കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിജി മലയാളികളുടെ മുത്തായി മാറി, പിണറായി വർഗസ്വഭാവം കാട്ടി, മുഖ്യമന്ത്രിക്കെതിരെ ശോഭാ സുരേന്ദ്രൻ!

Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം കേരളത്തിൽ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ മുഖ്യമന്ത്രി ചെന്നില്ല എന്നതാണ് ശോഭാ സുരേന്ദ്രനെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വർഗ സ്വഭാവം കാട്ടിയെന്നും മന്ത്രി കടകംപളളി സുരേന്ദ്രനെ മാത്രം അയച്ച് ബാധ്യത നിറവേറ്റിയെന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' മോദിജി വന്നു, കണ്ടു, കേരളീയരെ കീഴടക്കി. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ സംഭവിച്ചത് അതാണ്. 'പ്രധാനമന്ത്രി ചോർ ഹേ' എന്നാണല്ലോ രാഹുൽ ഗാന്ധിയുടെ മുറവിളി. അതേ, ചോരനാണ്, ജനഹൃദയങ്ങളുടെ ചോരൻ. തന്റെ മണ്ഡലം പോലെ പ്രിയപ്പെട്ടതാണ് കേരളവും, കേരളത്തിലെ ജനങ്ങളുമെന്ന് ഹൃദയത്തെ തൊടുന്ന ഭാഷയിൽ അദ്ദേഹം മലയാളികളോട് പറഞ്ഞു.

bjp

മുണ്ടുടുത്ത്, മലയാളിയെ പോലെ മേൽമുണ്ടും തോളിലിട്ട്, മലയാളത്തിൽ അഭിവാദ്യവും ചെയ്ത് മോദിജി മലയാളികളുടേയും മുത്തായി മാറി. നമ്മുടെ പ്രവർത്തകർ ഇനി ഭയപ്പെടേണ്ടതില്ല. ഭഗവാൻ ഗീതയിലൂടെ തന്നത് പോലൊരു ഉറപ്പാണ്, പ്രധാനമന്ത്രി നമുക്ക് നൽകിയിട്ട് മടങ്ങിയത്.

തോല്‍പ്പിച്ചുവെങ്കിലും കേരളത്തിന് നരേന്ദ്ര മോദിയുടെ ആദ്യ സമ്മാനം! ഇത് ചരിത്രത്തിൽ തന്നെ ആദ്യംതോല്‍പ്പിച്ചുവെങ്കിലും കേരളത്തിന് നരേന്ദ്ര മോദിയുടെ ആദ്യ സമ്മാനം! ഇത് ചരിത്രത്തിൽ തന്നെ ആദ്യം

പക്ഷേ, നമ്മുടെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വർഗ്ഗസ്വഭാവം കാട്ടി. പ്രധാനമന്ത്രി കേരളത്തിൽ എത്തിയപ്പോൾ കാണാൻ വരാതെ കടകമ്പള്ളിയെ മാത്രം അയച്ച് ഭരണഘടനാ ബാധ്യത നിറവേറ്റിയെന്നു വരുത്തി. കേരളത്തിന്റെ വികസന പ്രശ്നങ്ങൾ, കേന്ദ്ര സഹായം ആവശ്യമുള്ള പദ്ധതികൾ എന്നിവയൊക്കെ അവതരിപ്പിച്ചു പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനുള്ള സുവർണ്ണാവസരം പിണറായി ഒരു മൂന്നാംകിട പാർട്ടികാരനായി അധഃപതിച്ചതിലൂടെ കളഞ്ഞുകുളിച്ചു. നഷ്ടം കേരളത്തിനു തന്നെ. കേഴുക, പ്രിയ നാടേ''..

English summary
Sobha Surendran of BJP slams Pinarayi Vijayan for not meeting Narendra Modi during his Kerala visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X