി നേതാക്കൾ ക്ഷണിക്കുമ്പോൾ, അതിൽ നിന്നും മനസ്സിലാകുന്നത്, ചില പൊതുവായ താത്പര്യങ്ങൾ അവർക്കിടയിലുണ്ടെന്നാണ്. അത് കേവലമൊരു പ്രസ്താവനയായി കാണേണ്ടതില്ല. മുസ്ലിം ലീഗിനെയോ, ഇനി ജമാത്തെ ഇസ്ലാമിയെപ്പോലുമോ, ഒരു മുഖ്യശത്രുവായി ബിജെപി കാണുന്നില്ല എന്നാണ് അതിന്റെയർത്ഥം.

പൊതുവായ ചില താത്പര്യങ്ങൾ ഹിന്ദുത്വ-ഇസ്ലാമിസ്റ്റ് വർഗീയരാഷ്ട്രീയധാരകൾക്കിടയിൽ ഉണ്ട്. അതിലൊരു താത്പര്യം ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണം ഇല്ലാതെയാക്കുക എന്നതാണ്. കാരണം, ബിജെപിയെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസ്റ്റുകാർ രാഷ്ട്രീയവും സൈദ്ധാന്തികവുമായി അവരുടെ എതിരാളികളാണ്. ഇടയ്ക്കു വെച്ചു യുദ്ധം മതിയാക്കിപ്പോരുന്ന ശീലം അവർക്കില്ല. മരണം വരെ പോരാടുക എന്നതാണവരുടെ രീതി. ഒരിക്കലും വിലയ്ക്കു വാങ്ങാൻ കഴിയാത്ത എതിരാളികൾ. "ഈ പാർടിയിലെ അവസാനത്തെ അംഗമാണ് ഞാനെങ്കിലും ശരി, ബിജെപിക്കെതിരെ പോരാടും." എന്നാണ് തന്നെ വിലയ്ക്കെടുക്കാൻ ശ്രമിച്ച അമിത് ഷായോട് തൃപുരയിൽ നിന്നുള്ള സിപിഐ(എം) നേതാവ് ഝർണ ദാസ് ബൈദ്യ എം പി പറഞ്ഞത്. അതാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തി.

vppmusth

ബിജെപിയല്ല, സിപിഐ(എം) ആണ് പ്രധാനശത്രു എന്നും, ബിജെപിയെ എതിർക്കാൻ ലീഗിന് പരിമിതികളുണ്ടെന്നും മുസ്ലിം ലീഗ് നേതാക്കൾ പരസ്യമായി സമ്മതിച്ചതും, യുഡിഎഫിന്റേതായ ഒരു രാഷ്ട്രീയസമരത്തിൽ പോലും പങ്കെടുക്കാത്തവരുമായ ലീഗിന്റെ സമുന്നതരായ ആത്മീയനേതാക്കൾ പണ്ടൊരു ബിജെപി സമരവേദിയിലെത്തിയതും ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്.

കൊല്‍ക്കത്ത നഗരത്തിലൂടെ സ്‌കൂട്ടറില്‍ മമതയുടെ യാത്ര; പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധം- ചിത്രങ്ങള്‍ കാണാം

ഇടതുപക്ഷം കേരളസംസ്ഥാനം ഭരിക്കുന്നതോ, ഇടതുപക്ഷത്തിന്റെ എംപിമാർ പാർലമെന്റിലേക്ക് എത്തുന്നതോ ബിജെപിയുടെ ഹിന്ദുത്വതാത്പര്യങ്ങൾക്ക് ഭീഷണിയാണ്. എൽഡിഎഫ് ഭരിക്കുമ്പോഴൊക്കെ ബിജെപി തളരുന്നതും, യുഡിഎഫ് ഭരിക്കുമ്പോൾ തഴച്ചു വളരുന്നതും ഇതുകൊണ്ടാണ്. അതുകൊണ്ടുതന്നെ, ബിജെപിയെ കേരളസംസ്ഥാനത്തു നിന്നും തുടച്ചു നീക്കണമെങ്കിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടർഭരണം ഉറപ്പു വരുത്തേണ്ടതുണ്ട്. ഇനിയും നമ്മൾ യുഡിഎഫിന്റെയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെയും പിആര്‍ സ്റ്റണ്ടുകളും ഫോട്ടോഷൂട്ടുകളും കണ്ട് റിസ്ക്കെടുക്കെടുക്കരുത്.

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
Sobha Surendran's invitation to the League; They have some common interests; VPP Mustafa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X