കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിനെ പഠിപ്പിക്കാനിറങ്ങി ശോഭ സുരേന്ദ്രന്‍; പത്തിന് നൂറായി മോദിയെ ട്രോളി വീണ്ടും തരൂര്‍!!!

Google Oneindia Malayalam News

തിരുവനന്തപുരം: സായുധ സേന പതാക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച ചിത്രമായിരുന്നു തിരുവനന്തപുരം എംപി ശശി തരൂര്‍ വിമര്‍ശന വിധേയമാക്കിയത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

ഗോള്‍വാള്‍ക്കറിന് ശാസ്ത്രവുമായി എന്ത് ബന്ധം? ക്യാമ്പസിന് ഇടേണ്ട പേര് നിർദ്ദേശിച്ച് തരൂർ ഗോള്‍വാള്‍ക്കറിന് ശാസ്ത്രവുമായി എന്ത് ബന്ധം? ക്യാമ്പസിന് ഇടേണ്ട പേര് നിർദ്ദേശിച്ച് തരൂർ

കേരളത്തെ തഴഞ്ഞ് ബിജെപി നേതൃത്വം; തമ്മിലടിയില്‍ പരിഭവം... വരുന്നത് അമിത് ഷായുടെ മാസ്റ്റര്‍ പ്ലാന്‍?കേരളത്തെ തഴഞ്ഞ് ബിജെപി നേതൃത്വം; തമ്മിലടിയില്‍ പരിഭവം... വരുന്നത് അമിത് ഷായുടെ മാസ്റ്റര്‍ പ്ലാന്‍?

ഇതിനിടെ തരൂരിനെ പരിഹസിച്ചും പഠിപ്പിച്ചും ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. ഒടുവില്‍ അതിന് അതിലും വലിയ മറുപടിയും ട്രോളുമായിട്ടാണ് ശശി തരൂര്‍ തിരിച്ചടിച്ചത്. ശോഭയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മലയാളത്തിലും ശശി തരൂരിന്റേത് ഇംഗ്ലീഷിലും ആയിരുന്നു. പരിശോധിക്കാം...

 തരൂരിന്റെ ചോദ്യം

തരൂരിന്റെ ചോദ്യം

പതാകദിനത്തില്‍ എന്തിനാണ് മോദിയുടെ ചിത്രം ആഘോഷിക്കപ്പെടുന്നത് എന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം. അവരുടേതായ ഈ ദിനത്തിലെങ്കിലും സായുധ സേനയിലെ യഥാര്‍ത്ഥ നായകരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചൂടെ എന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം. നരേന്ദ്ര മോദിയുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു ഇത്.

മറുപടിയുമായി ശോഭ

മറുപടിയുമായി ശോഭ

ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്ന് അധികം കഴിയും മുമ്പേ മറുപടിയുമായി ശോഭ സുരേന്ദ്രന്‍ എത്തി. തരൂരിനെ അല്‍പം പരിഹസിച്ചുകൊണ്ടും ചിലത് പഠിപ്പിച്ചുകൊണ്ടും ആയിരുന്നു ശോഭയുടെ രംഗപ്രവേശനം. തരൂരിനെ പഠിപ്പിക്കാന്‍ ഒരു ചിത്രവും ശോഭ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിരുന്നു.

യുഎന്നില്‍ ആയിരുന്നതുകൊണ്ടാവും...

യുഎന്നില്‍ ആയിരുന്നതുകൊണ്ടാവും...

ഗുരുജി ഗോള്‍വാള്‍ക്കറില്‍ കൈ പൊള്ളിയ ശേഷം 'വിശ്വപൗരന്‍' ശശി തരൂരിന്റെ അടുത്ത പ്രശ്‌നമാണ് ഈ ചിത്രം എന്ന് പറഞ്ഞുകൊണ്ടാണ് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. തരൂര്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ചാണ് പറയുന്നത്. തരൂര്‍ യുഎന്നില്‍ ആയിരുന്നതുകൊണ്ടാവും ഇവിടത്തെ ചടങ്ങുകളെ പറ്റി വലിയ ധാരണയില്ലാത്തത് എന്നായിരുന്നു പരിഹാസം.

തരൂര്‍ പഠിക്കണം

തരൂര്‍ പഠിക്കണം

സായുധസേനാ പതാക ദിനത്തില്‍ പ്രധാനമന്ത്രിയുടെ വസ്ത്രത്തില്‍ സായുധസേനയുടെ പതാക ചേര്‍ത്ത് വയ്ക്കുന്ന ഒരു ചടങ്ങുണ്ടെന്നും നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിങ് വരെ അത് ചെയ്തിട്ടുണ്ടെന്നും അറിയാത്തതാണെങ്കില്‍ തരൂര്‍ അത് പഠിക്കണം. ഇല്ലെങ്കില്‍ ഇങ്ങനെ വീണ്ടും കൈ പൊള്ളേണ്ടി വരും. ജാഗ്രതൈ!- ഇങ്ങനെയാണ് ശോഭ സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. മന്‍മോഹന്‍ സിങിന്റെ വസ്ത്രത്തില്‍ പതാക പിടിപ്പിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

മോദിയെ ട്രോളി തരൂര്‍

മോദിയെ ട്രോളി തരൂര്‍

തന്നെ നിലയ്ക്ക് നിര്‍ത്താന്‍ ആളുകള്‍ ഈ ചിത്രം പങ്കുവയ്ക്കുന്നത് രസകരമാണെന്ന് പറഞ്ഞായിരുന്നു തരൂരിന്റെ മറുപടി തുടങ്ങുന്നത്. ഒരു ചടങ്ങ് എന്ന നിലയ്ക്ക് ബാഡ്ജ് സ്വീകരിക്കുന്നതും ശ്രദ്ധ കിട്ടാന്‍ വേണ്ടി ക്യാമറയിലേക്ക് നോക്കുന്നതും തമ്മിലുള്ള വ്യത്യാസം പറയാന്‍ കഴിയാത്തവര്‍ക്ക് ഈ രണ്ട് ചിത്രങ്ങള്‍ പരിശീലനത്തിനായി ഉപയോഗിക്കാം എന്ന് പറഞ്ഞാണ് തരൂര്‍ അവസാനിപ്പിച്ചത്.

ക്യാമറയില്‍ നോക്കുന്ന മോദി

ക്യാമറയില്‍ നോക്കുന്ന മോദി

നരേന്ദ്ര മോദി പങ്കുവച്ച ചിത്രത്തില്‍ അദ്ദേഹം ക്യാമറയിലേക്കാണ് നോക്കുന്നത്. എന്നാല്‍ മന്‍മോഹന്‍ സിങിന്റെ ചിത്രത്തില്‍ അങ്ങനെയേ അല്ല കാര്യം. നരേന്ദ്ര മോദിയുടെ ക്യാമറ പ്രേമം മുമ്പും ഏറെ ട്രോള്‍ ചെയ്യപ്പെട്ട ഒന്നാണ്. അത് തന്നെയാണ് ഇപ്പോള്‍ തരൂരും ഉപയോഗിച്ചത്.

'ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടി കാവിനിറത്തിലേക്ക് മാറ്റുന്നു', വിശദീകരണവുമായി ശശി തരൂർ'ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടി കാവിനിറത്തിലേക്ക് മാറ്റുന്നു', വിശദീകരണവുമായി ശശി തരൂർ

English summary
Sobha Surendran tried to teach a lesson to Shashi Tharoor, but Tharoor finally trolled Narenda Modi for that
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X