കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണകുമാറിനെതിരെ സൈബർ ആക്രമണം; 'ഇവിടെ അമിത് ഷായെന്ന കരുത്തനായ ആഭ്യന്തര മന്ത്രി ഉണ്ട്'

Google Oneindia Malayalam News

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ നടൻ കൃഷ്ണ കുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
സ്വന്തം രാഷ്ട്രീയ - സാമൂഹ്യ നിലപാടുകൾ സത്യസന്ധതയോട് കൂടി പൊതുസമൂഹത്തോട് വിളിച്ചു പറയാനുള്ള ബാധ്യതയാണ് കൃഷ്ണകുമാർ നിറവേറ്റിയിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. സ്വന്തം പേരും മുഖവും വെളിപ്പെടുത്തിക്കൊണ്ട് സ്വന്തം അഭിപ്രായം വിളിച്ചുപറയാനുള്ള ആർജവമാണ് കൃഷ്ണകുമാർ കാണിച്ചിരിക്കുന്നത്.അതിനു മറുപടിയായി പേരും മുഖവുമില്ലാത്ത വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് അദ്ദേഹത്തെ വേട്ടയാടുന്നത് തരംതാണ രാഷ്ട്രീയമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞു. പൂർണരൂപം വായിക്കാം

സ്വന്തം രാഷ്ട്രീയ - സാമൂഹ്യ നിലപാടുകൾ സത്യസന്ധതയോട് കൂടി പൊതുസമൂഹത്തോട് വിളിച്ചു പറയാനുള്ള ബാധ്യതയാണ് കൃഷ്ണകുമാർ നിറവേറ്റിയിരിക്കുന്നത്. ഈ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ചു സംസാരിച്ചതിന്റെ പേരിൽ അദ്ദേഹത്തെയും കുടുംബത്തെയും ആക്രമിക്കുന്ന സൈബർ പോരാളികൾ ഒന്ന് ഓർക്കുക നിങ്ങൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണ്. സ്വന്തം പേരും മുഖവും വെളിപ്പെടുത്തിക്കൊണ്ട് സ്വന്തം അഭിപ്രായം വിളിച്ചുപറയാനുള്ള ആർജവമാണ് കൃഷ്ണകുമാർ കാണിച്ചിരിക്കുന്നത്.

 krishmait-1597

Recommended Video

cmsvideo
അറിഞ്ഞില്ല അഹാനേ..ചാണകത്തിൽ പണ്ടേ വീണ കൃഷ്ണകുമാറിനെ

അതിനു മറുപടിയായി പേരും മുഖവുമില്ലാത്ത വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് അദ്ദേഹത്തെ വേട്ടയാടുന്നത് തരംതാണ രാഷ്ട്രീയമാണ്. ഈ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പദത്തിൽ അമിത് ഷാ എന്ന കരുത്തനായ നേതാവുണ്ട് എന്ന കാര്യം ഇക്കൂട്ടരെ ഓർമിപ്പിക്കുന്നു. പൊതുസമൂഹത്തിനാകെ ഗുണകരമായി ഉപയോഗിക്കപ്പെടേണ്ട സാമൂഹ്യമാധ്യമങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യാനുള്ള പ്രവണത ചെറുക്കപ്പെടേണ്ടതാണ്. കൃഷ്ണകുമാറിനും കുടുംബത്തിനും പൂർണ പിന്തുണ, ശോഭാ സുരേന്ദ്രൻ കുറിച്ചു.

തന്റെ ബിജെപി ബന്ധത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ച് പുകഴത്തി കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു.ഇന്ത്യ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോൾ എത്തിയ അവതാരമാണ് മോദിയെന്നും അദ്ദേഹം ഒരു പ്രസ്ഥാനമാണെന്നുമായിരുന്നു ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ പറഞ്ഞത്. നേരത്തേ കൃഷ്ണകുമാറിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസിന്‌ 33.86 ലക്ഷം മനോരമയ്‌ക്ക്‌ 5.90; പ്രചാരണത്തിന് ബിജെപി കോടികള്‍ നല്‍കിയെന്ന്ഏഷ്യാനെറ്റ്‌ ന്യൂസിന്‌ 33.86 ലക്ഷം മനോരമയ്‌ക്ക്‌ 5.90; പ്രചാരണത്തിന് ബിജെപി കോടികള്‍ നല്‍കിയെന്ന്

 തരൂരിന് പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി;അദാനിയുടെ പേ റോളില്‍ ഇടം പിടിക്കണ്ട ബാധ്യത കോൺഗ്രസിനില്ല തരൂരിന് പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി;അദാനിയുടെ പേ റോളില്‍ ഇടം പിടിക്കണ്ട ബാധ്യത കോൺഗ്രസിനില്ല

ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ ധോണിക്ക് കത്തയച്ച് മോദി;നിങ്ങളുടെ തിരുമാനം നിരാശപ്പെടുത്തിബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ ധോണിക്ക് കത്തയച്ച് മോദി;നിങ്ങളുടെ തിരുമാനം നിരാശപ്പെടുത്തി

കൊവിഡ്; എന്തുകൊണ്ട് ഫ്ലൂ വാക്സിൻ എടുക്കണം, ലോകാരോഗ്യ സംഘടന പറയുന്നുകൊവിഡ്; എന്തുകൊണ്ട് ഫ്ലൂ വാക്സിൻ എടുക്കണം, ലോകാരോഗ്യ സംഘടന പറയുന്നു

English summary
Sobha surendran supports actor Krishna kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X