കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭ സുരേന്ദ്രൻ മത്സരിക്കും? രാജഗോപാലിന്റെ കാര്യം കേന്ദ്രം തീരുമാനിക്കും... ഉപാധ്യക്ഷനെ തള്ളി ജന. സെക്രട്ടറി

Google Oneindia Malayalam News

കൊച്ചി: ബിജെപിയുടെ സാധ്യതാ പട്ടിക എന്ന മട്ടില്‍ പുറത്ത് വന്ന പട്ടികയില്‍ ഒന്നും മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്റെ പേരുണ്ടായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശോഭ.

കഴക്കൂട്ടത്ത് സുരേന്ദ്രനല്ല, വി മുരളീധരന്‍? അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്റെ കൈയ്യിൽ... ലക്ഷ്യം തലസ്ഥാനംകഴക്കൂട്ടത്ത് സുരേന്ദ്രനല്ല, വി മുരളീധരന്‍? അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്റെ കൈയ്യിൽ... ലക്ഷ്യം തലസ്ഥാനം

എ പ്ലസ് സീറ്റുകള്‍ വെറും 15, പക്ഷേ ലക്ഷ്യം എഴുപതിലേറെ സീറ്റുകള്‍; സാധ്യമാകുമോ ഇത്തവണഎ പ്ലസ് സീറ്റുകള്‍ വെറും 15, പക്ഷേ ലക്ഷ്യം എഴുപതിലേറെ സീറ്റുകള്‍; സാധ്യമാകുമോ ഇത്തവണ

അതിനിടെയാണ് സംസ്ഥാന ഉപാധ്യക്ഷനായ ഡോ കെഎസ് രാധാകൃഷ്ണന്റെ പ്രതികരണം വന്നത്. ശോഭ സുരേന്ദ്രന്റെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയില്‍ ഇല്ലെന്നും സംസ്ഥാന നേതാക്കള്‍ എല്ലാവരും മത്സരിക്കണമെന്നില്ലെന്നും ആയിരുന്നു അത്. സംസ്ഥാന ഉപാധ്യക്ഷനെ തള്ളിക്കൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍.

ശോഭ സുരേന്ദ്രന്‍ മത്സരിക്കും?

ശോഭ സുരേന്ദ്രന്‍ മത്സരിക്കും?

ശോഭ സുരേന്ദ്രന്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാകും എന്നാണ് എഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട നേതാക്കളും മത്സര രംഗത്തുണ്ടാകും എന്നും എഎന്‍ രാധാകൃഷ്ണന്‍ പറയുന്നുണ്ട്.

പ്രശ്‌നം പരിഹരിക്കും

പ്രശ്‌നം പരിഹരിക്കും

ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറയുന്നുണ്ട്. ശോഭ സുരേന്ദ്രനുമായി സംസാരിക്കാന്‍ നേതൃത്വം ചുമതലപ്പെടുത്തിയ ആളായിരുന്നു എഎന്‍ രാധാകൃഷ്ണന്‍. എന്നാല്‍ ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തതായി വിവരമില്ല.

രാജഗോപാലിന്റെ കാര്യം

രാജഗോപാലിന്റെ കാര്യം

ബിജെപിയുടെ ഏക സിറ്റിങ് എംഎല്‍എ ആണ് ഒ രാജഗോപാല്‍. ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറന്നതും രാജഗോപാലാണ്. എന്നാല്‍ രാജഗോപാല്‍ ഇത്തവണ മത്സര രംഗത്തുണ്ടാവില്ല എന്നാണ് സൂചനകള്‍. മുതിര്‍ന്ന നേതാവായതിനാല്‍ രാജഗോപാലിന്റെ കാര്യം തങ്ങള്‍ക്ക് തീരുമാനിക്കാന്‍ ആവില്ലെന്നായിരുന്നു എഎന്‍ രാധാകൃഷ്ണന്റെ പ്രതികരണം.

ശോഭയ്ക്ക് ഏത് സീറ്റ്

ശോഭയ്ക്ക് ഏത് സീറ്റ്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ആളാണ് ശോഭ സുരേന്ദ്രന്‍. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശോഭയെ ആറ്റിങ്ങലിലേക്ക് മാറ്റുകയായിരുന്നു. ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കാട്ടാക്കട നിയമസഭ മണ്ഡലത്തില്‍ ശോഭയ്ക്ക് സീറ്റ് നല്‍കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

കൃഷ്ണദാസിന്റെ മണ്ഡലം

കൃഷ്ണദാസിന്റെ മണ്ഡലം

എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പികെ കൃഷ്ണദാസ് മത്സരിച്ച മണ്ഡലം ആണ് കാട്ടാക്കട. ഇത്തവണയും അദ്ദേഹം അവിടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ശോഭ സുരേന്ദ്രന് വേണ്ടി, പികെ കൃഷ്ണദാസിനെ മാറ്റിനിര്‍ത്താനുള്ള സാധ്യതകള്‍ കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരാതി പരിഹരിച്ചില്ലെങ്കില്‍

പരാതി പരിഹരിച്ചില്ലെങ്കില്‍

പരാതി പരിഹരിക്കാന്‍ പത്ത് ദിവസം കൂടി കാക്കും എന്നായിരുന്നു കഴിഞ്ഞ ആഴ്ച ശോഭ സുരേന്ദ്രനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. അല്ലാത്ത പക്ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയതായാണ് വിവരം. വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ പുതിയ പ്രഭാരി ശോഭ സുരേന്ദ്രന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ശോഭ ഇടഞ്ഞാല്‍

ശോഭ ഇടഞ്ഞാല്‍


തദ്ദേശ തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിച്ചാല്‍ അത് പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയാകും എന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. ശോഭ സുരേന്ദ്രനോടുള്ള അവഗണനയില്‍ കടുത്ത എതിര്‍പ്പും താഴേ തട്ടിലുള്ള അണികളില്‍ നിന്ന് ഉയരുന്നുണ്ട്.

മുതിര്‍ന്ന നേതാവ്

മുതിര്‍ന്ന നേതാവ്

കേരളത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ശോഭ സുരേന്ദ്രന്‍. ശോഭയ്ക്ക് പകരമായി ഉയര്‍ത്തിക്കാണിക്കാന്‍ മറ്റൊരു വനിത നേതാവ് പോലും പാര്‍ട്ടിയില്‍ വേറെ ഇല്ല. എന്നിട്ടും ഒരു വര്‍ഷത്തോളമായുള്ള അവഗണനയില്‍ മാറ്റമില്ല എന്നതാണ് പ്രധാന പരാതി.

ശോഭ സുരേന്ദ്രന്‍ വിഷയം പാര്‍ട്ടി പരിഗണനയില്‍ ഇല്ല; പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടെന്ന് കെഎസ് രാധാകൃഷ്ണന്‍ശോഭ സുരേന്ദ്രന്‍ വിഷയം പാര്‍ട്ടി പരിഗണനയില്‍ ഇല്ല; പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടെന്ന് കെഎസ് രാധാകൃഷ്ണന്‍

Recommended Video

cmsvideo
Biriyaniയുടെ പൈസ ചോദിച്ചപ്പോൾ BJPക്കാരുടെ ഭീഷണി | Oneindia Malayalam

English summary
Soabha Surendran will contest in Kerala Assembly Election 2021, says AN Radhakrishnan, but the question remains the same
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X