രമേശ് ചെന്നിത്തലയെ വിടാതെ ശോഭനാ ജോർജ്.. ചെന്നിത്തല യുഡിഎഫിന്റെ ഗോര്‍ബച്ചേവ്!
ചെങ്ങന്നൂര്‍: ഏറെക്കാലം കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന ശോഭനാ ജോര്‍ജ് അടുത്തിടെയാണ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസിനകത്ത് നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ശോഭനാ ജോര്‍ജിന്റെ കളംമാറ്റം. നേരത്തെ കെ കരുണാകരനൊപ്പം പാര്‍ട്ടി വിട്ടെങ്കിലും പിന്നീട് കരുണാകരനൊപ്പം തന്നെ തിരികെ വന്ന ശോഭനാ ജോര്‍ജിന് പഴയ പരിഗണന കോണ്‍ഗ്രസ് നല്‍കിയിരുന്നില്ല. ചെങ്ങന്നൂരില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ച് ശോഭനാ ജോര്‍ജ് പാര്‍ട്ടിയുടെ തോല്‍വിയിലും പങ്ക് വഹിച്ചു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച ശോഭനാ ജോര്‍ജ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചിരിക്കുകയാണ്.ചെന്നിത്തല യുഡിഎഫിന്റെ ഗോര്‍ബച്ചേവ് ആണെന്നാണ് ശോഭനാ ജോര്‍ജ് തുറന്നടിച്ചിരിക്കുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷന് പരിപാടിയിലാണ് ശോഭനാ ജോര്‍ജിന്റെ ഈ വിമര്‍ശനം.

ചെന്നിത്തല നേതൃസ്ഥാനത്തേക്ക് എത്തിയതില്‍ പിന്നെ യുഡിഎഫ് ശോഷിച്ച് പോയെന്നും ശോഭനാ ജോര്‍ജ് കുറ്റപ്പെടുത്തി. കെപിസിസിയില്‍ ചെന്നിത്തല തന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ് ചെയ്യുന്നതെന്നും കോണ്‍ഗ്രസില്‍ നിന്നും എല്ലാവരും പുറത്തേക്ക് പോവുകയാണ് എന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. നേരത്തെയും ചെന്നിത്തലയ്ക്കെതിരെ ശോഭനാ ജോര്‍ജ് രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ തനിക്ക് ചെന്നിത്തല അര്‍ഹിച്ച പരിഗണന തന്നില്ലെന്നും തന്നെ ഏറ്റവും അധികം വേട്ടയാടിയത് ചെന്നിത്തലയാണെന്നും ശോഭനാ ജോര്‍ജ് ആരോപിച്ചിരുന്നു. ചെന്നിത്തലയുടെ ലക്ഷ്യം താനാണോ ലീഡറാണോ എന്ന് വ്യക്തമല്ലെന്നും ശോഭനാ ജോര്‍ജ് പറയുകയുണ്ടായി.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications