• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കമൽഹാസനെക്കാളും ഗോഡ്സെയെ ഇഷ്ടപ്പെടുന്നുവെന്ന് അലി അക്ബർ! എടുത്തിട്ടലക്കി സോഷ്യൽ മീഡിയ

cmsvideo
  ഗോഡ്സെ സ്നേഹവുമായി അലി അക്ബർ

  കോഴിക്കോട്: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ രാജ്യത്തെ ആദ്യത്തെ ഹിന്ദു തീവ്രവാദിയെന്ന് വിശേഷിപ്പിച്ച കമല്‍ഹാസനെതിരെ ഉറഞ്ഞ് തുളളുകയാണ് ബിജെപി അനുകൂലികള്‍. കമല്‍ഹാസനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിക്കഴിഞ്ഞു.

  അതിനിടെ കമല്‍ഹാസനെ തളളിയും ഗോഡ്‌സെയെ പിന്തുണച്ചും രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും ബിജെപി സഹയാത്രികനുമായ അലി അക്ബര്‍. അലി അക്ബറിന് എതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

  ആദ്യത്തെ തീവ്രവാദി ഹിന്ദു

  ആദ്യത്തെ തീവ്രവാദി ഹിന്ദു

  തമിഴ്‌നാട്ടിലെ അറവകുറിച്ചി മണ്ഡലത്തില്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുളള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേയാണ് കമല്‍ഹാസന്‍ ഗോഡ്‌സെയ്ക്ക് എതിരെ നിലപാട് വ്യക്തമാക്കിയത്. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗാന്ധിയെ കൊന്ന ഗോഡ്‌സെ ആണെന്നുമാണ് കമല്‍ പ്രസംഗിച്ചത്.

  ഭിന്നിപ്പിന് ശ്രമം

  ഭിന്നിപ്പിന് ശ്രമം

  ഇവിടെ മുസ്ലീംങ്ങള്‍ കൂടുതലുണ്ട് എന്നത് കൊണ്ടല്ല താനിത് പറയുന്നത് എന്നും ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നാണ് ഇത് പറയുന്നത് എന്നുമാണ് കമല്‍ ഹാസന്‍ പറഞ്ഞത്. ഇതോടെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിനാണ് കമല്‍ ശ്രമിക്കുന്നത് എന്നാരോപിച്ച് ബിജെപി രംഗത്ത് എത്തി.

  പിന്തുണച്ച് അലി അക്ബർ

  പിന്നാലെയാണ് സംവിധായകനായ അലി അക്ബര്‍ കമല്‍ ഹാസന് എതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ''കമല്‍ഹാസന്‍ താങ്കളേക്കാളും ഞാന്‍ ഗോഡ്‌സെയെ ഇഷ്ടപ്പെടുന്നു.. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു, രാമരാജ്യം'' എന്നാണ് അക്ബര്‍ അലിയുടെ പോസ്റ്റ്.

  ഗോഡ്‌സെയെക്കുറിച്ച് മിണ്ടിപ്പോകരുത്

  ഗോഡ്‌സെയെക്കുറിച്ച് മിണ്ടിപ്പോകരുത്

  അലി അക്ബറിന്റെ മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ്: ''ഈദി അമീനും ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷേ ഗോഡ്‌സെയെക്കുറിച്ച് മിണ്ടിപ്പോകരുത്. മറ്റൊരു പോസ്റ്റില്‍ പറയുന്നത് ഇലഞ്ഞിത്തറ മേളം പോലെ ഹിന്ദു ഒന്ന് പെരുക്കിയാല്‍ തീരും സകലവന്മാരുടേയും കൃമി കടി'' എന്നാണ്.

  അലി അക്ബറിനെതിരെ കേസെടുക്കണം

  രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ ഗോഡ്‌സെയെ പിന്തുണയ്ക്കുന്ന അലി അക്ബറിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഗാന്ധിയെ കൊന്നവനെ ന്യായീകരിക്കുന്ന അലി അക്ബര്‍ രാജ്യദ്രോഹിയാണ് എന്നും ഇയാള്‍ക്കെതിരെ കേസെടുക്കണം എന്നുമാണ് ആവശ്യം ഉയരുന്നത്.

  അടുത്ത ന്യായീകരണം

  അടുത്ത ന്യായീകരണം

  അലി അക്ബറിന്റെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേരാണ് തെറിവിളിയും വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ചില പ്രതികരണങ്ങൾ വായിക്കാം:

  * ''ബലെ ബേഷ്.. അടുത്തതായി അക്ബറാക്ക.. മോഡി പണ്ട് ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചതിനെ ന്യായീകരിക്കുന്ന ഇനമാണ്.. എല്ലാവരും കാത്തിരിക്കുക''

  ഒരു ഗവർണ്ണർ സ്ഥാനം ഉറപ്പാ

  ഒരു ഗവർണ്ണർ സ്ഥാനം ഉറപ്പാ

  * ''നീ ഇങ്ങനെ തന്നെ പറയണം.... എന്നാലേ നിന്നെ നേതൃത്വം അറിയൂ..... ഗോഡ്‌സെയെ പുകഴ്ത്തുന്ന മുസ്ലിം നാമധാരിയായ ഒരു മലയാളി... ഹോ മിനിമം നിനക്കൊരു രാജ്യസഭാ സീറ്റ്‌, അല്ലെങ്കിൽ ഒരു ഗവർണ്ണർ സ്ഥാനം ഉറപ്പാ... കാരണം കേരളത്തിൽ കിടന്ന് കളിച്ചിട്ട് കാര്യം ഇല്ല എന്ന് നിനക്കറിയാം..അതുകൊണ്ട് നീ ഉറക്കെ കുരക്ക്.. അങ്ങ് ഡൽഹി വരെ കേക്കട്ടെ''

  ഈ രാജ്യദ്രോഹിയെ അറസ്റ്റ് ചെയ്യുക

  ഈ രാജ്യദ്രോഹിയെ അറസ്റ്റ് ചെയ്യുക

  * ''എടോ അലി അക്ബറെ, കൊടുംഭീകരനും, രാജ്യദ്രോഹിയും, രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നവനുമായ ഗോഡ്സെയെന്ന തീവ്രവാദിക്ക് വേണ്ടി ചിലക്കുന്ന നിന്നെയൊക്കെ പിടിച്ച് അകത്തിടാതിരുന്നാൽ അത് ഇനിയും പുതിയ ഗോഡ്സെമാരുടെ പിറവിക്ക് കാരണമാവും, സംഘികളുടെ കാല് നക്കി നക്കി ഒരു തീവ്രവാദിയെ മഹത്തവൽക്കരിച്ച നിന്നെയൊന്നും അകത്തിടാൻ ഇവിടെ ഒരു നിയമവുമില്ലെ,...അലി അക്ബറെന്ന ഈ രാജ്യദ്രോഹിയെ അറസ്റ്റ് ചെയ്യുക''.

  അയാൾ ഹിന്ദു തീവ്രവാദിയാണ്

  അയാൾ ഹിന്ദു തീവ്രവാദിയാണ്

  * ''ഗോഡ്സെ എന്താ ഗാന്ധിജിയെ കൊല്ലാൻ കാരണം? തികഞ്ഞ രാമഭക്തനായ ഗാന്ധിജി ഹിന്ദു മുസ്ലിം സാഹോദര്യത്തിന് വേണ്ടി പരിശ്രമിക്കുന്നത് വർഗീയതയിലൂന്നിയ ഹിന്ദു രാഷ്ട്രത്തിന് തടസ്സമാകും എന്നതു കൊണ്ടല്ലെ. അപ്പോൾ അയാൾ ഹിന്ദു തീവ്രവാദിയാണ്. തീവ്രമായി പ്രതികരിക്കുന്ന ഹിന്ദു ഹിന്ദു തീവ്രവാദി. അങ്ങനെയുള്ള മുസ്ലിം മുസ്ലിം തീവ്രവാദി''

  ചിന്തിക്കുന്നോർക്ക് ദൃഷ്ടാന്തമുണ്ട്

  ചിന്തിക്കുന്നോർക്ക് ദൃഷ്ടാന്തമുണ്ട്

  * ''ഗോഡ്‌സെ RSS കാരനല്ലന്നു പ്രചരിപ്പിച്ചവർ കമലഹാസൻ അയാളെ തീവ്രവാദിയെന്ന് വിളിച്ചപ്പോൾ കുരച്ചുചാടുന്നു.. "ചിന്തിക്കുന്നോർക്ക് ദൃഷ്ടാന്തമുണ്ട്..!

  * ''ഒരു ശരാശരി സങ്കിക്ക് ഇതാണ് മനോഭാവം ഗാന്ധിയെക്കാൾ അവർക്ക് പ്രിയം ആ മഹാനുഭാവന്റെ നെഞ്ചിൻ കൂട് പിളര്ന്ന നരാധമന്മാരോടാണ്. അതാണ് അവർ സങ്കിയായി തീർന്നതും''

  രാഹുൽ ഗാന്ധിക്കും കൂട്ടർക്കും മായാവതി നൽകുന്നത് വ്യക്തമായ സൂചന.. ബിഎസ്പി ഇനി ആർക്കൊപ്പം!

  ബിജെപിയെ ഉത്തർ പ്രദേശ് ചതിക്കും! സീറ്റുകൾ കൂപ്പുകുത്തും, കുതിച്ച് കയറുക മായാവതി-അഖിലേഷ് സഖ്യം!

  English summary
  Social Media against Ali Akbar for supporting Gandhi murderer Nathuram Vinayak Godse
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more