കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിപിഎമ്മും യെച്ചൂരിയും ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍': യെച്ചൂരിയുടെ അസം പ്രസംഗം തെളിവെന്ന് ശോഭ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി രാജ്യം മുഴുവന്‍ ഒരേ വിധത്തലല്ല ബാധിക്കുകയെന്നും വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ വ്യത്യസ്ഥ സാഹചര്യമാണുള്ളതെന്നും തുറന്നു പറയാന്‍ സീതാറാം യെച്ചൂരിയുടെ അസം പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയെങ്കിലും സിപിഎം നേതൃത്വം തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.

പൗരത്വനിയമ ഭേദഗതി ഒരുവിധത്തിലും ബാധിക്കാത്ത കേരളത്തിലിരുന്നുകൊണ്ട് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും സ്വന്തം നേതാവിന്റെ അസം പ്രസംഗത്തിലെ വൈരുധ്യം കേള്‍ക്കേണ്ടതാണെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. ശോഭാ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

യെച്ചൂരിയുടെ അസം പ്രസംഗം

യെച്ചൂരിയുടെ അസം പ്രസംഗം

പൗരത്വനിയമ ഭേദഗതി രാജ്യം മുഴുവന്‍ ഒരേ വിധത്തലല്ല ബാധിക്കുകയെന്നും വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ വ്യത്യസ്ഥ സാഹചര്യമാണുള്ളതെന്നും തുറന്നു പറയാന്‍ സീതാറാം യെച്ചൂരിയുടെ അസം പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയെങ്കിലും സിപിഎം നേതൃത്വം തയ്യാറാകണം.

രണ്ടു കാര്യങ്ങള്‍

രണ്ടു കാര്യങ്ങള്‍

പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്നതു തടയാന്‍ അസം ജനത നിശ്ചയദാര്‍ഢ്യമുള്ളവരാണ് എന്നും 1985ലെ അസം കരാര്‍ നിരാകരിക്കാനോ വെള്ളം ചേര്‍ക്കാനോ അനുവദിക്കില്ല എന്നുമാണ് സീതാറാം യെച്ചൂരി വെള്ളിയാഴ്ച അസമില്‍ പറഞ്ഞത്. അതായത് ഒരേസമയം അസമിലും കേരളത്തിലും ഒരുപോലെയല്ലാത്ത രണ്ടു കാര്യങ്ങള്‍ ഒന്നുതന്നെയാണ് എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ പറയുന്നു.

പിണറായി വിജയനും കൂട്ടരും

പിണറായി വിജയനും കൂട്ടരും

പൗരത്വനിയമ ഭേദഗതി ഒരുവിധത്തിലും ബാധിക്കാത്ത കേരളത്തിലിരുന്നുകൊണ്ട് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും സ്വന്തം നേതാവിന്റെ അസം പ്രസംഗത്തിലെ വൈരുധ്യം കേള്‍ക്കേണ്ടതാണ്. 2019ലെ പൗരത്വനിയമ ഭേദഗതിപ്രകാരം 2014 ഡിസംബര്‍ 31 ആണ് അസമിലെ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്.

അസം കരാര്‍

അസം കരാര്‍

എന്നാല്‍ 1985ലെ അസം കരാറില്‍ പറഞ്ഞിരിക്കുന്ന കാലപരിധി തന്നെ അടിസ്ഥാനമാക്കണം എന്ന് ആവശ്യപ്പെട്ടാണ് അസമില്‍ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടന്നത്. യെച്ചൂരി അതിനെ പിന്തുണച്ചാണ് സംസാരിക്കുന്നത്. അതായത് അസം കരാര്‍ പ്രകാരം 1971 മാര്‍ച്ച് 25നോ അതിനു ശേഷമോ അവിടേക്ക് കുടിയേറിയവര്‍ക്കോ അഭയാര്‍ത്ഥികള്‍ക്കോ പൗരത്വം നല്‍കില്ല.

തോന്നുക

തോന്നുക

അത് അംഗീകരിക്കണമെന്നും പൗരത്വഭേദഗതി നിയമത്തില്‍ പറയുന്നതുപോലെ 2014 ഡിസംബര്‍ 31 വരെ എത്തിയവര്‍ക്ക് പൗരത്വം നല്‍കുന്നത് അനുവദിക്കാനാകില്ല എന്നുമാണ് അസന്ദിഗ്ധമായി യെച്ചൂരി പറയുന്നത്. കേരളത്തിലിരുന്നുകൊണ്ട് കാര്യം ശരിയായി മനസ്സിലാക്കാതെ കേള്‍ക്കുന്നവര്‍ക്കു തോന്നുക യെച്ചൂരി അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സംസാരിക്കുന്നു എന്നാണ്.

ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍

ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍

എന്നാല്‍ 1971 മാര്‍ച്ച് 25 നു ശേഷം എത്തിയവരെ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കിയേപറ്റൂ എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ കാതല്‍. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണ് സിപിഎം എന്നതിന് ഇതില്‍പ്പരം തെളിവ് ആവശ്യമില്ല.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1985ല്‍ ഓള്‍ അസം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രക്ഷോഭകാരികളുമായി ഒപ്പുവച്ച കരാറാണ് അസം കരാര്‍.

പ്രക്ഷോഭകരുടെ വികാരം

പ്രക്ഷോഭകരുടെ വികാരം

അസമിലേക്ക് നുഴഞ്ഞുകയറിയ വിദേശികളെ മുഴുവന്‍ പുറത്താക്കണം എന്ന പ്രക്ഷോഭകരുടെ വികാരം ഉള്‍ക്കൊണ്ടാണ് അത് തയ്യാറാക്കിയത്. അസം ജനത മുഴുവന്‍ പിന്തുണച്ച പ്രക്‌ഷോഭമായിരുന്നു അത്. 1966 ജനുവരി ഒന്നിനു മുമ്പ് അസമില്‍ എത്തിയവര്‍ക്ക് കരാര്‍പ്രകാരം പൗരത്വം നല്‍കാനും 1966 ജനുവരി 1നും 1971 മാര്‍ച്ച് 24നും ഇടയില്‍ പുറത്തു നിന്നെത്തിയവരെ കണ്ടെത്തി അവരെ വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്യാനുമായിരുന്നു ധാരണ.

പത്തു വര്‍ഷത്തേക്ക്

പത്തു വര്‍ഷത്തേക്ക്

1946ലെ ഫോറിനേഴ്‌സ് ആക്റ്റിലെ വ്യവസ്ഥകളും 1964ലെ ഫോറിനേഴ്‌സ് ( ട്രൈബ്യൂണല്‍) ഉത്തരവും പ്രകാരമായിരിക്കും ഇത് എന്നും വ്യക്തമാക്കിയിരുന്നു. പത്തു വര്‍ഷത്തേക്ക് അവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല. 1971 മാര്‍ച്ച് 24നു ശേഷം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചവര്‍ക്കു കൂടി അസം കരാര്‍ ബാധകമാക്കുന്ന നിബന്ധന കൂടി ഉള്‍പ്പെടുത്തി കരാര്‍ പിന്നീട് വികസിപ്പിക്കുകയായിരുന്നു.

കള്ളക്കളി

കള്ളക്കളി

സിപിഎമ്മിന്റെ കള്ളക്കളി അസമില്‍ പൗരത്വനിയമ ഭേദഗതിയുടെ ആനുകൂല്യം കൂടുതല്‍ പേര്‍ക്കു കിട്ടുന്നതിന് എതിരേയാണ് എന്ന സത്യം കേരളജനത തിരിച്ചറിയണം.

ഫേസ്ബുക്ക് പോസ്റ്റ്

ശോഭാ സുരേന്ദ്രന്‍

 കുട്ടിക്കാലത്ത് നരേന്ദ്ര മോദിയോടൊപ്പം പട്ടം പറത്തിക്കളിച്ചിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ കുട്ടിക്കാലത്ത് നരേന്ദ്ര മോദിയോടൊപ്പം പട്ടം പറത്തിക്കളിച്ചിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍

 പൃഥിരാജ്, കമല്‍, പാര്‍വതിമാരുടെയൊന്നും സാമൂഹിക പ്രതിബദ്ധത വെളിപ്പെട്ടു കാണുന്നില്ലെന്ന് ശോഭ പൃഥിരാജ്, കമല്‍, പാര്‍വതിമാരുടെയൊന്നും സാമൂഹിക പ്രതിബദ്ധത വെളിപ്പെട്ടു കാണുന്നില്ലെന്ന് ശോഭ

English summary
Sobha Surendran say about Sitaram Yechury and cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X