കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയത്തിൽ വിളിച്ചില്ല, ഇപ്പോഴെന്തിന് സർവ്വകക്ഷി യോഗം?നിരവധി ചോദ്യങ്ങളുമായി ശോഭ സുരേന്ദ്രൻ!

Google Oneindia Malayalam News

പൗരത്വ നിയമഭേദഗതിയേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ യോഗം ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത അധികാര ദുര്‍വിനിയോഗമാണ് പ്രകടമാക്കുന്നതെനന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അവർ ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കേരളം ഭരിക്കുന്ന ഇടതുമുന്നണിയുടെയും അതിനു നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെയും കേന്ദ്രവിരുദ്ധ രാഷ്ട്രീയ അജന്‍ഡയ്ക്ക് പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗവും കൂട്ടുനില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നുണ്ടെന്നും ശോഭ സുരേന്ദ്രൻ ആരോപിക്കുന്നു.

ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനത്തിന് അനുകൂലമായി 2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി വിധി വന്ന ശേഷമുള്ള സാഹചര്യം കേരളം മറന്നിട്ടില്ല. തൊട്ടടുത്ത ദിവസം മുതല്‍തന്നെ ആ വിധി നടപ്പാക്കാനുള്ള അമിതാവേശമാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്. എന്നാല്‍ വലിയൊരു വിഭാഗം വിശ്വാസികള്‍ക്ക് വിയോജിപ്പുള്ള കാര്യമാണ് അത് എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ആ വിയോജിപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. അത്തരമൊരു യോഗം എവിടെയെങ്കിലും സംസ്ഥാന സര്‍ക്കാരിലെ ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥനോ വിളിച്ചതായി കേരളത്തിന് ഓര്‍മയില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

എന്തുകൊണ്ട് സർവ്വകക്ഷിയോഗമില്ല?

എന്തുകൊണ്ട് സർവ്വകക്ഷിയോഗമില്ല?

ശബരിമല വിധിയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം ഉയരുകയും പ്രക്ഷോഭങ്ങള്‍ വ്യാപിക്കുകയും ചെയ്തപ്പോള്‍ പക്വമതികളായ സാമൂഹിക രാഷ്ട്രീയ നേതാക്കളും ചിന്തകരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമൊക്കെ ചൂണ്ടിക്കാട്ടിയ കാര്യമാണത്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഒരു സര്‍വകക്ഷി യോഗം വിളിക്കാത്തത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും ഉണ്ടായില്ല.
കേരളത്തെ പിടിച്ചുലച്ച ഓഖി ദുരന്തം, രണ്ട് പ്രളയങ്ങള്‍ എന്നിവയുടെ മുറിപ്പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല. പ്രളയ ദുരിതബാധിതരുടെ പുനരധിവാസം ഇപ്പോഴും പാതിവഴിയില്‍ പോലും എത്തിയിട്ടില്ല എന്നത് രാഷ്ട്രീയ ആരോപണമല്ല. ദുരിതബാധിതര്‍തന്നെ മാധ്യമങ്ങളോടു തുറന്നു പറഞ്ഞ സത്യമാണ്.

പ്രളയ പുനരധിവാസം പ്രതിസന്ധിയിൽ

പ്രളയ പുനരധിവാസം പ്രതിസന്ധിയിൽ

പ്രളയത്തില്‍ തകര്‍ന്ന വീടുകളിലേക്കു തന്നെ ആളുകള്‍ തിരിച്ചു പോകുന്നതിന്റെയും വാടക വീടുകളിലേക്ക് മാറിയവര്‍ക്ക് വാടക നല്‍കാനുള്‍പ്പെടെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പണം ലഭിക്കാത്തതിന്റെ ദുരിതവും മാധ്യമങ്ങള്‍ പുറത്തെത്തിച്ചു. ഒരായുസ്സിലെ അധ്വാനമത്രയും പ്രളയമെടുത്തപ്പോള്‍ നിസ്സഹായരായിപ്പോയ മനുഷ്യരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനേക്കുറിച്ച് ആലോചിക്കാന്‍ സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെ ഒരൊറ്റ കൂടിയാലോചനാ യോഗമെങ്കിലും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ ആരോപിക്കുന്നു.

ശബരിമല, ഓഖി വിഷയങ്ങൾ

ശബരിമല, ഓഖി വിഷയങ്ങൾ

മുഖ്യമന്ത്രി ഈ മൂന്നര വര്‍ഷത്തെ ഭരണത്തിനിടയില്‍ പലവട്ടം സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിനു മുമ്പുള്ള മുഖ്യമന്ത്രിമാരും മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരുമൊക്കെ വിവിധ സാഹചര്യങ്ങളില്‍ സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കുന്നത് ഭരണനടപടികളുടെ ഭാഗമാണ്. ഇടുക്കിയിലെ കര്‍ഷകരുടെയും മറ്റു വിഭാഗങ്ങളുടെയും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പിണറായി വിജയന്‍ ഒടുവില്‍ സര്‍വകക്ഷി യോഗം വിളിച്ചത്, ഡിസംബര്‍ 17ന്. നല്ലതുതന്നെ. എന്നാല്‍ ജനങ്ങളുടെ ഇടയില്‍ പരക്കെ ആശയക്കുഴപ്പവും അസ്വസ്ഥതയും വേദയനും ഉണ്ടായ ശബരിമല, ഓഖി പ്രളയാനന്തര പുനരധിവാസ കാര്യങ്ങളില്‍ ഏകാധിപത്യപരമായി സ്വന്തം തീരുമാനങ്ങള്‍ മാത്രം നടപ്പാക്കിയെന്നും അവർ ആരോപിക്കുന്നു.

പ്രതിപക്ഷ നേതാക്കൾ സത്യം പറയാൻ തയ്യാറാവണം

പ്രതിപക്ഷ നേതാക്കൾ സത്യം പറയാൻ തയ്യാറാവണം


അതേ മുഖ്യമന്ത്രിയും സര്‍ക്കാരും ഇപ്പോഴത്തെ യോഗത്തിന്റെ പേരില്‍ ഭരണഘടനാപരമായും ജനാധിപത്യമൂല്യങ്ങളുടെ പേരിലും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇതിനു പകരം മുഖ്യമന്ത്രിയും അദ്ദേഹം വരച്ച വരയില്‍ നിന്നു മാറി നില്‍ക്കാന്‍ മടിക്കുന്ന പ്രതിപക്ഷ നേതാവും സത്യം പറയാന്‍ തയ്യാറാകണം. പൗരത്വ നിയമഭേദഗതി കേരളത്തിലെ മതേതര അന്തരീക്ഷത്തിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കില്ല എന്നതല്ലേ സത്യം? എന്ന് ശോഭ സുരേന്ദ്രൻ ചോദിക്കുന്നു.

ശോഭ സുരേന്ദ്രന്റെ ചോദ്യങ്ങൾ

ശോഭ സുരേന്ദ്രന്റെ ചോദ്യങ്ങൾ

പൗരത്വ നിയമഭേദഗതിയുടെ പേരില്‍ നിങ്ങള്‍ കൂട്ടുചേര്‍ന്നു ജനങ്ങളിലുണ്ടാക്കാന്‍ ശ്രമിക്കുന്ന ആശങ്കയ്ക്കു പിന്നില്‍ നിങ്ങളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയമല്ലേ? കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഠാരയ്ക്ക് ഇരയാക്കുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് മൂലം സംയുക്ത പ്രതിഷേധത്തില്‍ നിന്നു മാറി നില്‍ക്കുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
നിയമസഭയില്‍ ഗവര്‍ണറെ കയറ്റുമോ?

നവോത്ഥാന സമിതിയുടെ അവസ്ഥ

നവോത്ഥാന സമിതിയുടെ അവസ്ഥ

ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് മനസ്സിലായപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയുടെ ഇപ്പോഴത്തെ അവസ്ഥ കേരളജനതയ്ക്ക് മുന്നിലുണ്ട്. പക്ഷേ, ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും ചേരിതിരിവിന്റെ പ്രതീതിയുണ്ടാക്കാനും ഒരുപരിധി വരെ അതിലൂടെ സാധിച്ചു. നവോത്ഥാന സമിതിയുടെ പിന്നിലെ സിപിഎം രാഷ്ട്രീയം വ്യക്തമായതുകൊണ്ടാണ് അതിനൊപ്പം നിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞത്. പക്ഷേ, അവരെ മുന്നില്‍ നിര്‍ത്തി ആളുകളെ തെറ്റിദ്ധരിപ്പിച്ചു വനിതാ മതില്‍ ഉണ്ടാക്കിയതും ആ മതിലിന്റെ പേരില്‍ സര്‍ക്കാര്‍ പണം ചെലവഴിച്ചതും അധികം മുമ്പല്ല. ഇപ്പോഴും ആലോചനകളും നീക്കങ്ങളും ആ വഴിക്കാണ് എന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ട്.അതിനു പിന്നിലെ തെറ്റായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണ് ഒന്നാമത്തെ കാര്യമെന്നും ശോഭ സുരേന്ദ്രൻ ആരോപിക്കുന്നു.

ബജറ്റ് സമ്മേളനത്തിൽ ഗവർണറെ ഒഴിവാക്കുമോ?

ബജറ്റ് സമ്മേളനത്തിൽ ഗവർണറെ ഒഴിവാക്കുമോ?

അടുത്തമാസം ഒടുവിൽ നിയമസഭ ബജറ്റ് സമ്മേളനം ആരംഭിക്കാൻ പോകുകയാണ്. ഗവർണറുടെ നയപ്രഖ്യാപനത്തോടെയായിരിക്കുമോ സമ്മേളനം നടക്കുക എന്നും ശോഭ സുരേന്ദ്രൻ ചോദിക്കുന്നു. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന ഗവർണറെ ഒഴിവാക്കി പുതിയ കീഴ്വഴക്കങ്ങൾ തുടങ്ങുനോയെന്നും ശോഭ സുരേന്ദ്രൻ പരിഹസിക്കുന്നു. അപ്പോൾ പ്രതിപക്ഷം എന്ത് നിലപാടെടുക്കും? ഭരണഘടനയെക്കുറിച്ച് നാഴികയ്ക്ക് നാൽപപ്പത്വട്ടം ഉത്കണ്ഠപ്പെടുന്നവരുടെ ഭരണഘടന പ്രതിബദ്ധത വീണ്ടും മാറ്റുരയ്ക്കപ്പെടാൻ പോകുകയാണെന്നും ശോഭ സുരേന്ദ്രൻ പറയുന്നത്.

English summary
Sobha Surtendran's comment about all party meeting in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X