കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭ സുരേന്ദ്രന്റെ വിശ്വസ്തർ സിപിഎമ്മില്‍; നിര്‍ണായക നീക്കം... ബിജെപി വിഭാഗീയതയില്‍ വഴിത്തിരിവ്

Google Oneindia Malayalam News

പാലക്കാട്: പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വവുമായി അകല്‍ച്ചയിലുള്ള ശോഭ സുരേന്ദ്രന്‍ സിപിഎമ്മില്‍ ചേരുമോ എന്ന ചോദ്യം ഏറെനാളുകളായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അത്തരമൊരു പദ്ധതി ഇല്ലെന്ന് ശോഭ സുരേന്ദ്രന്‍ പറയുമ്പോഴും ചില സംശയങ്ങള്‍ ബാക്കിയാണ്.

ശോഭയുടെ ഭാവി തുലാസ്സിൽ... കേന്ദ്ര നേതൃത്വം കലിപ്പിൽ, ബിജെപി വിഭാഗീയതയിൽ ഇടപെടില്ലെന്ന് ആർഎസ്എസ്ശോഭയുടെ ഭാവി തുലാസ്സിൽ... കേന്ദ്ര നേതൃത്വം കലിപ്പിൽ, ബിജെപി വിഭാഗീയതയിൽ ഇടപെടില്ലെന്ന് ആർഎസ്എസ്

ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. അവര്‍ സിപിഎമ്മില്‍ ചേര്‍ന്നു എന്നതാണ് വാര്‍ത്ത. ഇത് ബിജെപി നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തുന്നത്. ബിജെപി നേതൃത്വം ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതും നിര്‍ണായകമാണ്. വിശദാംശങ്ങള്‍...

ശോഭയുടെ വിശ്വസ്തര്‍

ശോഭയുടെ വിശ്വസ്തര്‍

ശോഭ സുരേന്ദ്രന്റെ വിശ്വസ്തരായ ബിജെപി ആലത്തൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്‍, ആര്‍എസ്എസ് പ്രവര്‍ത്തകനായ എന്‍ വിഷ്ണു എന്നിവരായിരുന്നു കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് രാജിവച്ചത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു രാജി.

സിപിഎമ്മിലേക്ക് സ്വാഗതം

സിപിഎമ്മിലേക്ക് സ്വാഗതം

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തനം ഉപേക്ഷിച്ച് എത്തിയവരെ സിപിഎം സ്വാഗതം ചെയ്യുകയും ചെയ്തു. പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. സിപിഎം ഇതൊരു പരിപാടിയായി നടത്തുകയും ചെയ്തു.

ഇനി ആരൊക്കെ

ഇനി ആരൊക്കെ

ശോഭ സുരേന്ദ്രന്റെ വിശ്വസ്തരാണ് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നവര്‍. ശോഭ സുരേന്ദ്രന്‍ ബിജെപി വിട്ടേക്കും എന്ന സൂചനാണോ ഇവര്‍ നല്‍കുന്നത് എന്ന രീതിയില്‍ ആണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്തായാലും ശോഭ ഈ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

സിപിഎം ചര്‍ച്ചകള്‍....

സിപിഎം ചര്‍ച്ചകള്‍....

സിപിഎം നേതാക്കളുമായി ശോഭ സുരേന്ദ്രന്‍ ആശയവിനിമയം നടത്തി എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. ഈ വാര്‍ത്തകള്‍ സാധൂകരിക്കുന്ന രീതിയില്‍ ആണ് ഇപ്പോള്‍ ശോഭയുടെ വിശ്വസ്തര്‍ സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ സിപിഎം നേതാക്കള്‍ ഇത്തരമൊരു ചര്‍ച്ചയെ കുറിച്ച് സ്ഥിരീകരിച്ചിട്ടില്ല.

പുതിയ ഗ്രൂപ്പ്

പുതിയ ഗ്രൂപ്പ്

പാര്‍ട്ടിയിലെ അവഗണനയ്‌ക്കെതിരെ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പുതിയൊരു ഗ്രൂപ്പും ബിജെപിയില്‍ രൂപം കൊണ്ടിട്ടുണ്ട്. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പിഎം വേലായുധന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ശോഭയ്‌ക്കൊപ്പം ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പരസ്യ പ്രതികരണം

പരസ്യ പ്രതികരണം

ശോഭ സുരേന്ദ്രനേയും പിഎം വേലായുധനേയും പോലെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തി എന്നത് ബിജെപിയെ സംബന്ധിച്ച് ഏറെ ഗൗരവമുള്ള കാര്യമാണ്. ആദ്യം ശോഭ സുരേന്ദ്രനായിരുന്നു പ്രതികരിച്ചത്. തുടര്‍ന്ന് കെ സുരേന്ദ്രന്‍ വഞ്ചിച്ചു എന്ന ആരോപണവുമായി പിഎം വേലായുധനും എത്തുകയായിരുന്നു.

പരാതി പരിഹരിച്ചില്ലെങ്കില്‍

പരാതി പരിഹരിച്ചില്ലെങ്കില്‍

കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി കാത്തിരിക്കുകയാണ് ശോഭ സുരേന്ദ്രന്‍. കീഴ് വഴക്കം ലംഘിച്ച്, തന്റെ അനുമതി കൂടാതെ സംസ്ഥാന ഉപാധ്യക്ഷയാക്കി തരംതാഴ്ത്തി എന്നാണ് ശോഭയുടെ ആക്ഷേപം. അതിന് ശേഷം മറ്റ് പദവികളിലേക്ക് ശോഭ പരിഗണിക്കപ്പെടുകയും ചെയ്തില്ല. തന്റെ പരാതിയില്‍ തീരുമാനമാകും വരെ കാത്തിരിക്കും എന്നാണ് ശോഭ വ്യക്തമാക്കിയിട്ടുള്ളത്.

പിഎം വേലായുധനും ഇത്തരം ഒരു കാത്തിരിപ്പില്‍ തന്നെയാണ്.

സിപിഎം വിമര്‍ശക

സിപിഎം വിമര്‍ശക

ബിജെപിയെ ഏറ്റവും ശക്തയായ സിപിഎം വിമര്‍ശക ആയിരുന്നു ശോഭ സുരേന്ദ്രന്‍. ചാനല്‍ ചര്‍ച്ചകളിലും ശബരിമല സമരകാലത്തും ശോഭ സുരേന്ദ്രന്‍ സിപിഎമ്മിനെ അതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. അത്തരം ഒരാള്‍ക്ക് സിപിഎമ്മുമായി സഹകരിക്കാന്‍ സാധിക്കുമോ എന്നതും ചോദ്യമാണ്.

ബിഡിജെഎസ്സിലേക്കെന്ന്...

ബിഡിജെഎസ്സിലേക്കെന്ന്...

ശോഭ സുരേന്ദ്രന്‍ ബിഡിജെഎസ്സുമായി അടുക്കുന്നു എന്ന രീതിയിലും ഇതിനിടെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്‍ഡിഎയിലെ അവഗണനയില്‍ ബിഡിജെഎസ്സും കടുത്ത വിയോജിപ്പിലാണ്. എന്തായാലും ഇക്കാര്യത്തിലും പരസ്യ പ്രതികരണങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

ശോഭ സജീവമല്ലാത്ത മാസങ്ങള്‍

ശോഭ സജീവമല്ലാത്ത മാസങ്ങള്‍

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച പേരുകളില്‍ ഒന്നായിരുന്നു ശോഭ സുരേന്ദ്രന്റേത്. എന്നാല്‍ കെ സുരേന്ദ്രനാണ് അധ്യക്ഷ പദവിയില്‍ എത്തിയത്. അതിന് ശേഷം ഇതുവരെ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളിലോ സമരങ്ങളിലോ പങ്കെടുത്തിട്ടില്ല. പാര്‍ട്ടിയെ പിന്തുണച്ചുകൊണ്ട് ചാനല്‍ ചര്‍ച്ചകളില്‍ പോലും ശോഭ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.

 സിപിഎം നേതാക്കളുമായി ചർച്ച നടത്തി? ബിജെപി വിടും? പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ സിപിഎം നേതാക്കളുമായി ചർച്ച നടത്തി? ബിജെപി വിടും? പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ

Recommended Video

cmsvideo
Shobha surendran filed complaint against k surendran to amit shah

English summary
Sobha Surendra supporters who resigned from BJP join CPM, new turning point in BJP factionalism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X