കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മറഞ്ഞിരിക്കുന്നത് അപമാനകരം; മുഖ്യമന്ത്രിയാണ് എണ്ണിയെണ്ണി മറുപടി പറയേണ്ടതെന്ന്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് ചീഫ് സെക്രട്ടറിയെക്കൊണ്ട് മറുപടി പറയിച്ച് മുഖ്യമന്ത്രി മറഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ഇത് അപമാനകരമാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നു.

ശ്രീ ടോം ജോസിന്റെ ന്യായീകരണമല്ല ശ്രീ പിണറായി വിജയന്റെ വിശദീകരണമാണ് കേരളത്തിനു കേള്‍ക്കേണ്ടത്. കുറ്റക്കാര്‍ ആരായാലും പുറത്തുകൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യണം. അതിനു വേണ്ടതു ചെയ്യാന്‍ മുഖ്യമന്ത്രിയെ ഉപദേശിക്കുകയാണ് ചീഫ് സെക്രട്ടറി ചെയ്യേണ്ടതെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. അവരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്

മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്

സിഎജി റിപ്പോര്‍ട്ടിലെ ഗുരുതര വെളിപ്പെടുത്തലുകളെക്കുറിച്ച് ചീഫ് സെക്രട്ടറിയെക്കൊണ്ട് മറുപടി പറയിച്ച് മുഖ്യമന്ത്രി മറഞ്ഞിരിക്കുന്നത് അപമാനകരമാണ്. ഉദ്യോഗസ്ഥ മേധാവിയല്ല, മുഖ്യമന്ത്രിയാണ് എണ്ണിയെണ്ണി മറുപടി പറയേണ്ടത്.

ടോം ജോസിന്റെ ന്യായീകരണമല്ല

ടോം ജോസിന്റെ ന്യായീകരണമല്ല

ശ്രീ ടോം ജോസിന്റെ ന്യായീകരണമല്ല ശ്രീ പിണറായി വിജയന്റെ വിശദീകരണമാണ് കേരളത്തിനു കേള്‍ക്കേണ്ടത്. ഈ കള്ളക്കളി അവസാനിപ്പിക്കുകയും ഒട്ടും വൈകാതെ ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍ നിന്നു മാറി നില്‍ക്കുകയും പൊലീസ് മേധാവിയെ മാറ്റിനിര്‍ത്തി ദേശീയ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുകയുമാണ് വേണ്ടത്.

പുറത്തായോ

പുറത്തായോ

സിഎജി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് പുറത്തായോ എന്ന സംശയമാണ് ചീഫ് സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്. സിഎജിയുടെ കണ്ടെത്തലുകള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തുമ്പോള്‍ അത് മറയ്ക്കുന്നതിനു വേണ്ടി വിഷയത്തിന്റെ ദിശ മാറ്റാന്‍ ഇതുകൊണ്ടൊന്നും കഴിയില്ല.

ആവര്‍ത്തിക്കും

ആവര്‍ത്തിക്കും

റിപ്പോര്‍ട്ട് ചോര്‍ന്നോ എന്ന് സിഎജി പരിശോധിക്കട്ടെ.സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ വ്യക്തിഹത്യ പാടില്ല എന്നാണ് ചീഫ് സെക്രട്ടറിയുടെ മറ്റൊരു വാദം. അഴിമതി നടന്നതായി ആരോപിക്കുകയും പേരെടുത്തു പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തത് സിഎജി തന്നെയാണ്. അത് സ്വാഭാവികമായും മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ആവര്‍ത്തിക്കുകയും ചെയ്യും.

പേര് പുറത്തുവന്നതിലാണോ വിഷമം?

പേര് പുറത്തുവന്നതിലാണോ വിഷമം?

സര്‍ക്കാര്‍ ഖജനാവിലെ കോടികള്‍ വകമാറ്റിയതിലല്ല, പേര് പുറത്തുവന്നതിലാണോ വിഷമം? തിടുക്കപ്പെട്ട് ആരെയോ കുറ്റക്കാരായി ചിത്രീകരിക്കുകയും വിചാരണയ്ക്കു വിധേയമാക്കുകയും ചെയ്യുന്നുവെന്നാണ് ചീഫ് സെക്രട്ടറി പരിതപിക്കുന്നത്. അതേസമയംതന്നെ, സിഎജി നിര്‍വഹിക്കുന്നത് ഭരണഘടനാപരമായ ചുമതലയാണ് എന്നും പറയുന്നു.

 കുറ്റക്കാരാക്കലോ വിചാരണ ചെയ്യലോ അല്ല

കുറ്റക്കാരാക്കലോ വിചാരണ ചെയ്യലോ അല്ല

ഭരണഘടനാപരമായ ആ ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ഭാഗമായി സിഎജി കണ്ടെത്തുകയും എല്ലാ നടപടിക്രമങ്ങളും പാലിച്ചു പുറത്തുവിടുകയും ചെയ്ത കാര്യങ്ങളാണ് കേരളം ചര്‍ച്ച ചെയ്യുന്നത്. അത് നിരപരാധികളെ കുറ്റക്കാരാക്കലോ വിചാരണ ചെയ്യലോ അല്ല.

ചീഫ് സെക്രട്ടറി ചെയ്യേണ്ടത്

ചീഫ് സെക്രട്ടറി ചെയ്യേണ്ടത്

എത്രയും വേഗം ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ദുരൂഹതയുടെ പുകമറ നീക്കുകയുമാണ് വേണ്ടത്. കുറ്റക്കാര്‍ ആരായാലും പുറത്തുകൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യണം. അതിനു വേണ്ടതു ചെയ്യാന്‍ മുഖ്യമന്ത്രിയെ ഉപദേശിക്കുകയാണ് ചീഫ് സെക്രട്ടറി ചെയ്യേണ്ടത്.

 ചുട്ടുപൊള്ളി കേരളം; നാല് ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്, ഉച്ചയ്ക്ക് പുറത്ത് ഇറങ്ങരുത് ചുട്ടുപൊള്ളി കേരളം; നാല് ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്, ഉച്ചയ്ക്ക് പുറത്ത് ഇറങ്ങരുത്

 അലന് പരീക്ഷയെഴുതാനുള്ള അനുമതി: പന്ത് കണ്ണൂർ സർവകലാശാലയുടെ കോർട്ടിൽ അലന് പരീക്ഷയെഴുതാനുള്ള അനുമതി: പന്ത് കണ്ണൂർ സർവകലാശാലയുടെ കോർട്ടിൽ

English summary
Sobha Surendran say about cag report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X