കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭയെ ഒപ്പം നിര്‍ത്താന്‍ ബിജെപി, കേന്ദ്ര നേതൃത്വം ഇടപെട്ടു, സമവായത്തിന് എഎന്‍ രാധാകൃഷ്ണന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയുടെ സുപ്രധാന നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധാരണ. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. കുമ്മനത്തിനും ശോഭാ സുരേന്ദ്രനും സീറ്റുണ്ടാവുമെന്നാണ് സൂചന. ശോഭയെ അടക്കമുള്ളവരെ അനുനയിപ്പിച്ച് തിരികെയെത്തിക്കണമെന്നാണ് ആവശ്യം. ഇതുണ്ടാവാനാണ് സാധ്യത. പരമാവധി പ്രശ്‌നങ്ങളില്ലാതെ മുന്‍നിര നേതാക്കളെ തന്നെ ഇറക്കി മുന്നേറ്റം നടത്താനാണ് ബിജെപി നീക്കം. കേന്ദ്രം നേരിട്ടാണ് കാര്യങ്ങള്‍ നടത്തുന്നത്.

ശോഭ തിരിച്ചെത്തും

ശോഭ തിരിച്ചെത്തും

ശോഭാ സുരേന്ദ്രന്‍ സജീവമായി തിരിച്ചെത്താനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. കേന്ദ്ര നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുകയാണ്. സംസ്ഥാന നേതൃത്വം ചര്‍ച്ചയ്ക്ക് ഒരു നേതാവിനെ നിയോഗിച്ചിരിക്കുകയാണ്. എഎന്‍ രാധാകൃഷ്ണനാണ് ശോഭയുമായി ചര്‍ച്ച നടത്തുക. ഇന്നോ നാളെയോ ചര്‍ച്ചയുണ്ടാവും. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച അതിന് ശേഷം നടക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നിന്നിട്ടില്ലെങ്കില്‍ വലിയ തോല്‍വി നേരിടേണ്ടി വരുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. ഇതാണ് ശോഭയുമായുള്ള അനുനയ നീക്കത്തിന് കാരണം.

പാര്‍ട്ടിയില്‍ ഗ്രൂപ്പ്

പാര്‍ട്ടിയില്‍ ഗ്രൂപ്പ്

ബിജെപിയില്‍ അതിവേഗം പുതിയൊരു ഗ്രൂപ്പ് കൂടി ഉയര്‍ന്ന് വന്നത് കേന്ദ്ര നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ വലിയൊരു ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. പിഎം വേലായുധന്‍, കെപി ശ്രീശന്‍, ജെആര്‍ പത്മകുമാര്‍ അടക്കമുള്ളവര്‍ ശോഭയ്‌ക്കൊപ്പമാണ്. കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണയും ഇവര്‍ക്കാണ്. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം ഇവരൊക്കെ തഴയപ്പെട്ടവരാണ്. അതാണ് ഒന്നിച്ച് ചേര്‍ന്ന് പോകാന്‍ കാരണം.

അമിത് ഷായെ കാണും

അമിത് ഷായെ കാണും

സമവായ ചര്‍ച്ചയില്‍ കോര്‍ കമ്മിറ്റി സ്ഥാനം അടക്കം ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടേക്കും. പക്ഷേ അതിന് ശേഷം അവര്‍ അമിത് ഷാ കാണുന്നുണ്ട്. ഇത് നിര്‍ണായകമാകും. ശോഭ ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്ര നേതൃത്വം അനുഭാവപൂര്‍വം തീരുമാനമെടുത്താല്‍ മാത്രമേ ചര്‍ച്ചയില്‍ കാര്യമുണ്ടാകൂ. ജെപി നദ്ദയെയും ശോഭ കാണുന്നുണ്ട്. നേരത്തെ പ്രശ്‌നം തീര്‍ക്കണമെന്ന് ശോഭ മൂന്ന് തവണ കേന്ദ്രത്തിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. മത്സരിക്കാനായി എ പ്ലസ് മണ്ഡലം അവര്‍ ആവശ്യപ്പെടും. കേന്ദ്ര നേതൃത്വത്തിനും അതിന് താല്‍പര്യമുണ്ട്.

കുമ്മനം മത്സരിക്കും

കുമ്മനം മത്സരിക്കും

കുമ്മനം രാജശേഖരന്‍ നേമത്ത് തന്നെ മത്സരിപ്പിക്കും. ഇക്കാര്യത്തില്‍ ബിജെപിയില്‍ അനൗദ്യോഗികമായി ധാരണയായിരിക്കുകയാണ്. നേമത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുകയാണ് കുമ്മനം. പികെ കൃഷ്ണദാസ് കാട്ടാക്കടയിലും എഎന്‍ രാധാകൃഷ്ണന്‍ മണലൂരും മത്സരിക്കും. ഇവരോടും ഈ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് നിര്‍ദേശം. അതേസമയം കെ സുരേന്ദ്രന്റെ മണ്ഡലം തീരുമാനിച്ചിട്ടില്ല. മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. സുരേന്ദ്രന് ജയസാധ്യത കൂടുതലുള്ള മണ്ഡലം തന്നെ നല്‍കും.

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam
എന്തുകൊണ്ട് കുമ്മനം

എന്തുകൊണ്ട് കുമ്മനം

നേമത്ത് ശക്തമായ വിജയസാധ്യതയുണ്ടെന്ന് ബിജെപി കരുതുന്നു. നിയമസഭയിലെ പ്രാതിനിധ്യം കൈവിടാതിരിക്കാനും കൂടിയുള്ള നീക്കമാണിത്. കുമ്മനം നേമത്ത് മത്സരിച്ചാല്‍ അതിലൂടെ രാജഗോപാല്‍ നേടിയ മണ്ഡലം നിലനിര്‍ത്താമെന്നും ബിജെപി കരുതുന്നു. അതേസമയം എംടി രമേശ് കോഴിക്കോട് നോര്‍ത്തിലാവും മത്സരിക്കും. രമേശിന്റെ നാടാണ് എന്നതും ഇക്കാര്യത്തില്‍ പരിഗണിക്കും. അതേസമയം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ കഴക്കൂട്ടം, കോന്നി എന്നീ മണ്ഡലങ്ങളും പരിഗണിക്കുന്നുണ്ട്. മഞ്ചേശ്വരത്തും മത്സരിപ്പിച്ചേക്കാം. കഴിഞ്ഞ തവണ 84 വോട്ടിനാണ് സുരേന്ദ്രന്‍ ഇവിടെ തോറ്റത്.

English summary
sobha surendran will meet amit shah, bjp fraction fight may end soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X