Get Updates
Get notified of breaking news, exclusive insights, and must-see stories!

'വനിതാ കമ്മീഷൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ജോസഫൈനും തീറെഴുതി കൊടുത്ത പാർട്ടി ഓഫീസ് അല്ല'

തിരുവനന്തപുരം;വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.ഒരു വൃദ്ധ വരുമ്പോൾ അവരെ 'തള്ളേ' എന്ന് അഭിസംബോധന ചെയ്യാൻ വനിതാ കമ്മീഷൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും എംസി ജോസഫൈനും തീറെഴുതി കൊടുത്ത പാർട്ടി ഓഫീസ് അല്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഈ നാട്ടിൽ വനിതകൾക്കായി ഒരു കമ്മീഷൻ സ്ഥാപിച്ചിരിക്കുന്നത് വനിതകളും അവരിൽ തന്നെ അവശത അനുഭവിക്കുന്ന വൃദ്ധരായവർക്കും ഭരണഘടനാപരമായ അവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നിവ നടപ്പാക്കാൻ വേണ്ടിയാണ്.

cover 2

പാർട്ടി ആണ് കോടതി, പാർട്ടിയാണ് പോലീസ് എന്ന് കേരളത്തിൽ പാവപ്പെട്ടവന്റെ നെഞ്ചത്ത് കൊടികുത്തി വിളിച്ചാൽ അതു വേരോടെ പിഴുതെറിയാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞു. പോസ്റ്റ് വായിക്കാം

നിങ്ങൾക്ക് 89 വയസ്സ് ഉണ്ടെങ്കിൽ, നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ, നിങ്ങളെ നിങ്ങളുടെ അയൽവാസി മർദ്ദിക്കുന്നുവെങ്കിൽ എം സി ജോസഫൈൻ എന്ന കമ്മ്യൂണിസ്റ്റ് അടിമ സഖാവ് പറയുന്നിടത്ത് സിറ്റിങ്ങിന് ചെല്ലണമത്രേ! നിങ്ങളുടെ പ്രായമോ സാഹചര്യമോ ഒന്നും അവർ പരിഗണിക്കില്ലത്രെ!

ഈ നാട്ടിൽ വനിതകൾക്കായി ഒരു കമ്മീഷൻ സ്ഥാപിച്ചിരിക്കുന്നത് വനിതകളും അവരിൽ തന്നെ അവശത അനുഭവിക്കുന്ന വൃദ്ധരായവർക്കും ഭരണഘടനാപരമായ അവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നിവ നടപ്പാക്കാൻ വേണ്ടിയാണ്. പരാതിയുമായി ഒരു വൃദ്ധ വരുമ്പോൾ അവരെ 'തള്ളേ' എന്നൊക്കെ അഭിസംബോധന ചെയ്യാൻ വനിതാ കമ്മീഷൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും എംസി ജോസഫൈനും തീറെഴുതി കൊടുത്ത പാർട്ടി ഓഫീസ് അല്ല.

പാർട്ടി ആണ് കോടതി, പാർട്ടിയാണ് പോലീസ് എന്ന് ചൈനയിലും ക്യൂബയിലും നിലവിളിക്കുന്നതു പോലെ കേരളത്തിൽ പാവപ്പെട്ടവന്റെ നെഞ്ചത്ത് കൊടികുത്തി വിളിച്ചാൽ അതു വേരോടെ പിഴുതെറിയാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം എന്ന് നിങ്ങൾ മറന്നുപോകരുത്.
നന്ദിഗ്രാമിലും സിംഗൂരിലും ജനങ്ങളുടെ നെഞ്ചത്ത് നിങ്ങൾ കുത്തിയിറക്കിയ ചെങ്കൊടി ആണ് 35 വർഷത്തെ നിങ്ങളുടെ കോട്ട തകർത്ത് തരിപ്പണമാക്കിയത് എന്നും മറന്നുപോകരുത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+