കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായിയുടെ ലക്ഷ്യം ഏകീകൃതമായി മതാടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിഭാഗങ്ങളുടെ മൊത്തകുത്തക'

Google Oneindia Malayalam News

തിരുവനന്തപുരം; മുസ്ലിം ലീഗ് യുഡിഫ് സംവിധാനത്തെ നിയന്ത്രിക്കുന്നതിൽ പിണറായി വിജയനുള്ള കുണ്ഠിതം വലിയ തമാശയാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി ബിജെപി രഥയാത്ര നടത്തുന്ന കാലത്ത് കോൺഗ്രസിനോട് കൂട്ട് ചേർന്ന് നിൽക്കുന്നതിൽ പരിഭവിച്ച് ആരംഭിച്ച ഇന്ത്യൻ നാഷണൽ ലീഗ് എന്ന ഐ എൻ എല്ലുമായി സഖ്യമുള്ളവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ.

shobha surendran and pinarayi

ഏകീകൃതമായി മതാടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിഭാഗങ്ങളുടെ മൊത്തകുത്തകയാണ് പിണറായി വിജയന്റെ ലക്ഷ്യം. കേരളത്തിലെ ഹൈന്ദവ വിഭാഗങ്ങളെ ഭിന്നിപ്പിച്ചു നിർത്തുകയും ന്യൂനപക്ഷ വിഭാഗങ്ങളെ മുഴുവനായി വിഴുങ്ങിയും അധികാരത്തിൽ കടിച്ചത്തൂങ്ങനാണ് സിപിഎമ്മിന്റെ ശ്രമമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

മുസ്ലിം ലീഗ് യുഡിഫ് സംവിധാനത്തെ നിയന്ത്രിക്കുന്നതിൽ പിണറായി വിജയനുള്ള കുണ്ഠിതം വലിയ തമാശയാണ്. രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി ബിജെപി രഥയാത്ര നടത്തുന്ന കാലത്ത് കോൺഗ്രസിനോട് കൂട്ട് ചേർന്ന് നിൽക്കുന്നതിൽ പരിഭവിച്ച് ആരംഭിച്ച ഇന്ത്യൻ നാഷണൽ ലീഗ് എന്ന ഐ എൻ എല്ലുമായി സഖ്യമുള്ളവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ. ഇതിന് പുറമെ രാജ്യത്തെ ഒട്ടുമിക്ക കലാപങ്ങൾക്കും നേതൃത്വം നൽകിയ എസ് ഡി പി ഐയുമായും, വെൽഫയർ പാർട്ടിയുമായും ധാരണയും സഖ്യവുമുള്ള മുന്നണിയാണ് എൽ ഡി എഫ്.

ഏകീകൃതമായി മതാടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിഭാഗങ്ങളുടെ മൊത്തകുത്തകയാണ് പിണറായി വിജയന്റെ ലക്ഷ്യം. കേരളത്തിലെ ഹൈന്ദവ വിഭാഗങ്ങളെ ഭിന്നിപ്പിച്ചു നിർത്തുകയും ന്യൂനപക്ഷ വിഭാഗങ്ങളെ മുഴുവനായി വിഴുങ്ങിയും അധികാരത്തിൽ കടിച്ചത്തൂങ്ങനാണ് സിപിഎമ്മിന്റെ ശ്രമവും. ഇതിനായി ഏത് വർഗീയ സംഘടനകളുമായി കൈകോർക്കുന്നതിൽ സിപിഎമ്മിന് ഒരു കാലത്തും ബുദ്ധിമുട്ടുണ്ടായിരുന്നതുമല്ല. എണ്ണം കൊണ്ട് യുഡിഎഫിനെ മുസ്ലിം ലീഗ് നിയന്ത്രിക്കുന്നതിൽ അസ്വസ്ഥതപ്പെടുന്ന പിണറായി വിജയൻ തങ്ങളുടെ അജണ്ട പോലും നിർണ്ണയിക്കുന്നതിന് എസ് ഡി പി ഐയെ ചുമതലപ്പെടുത്തിയിട്ടുള്ള വിവരം ആർക്കാണ് അറിയാത്തത്.

 സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കൊവിഡ്;27 മരണങ്ങൾ..ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കൊവിഡ്;27 മരണങ്ങൾ..ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82

'കിഴക്കമ്പലം പഞ്ചായത്തിൽ യഥാർത്ഥത്തിൽ 13 കോടി മിച്ചമുണ്ടോ?'; പൊളിച്ചടുക്കി വൈറൽ കുറിപ്പ്'കിഴക്കമ്പലം പഞ്ചായത്തിൽ യഥാർത്ഥത്തിൽ 13 കോടി മിച്ചമുണ്ടോ?'; പൊളിച്ചടുക്കി വൈറൽ കുറിപ്പ്

'അഭയ മരിച്ചന്ന് സിസ്റ്റർ സെഫിയേയും ഫാദർ കോട്ടൂരിനേയും കണ്ടു', അടയ്ക്കാ രാജുവിന്റെ വെളിപ്പെടുത്തൽ'അഭയ മരിച്ചന്ന് സിസ്റ്റർ സെഫിയേയും ഫാദർ കോട്ടൂരിനേയും കണ്ടു', അടയ്ക്കാ രാജുവിന്റെ വെളിപ്പെടുത്തൽ

Recommended Video

cmsvideo
പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

English summary
sobha surendran slams pinarayi vijayan and cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X