കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ പാകിസ്താനാക്കിയ ടൈംസ് നൗവിന് സോഷ്യൽ മീഡിയയുടെ കിണ്ണം കാച്ചിയ മറുപടി! പൊളിച്ചടുക്കിക്കളഞ്ഞു!

  • By Kishor
Google Oneindia Malayalam News

ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷാ കേരളം സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ കേരളത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗവിന് സോഷ്യൽ മീഡിയയിൽ മലയാളികളുടെ പ്രതിഷേധം. പ്രതിഷേധം സഹിക്കാനാകാതെ ചാനൽ മാപ്പ് പറയുകയും തെറ്റ് പറ്റിയതാണ് എന്ന് വിശദീകരിക്കുകയും ചെയ്തെങ്കിലും അത് അംഗീകരിക്കുന്ന പ്രശ്നമില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കാണാം, ചില സോഷ്യൽ മീഡിയ പ്രതികരണങ്ങൾ...

<strong>ഒരു കഷണം ബീഫിൽ തൻറെ എല്ലാ തോൽവികളും ഒതുക്കിയ മിടുക്കൻ.. ഈ നരേന്ദ്ര മോദി ഒരു സംഭവം തന്നെ!!!</strong>ഒരു കഷണം ബീഫിൽ തൻറെ എല്ലാ തോൽവികളും ഒതുക്കിയ മിടുക്കൻ.. ഈ നരേന്ദ്ര മോദി ഒരു സംഭവം തന്നെ!!!

<strong>നിങ്ങളുടെ വീട്ടിൽ ആർഎസ്എസുണ്ടോ മതംമാറ്റാൻ വരുന്ന ലൗ ജിഹാദുകാർ ഓടിയൊളിക്കും.. പൂരട്രോളുകൾ!!!</strong>നിങ്ങളുടെ വീട്ടിൽ ആർഎസ്എസുണ്ടോ മതംമാറ്റാൻ വരുന്ന ലൗ ജിഹാദുകാർ ഓടിയൊളിക്കും.. പൂരട്രോളുകൾ!!!

രശ്മി നായർ

രശ്മി നായർ

എടേ കുമ്മനം താന്‍ വല്യ രാജ്യസ്നേഹി അല്ലേ. ഈ പാകിസ്ഥാന്‍ ഉപേക്ഷിച്ചു തനിക്കാ സുരേന്ദ്രനെയും കൂട്ടി വല്ല ഭാരതത്തിലോട്ടും പോക്കൂടെടോ. പശുവിന്റെ പേരില്‍ കൊലപാതവും ബാലാല്‍സംഘവും ചെയ്യാന്‍ ആർ എസ് എസുകാരെ അനുവദിച്ചാല്‍ ഞങ്ങളെ ഇന്ത്യക്കാര്‍ ആക്കാമോ സാര്‍. - ചുംബനസമര നായിക രശ്മി ആർ നായർ രണ്ട് പോസ്റ്റുകളാണ് ടൈംസ് നൗ വിഷയവുമായി എഴുതിയത്.

എസ് ലല്ലു

എസ് ലല്ലു

നിനക്കൊക്കെ മലയാളിയെ കാണുമ്പോ പാകിസ്ഥാനെ ഓർമ്മ വരുന്നു ... അല്ലെടാ ... മദ്രാസി എന്ന് വിളിക്കുന്ന അതേ പുശ്ചമാണ് ... നിനക്കൊക്കെ പുശ്ചമായിരിക്കും... മാപ്പെഴുതിക്കൊടുത്ത് ജയിലിന്ന് രക്ഷപ്പെട്ടവന്റെ ദേശ സ്നേഹമല്ല മലയാളിയെ നയിക്കുന്നത് .. ഞങ്ങൾടെ ദൈവങ്ങൾക്ക് ജാതി ഭേദമില്ല... കൂടിയവനെന്നും കുറഞ്ഞവനെന്നും നിങ്ങൾ വിശ്വസിക്കുന്ന ആൾക്കാരൊക്കെ ഇവിടെ ഒരുമിച്ചാണ്‌.

ഇത് ഞങ്ങൾടെ മണ്ണ്, ജീവിതം

ഇത് ഞങ്ങൾടെ മണ്ണ്, ജീവിതം

ഞങ്ങളിങ്ങനെയൊക്കെ അങ്ങ് ജീവിച്ചോളാം... കുത്തിത്തിരിപ്പും ഉഡായിപ്പുമായി ഞങ്ങടെ നെഞ്ചത്തേക്ക് വന്ന് കേറരുത്... നിങ്ങള് തരുന്ന രാജ്യ സ്നേഹ സർട്ടിഫിക്കറ്റ് വേണ്ട ... ഇത് ഞങ്ങൾടെ മണ്ണാണ്.... ഞങ്ങൾടെ ജീവിതമാണ് ... നിലപാടുകളുടെ പേരിലാണ് നീ ഞങ്ങളെ പാക്കിസ്ഥാനികളാക്കിയതെങ്കിൽ നീയൊക്കെ ഇനിയും വിളിക്കേണ്ടി വരും.. - മാധ്യമപ്രവർത്തകനായ എസ് ലല്ലു എഴുതുന്നു.

പാകിസ്താനാണ് ഭേദം

പാകിസ്താനാണ് ഭേദം

വർത്തമാനകാലത്ത് കേരളം പാക്കിസ്ഥാനാണ് എന്ന് പറയുന്നതല്ല നരേന്ദ്രമോദി ഭരണത്തിൻ കീഴിലുള്ള ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് എന്ന് പറയുന്നത് തന്നെയാണ് ഏറ്റവും വലിയ അശ്ലീലം - നൗജാസ് മുസ്തഫ എഴുതുന്നു.

അങ്ങനെ പാകിസ്താൻ മോശം രാജ്യമായി

അങ്ങനെ പാകിസ്താൻ മോശം രാജ്യമായി

അപ്പൊ കേരള സുടുക്കളും, സഖാപ്പികളും, സഖാക്കളും പിന്നെ മറ്റു നിഷ്ക്കു അഭിനവ മതേതരരും പാക്കിസ്ഥാൻ എന്നത് മോശം രാജ്യമാണെന്നും അതോണ്ട് തന്നെ കേരളത്തെ പാക്കിസ്ഥാൻ എന്ന് വിളിച്ചത് അപമാനകരമാണെന്നും സമ്മതിച്ച സ്ഥിതിക്ക്. ആ വിഷയത്തിൽ മാപ്പു പറഞ്ഞേലും ടൈംസ് നൗ ഇന്ന് ചെയ്തത് വല്യ ഒരു കാര്യം തന്നെയാണ്. - രഞ്ജിത് വിശ്വനാഥൻ മേച്ചേരി.

എല്ലാവരും അനുഭവിക്കട്ടെ

എല്ലാവരും അനുഭവിക്കട്ടെ

ടൈംസ് നൗ ചാനൽ കേരളത്തെ 'പാക്കിസ്ഥാൻ' എന്ന് വിളിച്ചത് ഒരുതരത്തിൽ നന്നായി എന്നാണ് എന്റെ പക്ഷം. കാരണം ഈ പാക്കിസ്ഥാൻ വിളി കാലങ്ങളായി അനുഭവിക്കുന്ന ഒരു ജില്ലയും ജനവിഭാഗവും കേരളത്തിലുണ്ട്. എല്ലാവരും അനുഭവിക്കട്ടെ 'പാക്കിസ്ഥാൻ' വിളിയുടെ സുഖം.!! - ഷാഹുൽ ഹമീദ്.

എന്താണ് കുഴപ്പം?

എന്താണ് കുഴപ്പം?

ജെ എൻ യുവിലെ ഇടത് വിദ്യാർത്ഥികളും തീവ്രവാദികളും പാക്കിസ്ഥാന് ജയ് വിളിച്ചത് കേട്ട് ഇന്ത്യ മുഴുവൻ ഞെട്ടിയപ്പോ നിങ്ങൾ പറഞ്ഞു '' പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചാൽ എന്താ കുഴപ്പം..?? അവിടുള്ളവരും മനുഷ്യന്മാരല്ലേ?... " ഇപ്പോൾ ടൈംസ് നൗ ചാനൽ കേരളം പാക്കിസ്ഥാനായെന്ന് പറയുമ്പോൾ നിങ്ങൾ ദേഷ്യപ്പെടുന്നു. അതെന്തിനാ...? എന്താണതിൽ അപമാനം.? - സുകേഷ് പ്രഭാകര്‍ ഷേണായ്

മാപ്പ് പറയിപ്പിച്ചു

മാപ്പ് പറയിപ്പിച്ചു

പ്രതിഷേധങ്ങൾ കനത്തതോടെ വിഷയത്തിൽ ടൈംസ് നൗ ചാനൽ മാപ്പ് പറഞ്ഞിരുന്നു. കേരളം എന്ന് ടൈപ്പ് ചെയ്യേണ്ടിടത്ത് പാകിസ്താൻ എന്നായിപ്പോയതാണ് എന്നാണ് ചാനലിന്റെ വിശദീകരണം. എന്തായാലും ഈ വിശദീകരണം വിശ്വസിക്കാൻ സോഷ്യൽ മീഡിയ തയ്യാറായിട്ടില്ല.

English summary
Social media reactions as Times Now channel calls Kerala Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X