India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടവേളയ്ക്ക് ശേഷം കലാപക്കൊടി ഉയര്‍ത്തി ശോഭ സുരേന്ദ്രന്‍; ചിറ്റൂരില്‍ വന്‍ കണ്‍വെന്‍ഷന്‍, ഞെട്ടിത്തരിച്ച് ബിജെപി

Google Oneindia Malayalam News

ചിറ്റൂര്‍: ബി ജെ പിയില്‍ ഒരിടവേളയ്ക്ക് ശേഷം വിമത നീക്കവുമായി ശോഭാ സുരേന്ദ്രന്‍. നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും പാലക്കാട് ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ച പത്മദുര്‍ഗം സേവാസമിതി നിയോജക മണ്ഡലം പ്രവര്‍ത്തന കണ്‍വന്‍ഷനില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുത്തു എന്ന് മംഗളം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്മദുര്‍ഗം സേവാസമിതി നിയോജക മണ്ഡലം പ്രവര്‍ത്തന കണ്‍വന്‍ഷന്‍ ശോഭാ സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.

ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ ബി ജെ പി, സംഘപരിവാര്‍ നേതാക്കളുമായിട്ടുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തിന്റെ പേരിലും അനാവശ്യ നടപടിയുടെ പേരിലും മാറി നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്തിയാണ് ചിറ്റൂര്‍ പാലാഴി കല്യാണ മണ്ഡപത്തില്‍ പ്രവര്‍ത്തന കണ്‍വന്‍ഷന്‍ എന്ന പേരില്‍ യോഗം വിളിച്ചത്. ശോഭ സുരേന്ദ്രന്‍ തന്നെ നേരിട്ടെത്തിയതോടെ കണ്‍വന്‍ഷന്‍ അക്ഷരാര്‍ത്ഥത്തില്‍ ബി ജെ പിയെ പരസ്യമായി വെല്ലുവിളിക്കുന്ന യോഗമായി മാറി.

ബി ജെ പിയില്‍ സംഘടനാ ചുമതല വഹിക്കുന്ന ആരെങ്കിലും യോഗത്തില്‍ പങ്കെടുത്താല്‍ കടുത്ത നടപടി സ്വീകരിക്കും എന്നായിരുന്നു നേതാക്കള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ ഇത് അവഗണിച്ച് ശോഭ സുരേന്ദ്രനെ കൂടാതെ ബി ജെ പിയുടെ പഞ്ചായത്ത് അംഗങ്ങളും നേതാക്കന്‍മാരും പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ബി ജെ പി നേതൃത്വം കര്‍ശന നടപടി സ്വീകരിക്കും എന്നാണ് റിപ്പോര്‍ട്ട്.

ചിറ്റൂരില്‍ ഈ രീതിയില്‍ ഒരു കൂട്ടായ്മ രൂപപ്പെടുത്താന്‍ കുറെ നാളായി ശ്രമിക്കുന്നുണ്ട്. ബി ജെ പി നേതൃത്വത്തിന്റെ ഇടപെടല്‍ മുന്‍കൂട്ടി രഹസ്യമായിട്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ ദിവസം നടന്ന പ്രവര്‍ത്തന കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് നഗരത്തിലോ സമീപപ്രദേശങ്ങളിലോ ചെറിയ ബോര്‍ഡ് പോലും സ്ഥാപിച്ചിരുന്നില്ല. എന്നാല്‍ കണ്‍വന്‍ഷനില്‍ നൂറു കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

റോഡില്‍ മുഴുവന്‍ തിരക്ക്, കാറുപേക്ഷിച്ച് ഓട്ടോയില്‍ കയറി സുരേഷ് ഗോപിയുടെ അമ്പരപ്പിക്കുന്ന എന്‍ട്രി!റോഡില്‍ മുഴുവന്‍ തിരക്ക്, കാറുപേക്ഷിച്ച് ഓട്ടോയില്‍ കയറി സുരേഷ് ഗോപിയുടെ അമ്പരപ്പിക്കുന്ന എന്‍ട്രി!

ആര്‍ എസ് എസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ് യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും. വരും ദിവസങ്ങളില്‍ ഇത്തരം കൂട്ടായ്മ ജില്ലയിലുടനീളം വ്യാപിപ്പിക്കുമെന്നാണ് പത്മ ദുര്‍ഗം സേവാസമിതി ചെയര്‍മാനായ എന്‍ രാജേന്ദ്രപ്രസാദ് പറയുന്നത്. പാലക്കാട്ടെ ആദ്യത്തെ യോഗമാണ് ചിറ്റൂരില്‍ കഴിഞ്ഞ ദിവസം ചേര്‍ന്നത്. പാലക്കാട്ടിലെ പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ള ആളാണ് ശോഭാ സുരേന്ദ്രന്‍.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കുറച്ച് നാളായി നേതൃത്വത്തിനെതിരെ ശോഭ പരസ്യ പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല. ബി ജെ പിയിലെ സുരേന്ദ്രന്‍- മുരളീധരന്‍ ദ്വയത്തിനെതിരെയായിരുന്നു ശോഭയുടെ നീക്കം. മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്ണദാസിന്റേയും മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്റേയും പരോക്ഷ പിന്തുണയും ശോഭയ്ക്ക് ഉണ്ടായിരുന്നു. ശോഭ സുരേന്ദ്രന്‍ ഇത്തരത്തിലൊരു യോഗം വിളിച്ചുചേര്‍ത്തത് ജില്ലാ നേതൃത്വത്തിനും ചിറ്റൂരിലെ ബി ജെ പി നേതൃത്വത്തിനും സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ല.

cmsvideo
  'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

  ഇതൊക്കെ ഏത് ഭാവങ്ങളാ...ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍

  ദേശീയ കൗണ്‍സില്‍ അംഗം എസ് ആര്‍ ബാലസുബ്രഹ്മണ്യന്‍, ബി ജെ പി നേതാക്കളും പാലക്കാട് നഗരസഭ കൗണ്‍സിലര്‍മാരുമായ എന്‍ ശിവരാജന്‍, വി നടേശന്‍, സ്മിതേഷ്, ഹിന്ദു ഐക്യവേദി മുന്‍ ജില്ലാ നേതാവ് ഒറ്റപ്പാലം അരവിന്ദന്‍, ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, ദിനേഷ് കുമാര്‍, എരുത്തേമ്പതി പഞ്ചായത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന ധര്‍മ്മരത്നം, മഹിള മോര്‍ച്ച സംസ്ഥാന നേതാവ് സിന്ധു, വടകരപ്പതി പഞ്ചായത്ത് അംഗം ആരോഗ്യരാജ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

  English summary
  Sobha Surendran start rebel move in bjp after a short break, shock for bjp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X