കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദില്ലി കലാപത്തിന്റെ മുൻപ് അവസാന യുദ്ധത്തിന് തയ്യാറാകൂ എന്ന സോണിയയുടെ ആഹ്വാനം ഫേസ്ബുക്ക് കണ്ടില്ലേ'

Google Oneindia Malayalam News

തിരുവനന്തപുരം; ബിജെപിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് ഇന്ത്യയിൽ ഫേസ്ബുക്ക് പ്രവർത്തിക്കുന്നുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇന്ത്യയിലെ പോളിസി ഡയറക്ടർ അങ്കി ദാസ് ബിജെപി നേതാക്കളുടെ വിദ്വേഷം പരത്തുന്ന പോസ്റ്റുകൾക്കെതിരെ കണ്ണടച്ചെന്നും വിദ്വേഷ പ്രചരണം നടത്തിയ കുറഞ്ഞത് 4 ബിജെപി നേതാകൾക്കെതിരേയും ഗ്രൂപ്പുകൾക്കെതിരേയും നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഫേസ്ബുക്ക് ലോകമാകമാനം സാമൂഹ്യ മാധ്യമ ഇടത്തെ കൂടുതൽ ഇടതുവത്കരിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ആരോപിച്ചു. വലതുപക്ഷ ആശയങ്ങളെ സെൻസർ ചെയ്ത് സാമൂഹ്യ മാധ്യമങ്ങളെ വിദ്വേഷ പ്രചാരവേലകൾക്ക് ഉപയോഗിക്കാനുള്ള ഈ നീക്കം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞു. അവരുടെ പോസ്റ്റ് വായിക്കാം

ആക്രമണമായി തോന്നിയില്ലേ?

ആക്രമണമായി തോന്നിയില്ലേ?

നിഷ പുരുഷോത്തമനെതിരെയുള്ള അങ്ങേയറ്റം വ്യക്തിപരമായ, അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റ്‌, അപ്പോൾ തന്നെ നീക്കം ചെയ്യേണ്ടത് ഫേസ്ബുക്കിന്റെ ഉത്തരവാദിത്തമല്ലേ? ഇത്രയും വിശാലവും നൈപുണ്യവുമുള്ള ഫേസ്ബുക്ക് സാങ്കേതിവിദഗ്ദർക്ക് അത് സ്വതന്ത്ര പത്രപ്രവർത്തനത്തിനു നേരെയുള്ള ആക്രമണമായി തോന്നിയില്ലേ?

ദില്ലി കലാപ സമയത്ത്

ദില്ലി കലാപ സമയത്ത്

ഡൽഹി കലാപത്തിന്റെ മുന്നോടിയായി അവസാന യുദ്ധത്തിന് തയ്യാറാകൂ എന്ന് ആഹ്വാനം ചെയ്ത സോണിയ ഗാന്ധിയുടെ പ്രസ്താവനയും ഫേസ്ബുക്ക് കണ്ടില്ലെന്നാണോ? ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് ഫേസ്ബുക്ക് കണ്ടില്ലെന്നാണോ? പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിനത്തിലെ പ്രസംഗ ചിത്രം മോർഫ് ചെയ്ത് പെയ്ഡ് പ്രൊമോഷൻ ചെയ്തതും ഫേസ്ബുക്ക് അറിഞ്ഞില്ലേ?

ഫേസ്ബുക്കിന്റെ നിഷ്പക്ഷത

ഫേസ്ബുക്കിന്റെ നിഷ്പക്ഷത

സിംഗപ്പൂർ പാർലമെന്റിന് മുന്നിലും, സ്വന്തം രാജ്യമായ അമേരിക്കയുടെ സെനറ്റിന് മുന്നിലും പൊളിഞ്ഞു വീണ ഫേസ്ബുക്കിന്റെ 'നിഷ്പക്ഷത' ഇതിനോടകം അന്താരാഷ്ട്ര മാധ്യമങ്ങൾ ചർച്ച ചെയ്തതാണ്. ഇന്ത്യയിലും ഈ പ്രവണത വർധിച്ചു വരുന്നുണ്ട്. അറിവ് എല്ലാവരുടേതുമാണ്. ഈ ജനാധിപത്യ സ്വഭാവത്തെയാണ് ഏകശിലാഭിപ്രായങ്ങൾ മാത്രം പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് അട്ടിമറിക്കുന്നത്.

വ്യാജ വാർത്തയുടെ ലേബൽ ഒട്ടിച്ച്

വ്യാജ വാർത്തയുടെ ലേബൽ ഒട്ടിച്ച്

വലതുപക്ഷ -യാഥാസ്ഥിതിക അഭിപ്രായങ്ങളെ വ്യാജവാർത്തയുടെ വ്യാജ ലേബൽ ഒട്ടിച്ച് സെൻസർ ചെയ്യുന്ന ഫേസ്ബുക്ക് ലോകമാകമാനം ഈ സാമൂഹ്യ മാധ്യമ ഇടത്തെ കൂടുതൽ ഇടതുവത്കരിക്കുകയാണ്. വലതുപക്ഷ ആശയങ്ങളെ സെൻസർ ചെയ്ത് സാമൂഹ്യ മാധ്യമങ്ങളെ വിദ്വേഷ പ്രചാരവേലകൾക്ക് ഉപയോഗിക്കാനുള്ള ഈ നീക്കം ജനാധിപത്യത്തെ ദുർബലപ്പെടുത്തും.

ബെംഗളൂരു കലാപം; നഷ്ടപരിഹാരം കലാപകാരികളിൽ നിന്ന് തന്നെ ഈടാക്കും!! യുഎപിഎ ചുമത്താൻ സർക്കാർ<br />ബെംഗളൂരു കലാപം; നഷ്ടപരിഹാരം കലാപകാരികളിൽ നിന്ന് തന്നെ ഈടാക്കും!! യുഎപിഎ ചുമത്താൻ സർക്കാർ

കൊവിഡ് ബാധ മറച്ചുവെച്ച് കണ്ണന്താനം അമ്മയുടെ സംസ്കാരം നടത്തിയെന്ന പ്രചരണം;വാർത്ത വ്യാജമെന്ന് സർക്കാർകൊവിഡ് ബാധ മറച്ചുവെച്ച് കണ്ണന്താനം അമ്മയുടെ സംസ്കാരം നടത്തിയെന്ന പ്രചരണം;വാർത്ത വ്യാജമെന്ന് സർക്കാർ

ലാലപ്പൻ പരാമർശം; മാപ്പ് പറഞ്ഞ് ജോബിയും, ലാലേട്ടായെന്ന് വിളിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും ചീത്തവിളിലാലപ്പൻ പരാമർശം; മാപ്പ് പറഞ്ഞ് ജോബിയും, ലാലേട്ടായെന്ന് വിളിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും ചീത്തവിളി

English summary
sobha surendran slams allegations against facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X