Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് പ്രതിയല്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍ ? കോടതി തീരുമാനിക്കും, എംഎല്‍എയല്ല!!

ജോര്‍ജിനെ വിമര്‍ശിച്ച് സാമൂഹ്യപ്രവര്‍ത്തക ദയാഭായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് തുടക്കം മുതല്‍ പിന്തുണയേകുന്ന വ്യക്തിയാണ് എംഎല്‍എ പി സി ജോര്‍ജ്. ദിലീപിനെ നിരന്തരം പിന്തുണച്ചു സംസാരിക്കാറുള്ള അദ്ദേഹം ആക്രമിക്കപ്പെട്ട നടിയെ പല അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ നടി ജോര്‍ജിനെതിരേ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ജോര്‍ജിനെതിരേ വിമര്‍ശനവുമായ് സാമൂഹ്യപ്രവര്‍ത്തക ദയാഭായി കഴിഞ്ഞ ദിവസം രംഗത്തുവന്നു. ആലുവയില്‍ വൈഎംസിഎയുടെ ദേശീയ വനിതാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ദയാഭായി ജോര്‍ജിനെതിരേ തുറന്നടിച്ചത്.

പ്രസ്താവന ഖേദകരം

പ്രസ്താവന ഖേദകരം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജോര്‍ജിന്റെ പ്രസ്താവനകള്‍ ഖേദകരമാണെന്ന് ദയാഭായി പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ എങ്ങനെ പ്രതിയല്ലാതാവും ?

അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ എങ്ങനെ പ്രതിയല്ലാതാവും ?

അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ പ്രതിയല്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് ദയാഭായി ചോദിച്ചു. കോടതി തീരുമാനിക്കേണ്ട വിഷയത്തില്‍ ഇടപെടാന്‍ എംഎല്‍എയ്ക്ക് അവകാശമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീയോട് അനുകമ്പ കാണിക്കണം

സ്ത്രീയോട് അനുകമ്പ കാണിക്കണം

സ്ത്രീകള്‍ ഇരകളാവുന്ന കേസുകളില്‍ അവര്‍ക്ക് അനുകമ്പയുള്ള നിലപാടാണ് സമൂഹത്തില്‍ നിന്നുണ്ടാവേണ്ടതെന്ന് ദയാഭായി പറഞ്ഞു.

പലതും പുറത്തുവരും

പലതും പുറത്തുവരും

നടി പീഡിപ്പക്കപ്പെട്ട സംഭവം പുറത്തു വന്നതു പോലെ പലതും ഇനി പുറത്തുവരുമെന്ന് ദയാഭായി സൂചിപ്പിച്ചു.

നടിയെ മാതൃകയാക്കണം

നടിയെ മാതൃകയാക്കണം

സംഭവത്തെ കുറിച്ച് പുറത്തു പറയാന്‍ നടി കാണിച്ച ധൈര്യത്തെ പ്രശംസിച്ച ദയാഭായി മറ്റു സ്ത്രീകള്‍ക്കും ഇതു മാതൃകയാക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു.

ജോര്‍ജിന്റെ പുതിയ ആരോപണം

ജോര്‍ജിന്റെ പുതിയ ആരോപണം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയത് എഡിജിപി സന്ധ്യയാണെന്നാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ ജോര്‍ജ് തുറന്നടിച്ചത്. ഇതാദ്യമായല്ല സന്ധ്യക്കെതിരേ ജോര്‍ജ് ആരോപണമുന്നയിക്കുന്നത്.

കേസെടുത്തിരുന്നു

കേസെടുത്തിരുന്നു

നടിയെ പല തവണ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച ജോര്‍ജിനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. മൊഴി രേഖപ്പെടുത്താന്‍ സ്പീക്കറുടെ അനുമതി തേടിയിരിക്കുകയാണ് വനിതാ കമ്മീഷന്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+