'മറ്റേ മോനല്ല', പൊന്നുമോനാണ്; സുരേഷ് ഗോപിയെ പിന്തുണച്ച് ശോഭാ സുരേന്ദ്രന്: പ്രവൃത്തി നോക്കിയാല്‍ മതി
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദമായ മറ്റേ മോനെ പ്രയോഗത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. സുരേഷ് ഗോപിയുടെ പ്രയോഗത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ശോഭാ സുരേന്ദ്രന് സ്വീകരിച്ചത്. കേരളത്തില്‍ എയിംസ് അനുവദിക്കുന്നതിനോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയാണ് ഒരു പരിപാടിയില്‍ വച്ച് സുരേഷ് ഗോപി സിനിമ സ്റ്റൈലില്‍ 'കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ'... എന്ന് പറഞ്ഞത്. തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു സുരേഷ് ഗോപിയുടെ ഈ പ്രയോഗം. ഇത് പിന്നീട് വലിയ വിവാദമാവുകയും ചെയ്തു.
ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാതിരുന്നതോടെ സുരേഷ് ഗോപിയുടെ 'മറ്റേ മോനേ' പ്രയോഗം വലിയ ട്രോളായി മാറുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ ഇതേ പ്രയോഗം സുരേഷ് ഗോപിയോട് തിരിച്ച് ചോദിക്കുന്നത് രീതിയിലാക്കി എതിരാളികള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ശോഭാ സുരേന്ദ്രന് സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയത്. ഒരു വാര്‍ത്താ സമ്മേളനത്തിനിടെ 'മറ്റേ മോനേ' പ്രയോഗം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു ശോഭ സുരേന്ദ്രന് സുരേഷ് ഗോപിയെ അനുകൂലിച്ചത്.

ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍: സുരേഷ് ഗോപി പൊന്നുമോനെ എന്നു വിളിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാന്‍ നേരിട്ട് കേട്ടിട്ടില്ല. ഒരാള്‍ ഏത് വാക്ക് ഉപയോഗിക്കുന്നു എന്നതല്ല ഞാന്‍ കണക്കാക്കുന്നത്. ശ്രീമാന്‍ സുരേഷ് ഗോപി എത്രയോ പാവങ്ങളെ സംരക്ഷിക്കുന്ന ഒരാളാണ്. എനിക്ക് ഒട്ടേറെ അനുഭവങ്ങളുണ്ട്. ഞാന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള എത്രയോ കുട്ടികള്‍ക്ക് വേണ്ടി അദ്ദേഹം പഠനത്തിന് സഹായം ചെയ്തിട്ടുണ്ട്. വീടുകള്‍ വച്ച് കൊടുത്തിട്ടുണ്ട്. സ്വന്തം കയ്യില്‍ നിന്ന് പൈസ എടുത്തു കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന് ഒരു പക്ഷേ രാഷ്ട്രീയക്കാരെ പോലെ കൃത്യതയോടെ വാക്കുകള്‍ പറയാന്‍ സാധിക്കുന്നുണ്ടോ എന്നത് ഞാനല്ല പറയേണ്ടത്. അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി.
സുരേഷ് ഗോപി എന്താണ് പറഞ്ഞത്, ഞാന്‍ ടൂറിസം വകുപ്പിന്റെ കേന്ദ്ര മന്ത്രിയാണ്. ടൂറിസത്തിന് ഏറ്റവും സാധ്യതയുള്ള കേരളത്തിലെ വകുപ്പ് മന്ത്രി ഒരു കാര്യവും എന്നോട് ആവശ്യപ്പെടുന്നില്ല. കേന്ദ്രത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ടൂറിസം മേഖലയെ വളര്ത്തണ്ടേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ആ ചോദ്യം ചോദിക്കുന്ന സുരേഷ് ഗോപിയെ അംഗീകരിക്കണ്ടേ? - ഇതായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications