കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശ് ചെന്നിത്തലയെ വിടാതെ ശോഭനാ ജോർജ്.. ചെന്നിത്തല യുഡിഎഫിന്റെ ഗോര്‍ബച്ചേവ്!

Google Oneindia Malayalam News

ചെങ്ങന്നൂര്‍: ഏറെക്കാലം കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന ശോഭനാ ജോര്‍ജ് അടുത്തിടെയാണ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസിനകത്ത് നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ശോഭനാ ജോര്‍ജിന്റെ കളംമാറ്റം. നേരത്തെ കെ കരുണാകരനൊപ്പം പാര്‍ട്ടി വിട്ടെങ്കിലും പിന്നീട് കരുണാകരനൊപ്പം തന്നെ തിരികെ വന്ന ശോഭനാ ജോര്‍ജിന് പഴയ പരിഗണന കോണ്‍ഗ്രസ് നല്‍കിയിരുന്നില്ല. ചെങ്ങന്നൂരില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ച് ശോഭനാ ജോര്‍ജ് പാര്‍ട്ടിയുടെ തോല്‍വിയിലും പങ്ക് വഹിച്ചു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച ശോഭനാ ജോര്‍ജ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചിരിക്കുകയാണ്.ചെന്നിത്തല യുഡിഎഫിന്റെ ഗോര്‍ബച്ചേവ് ആണെന്നാണ് ശോഭനാ ജോര്‍ജ് തുറന്നടിച്ചിരിക്കുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ശോഭനാ ജോര്‍ജിന്റെ ഈ വിമര്‍ശനം.

udf

ചെന്നിത്തല നേതൃസ്ഥാനത്തേക്ക് എത്തിയതില്‍ പിന്നെ യുഡിഎഫ് ശോഷിച്ച് പോയെന്നും ശോഭനാ ജോര്‍ജ് കുറ്റപ്പെടുത്തി. കെപിസിസിയില്‍ ചെന്നിത്തല തന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ് ചെയ്യുന്നതെന്നും കോണ്‍ഗ്രസില്‍ നിന്നും എല്ലാവരും പുറത്തേക്ക് പോവുകയാണ് എന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. നേരത്തെയും ചെന്നിത്തലയ്‌ക്കെതിരെ ശോഭനാ ജോര്‍ജ് രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ തനിക്ക് ചെന്നിത്തല അര്‍ഹിച്ച പരിഗണന തന്നില്ലെന്നും തന്നെ ഏറ്റവും അധികം വേട്ടയാടിയത് ചെന്നിത്തലയാണെന്നും ശോഭനാ ജോര്‍ജ് ആരോപിച്ചിരുന്നു. ചെന്നിത്തലയുടെ ലക്ഷ്യം താനാണോ ലീഡറാണോ എന്ന് വ്യക്തമല്ലെന്നും ശോഭനാ ജോര്‍ജ് പറയുകയുണ്ടായി.

ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം! അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസംബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം! അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം

രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നർത്തകി? അലിഭായിയുമായി ചേർന്ന് കൊട്ടേഷൻ.. ലക്ഷ്യം സ്വത്ത്?രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നർത്തകി? അലിഭായിയുമായി ചേർന്ന് കൊട്ടേഷൻ.. ലക്ഷ്യം സ്വത്ത്?

English summary
Sobhana George against Opposition Leader Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X