കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പലം കത്തി നശിച്ചാല്‍ അന്ധവിശ്വാസം കുറയുമെന്ന് ഇഎംഎസ് പറഞ്ഞു.... സുധാകരന് മറുപടി

Google Oneindia Malayalam News

കോഴിക്കോട്: കെ സുധാകരന്റെ അബദ്ധത്തിന് കിടിലന്‍ മറുപടിയുമായി സോഷ്യല്‍ മീഡിയ. ശബരിമലയില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് സുധാകരന്‍ പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്. ഒരമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന പരാമര്‍ശം നടത്തിയത് ഇഎംഎസ്സാണെന്നായിരുന്നു സുധാകരന്റെ ആരോപണം. എന്നാല്‍ ബിജെപിയുടെ ആരോപണങ്ങള്‍ക്ക് കുടപിടിക്കുന്ന സംഘിയാണ് സുധാകരന്‍ എന്നാണ് ഇപ്പോള്‍ തന്നെ ആരോപണമുയര്‍ന്നിരിക്കുന്നത്.

മുമ്പ് കോണ്‍ഗ്രസ് നേതാവായ വിടി ബല്‍റാം ഇതേ വിഷയം ഉന്നയിച്ച ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ സുധാകരന് കിടിലന്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇഎംഎസ് അല്ല സി കേശവനാണ് ഒരമ്പലം കത്തി നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞതെന്നായിരുന്നു മുമ്പ് വിടി ബല്‍റാം തന്റെ പോസ്റ്റില്‍ പറഞ്ഞത്. സ്വന്തം നേതാക്കളെയും ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് അറിയാതായി എന്നാണ് പരിഹാസം.

സുധാകരന്‍ പറഞ്ഞത്

സുധാകരന്‍ പറഞ്ഞത്

ഒരമ്പലം കത്തി നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞ് ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ അനുയായികല്‍ പ്രത്യയശാസ്ത്രപരമായ പ്രതിസന്ധിയെ അഭിമുഖീരകിരിക്കുകയാണെന്നായിരുന്നു സുധാകരന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസ സംരക്ഷണ ജാഥയില്‍ അദ്ദേഹം ഇത്തരമൊരു അബദ്ധം ഉന്നയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെയാണ് വിടി ബല്‍റാമിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്.

ബല്‍റാമിന്റെ പോസ്റ്റ്

ബല്‍റാമിന്റെ പോസ്റ്റ്

ഒരമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി കേശവനാണ്. ഇനി നമുക്ക് അമ്പലങ്ങള്‍ക്ക് തീ കൊളുത്താം എന്ന് ആഹ്വാനം ചെയ്തത് സാമൂഹ്യപരിഷ്‌കര്‍ത്താവ് വിടി ഭട്ടതിരിപ്പാടാണ്. ചരിത്രബോധം ഒട്ടുമില്ലാത്ത, ചരിത്ര നിര്‍മിതിയില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത ചിലരുടെ അറിവിലേക്കായി ഇപ്പോള്‍ എടുത്തുപറയുന്നു എന്ന് മാത്രം. ഇങ്ങനെയായിരുന്നു രണ്ട് വര്‍ഷം മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ വിടി ബല്‍റാം പറഞ്ഞിരുന്നത്.

സോഷ്യല്‍ മീഡിയയുടെ പരിഹാസം

സോഷ്യല്‍ മീഡിയയുടെ പരിഹാസം

സോഷ്യല്‍ മീഡിയയില്‍ ഇതിന് വ്യാപക പരിഹാസമാണ് ഉയര്‍ന്നിരിക്കുന്നത്. ഒരമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന സി കേശവന്റെ പ്രസിദ്ധമായ വാക്കുകള്‍ ചാനലായ ചാനലുകളുടെ നമ്മളുമിവിടെ ചര്‍ച്ച ചെയ്തതും ആ വാചകങ്ങള്‍, പി കൃഷ്ണപ്പിള്ളയുടേയും ഇഎംഎസ്സിന്റെയും മുതല്‍ നാട്ടിലെ ബ്രാഞ്ച് സെക്രട്ടറിയുടെ തലയില്‍ പോലും കൊണ്ടുവച്ച് ഗോപാലകൃഷ്‌നും ടിജി മോഹന്‍ദാസുമടക്കമുള്ള സംഘി നേതാക്കളെ ആവുന്ന പോലെയൊക്കെ പരിഹസിച്ച് തേച്ചൊട്ടിക്കുകയും ചെയ്തതിന് പിന്നാലെയാണ് സുധാകരന്‍ വന്നിരിക്കുന്നതെന്നാണ് ശ്രീകാന്ത് പികെയുടെ പരിഹാസം.

ദാണ്ടെ സുധാകരനും

ദാണ്ടെ സുധാകരനും

ദാണ്ടെ ഇപ്പോ അതേ സി കേശവന്റെ ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ ജി രഥയാത്രയില്‍ മൈക്ക് കെട്ടി പറയുന്നു ആ വാചകങ്ങള്‍ പറഞ്ഞത് സഖാവ് ഇഎംഎസ്സാണെന്ന്. സ്വന്തം കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകല്‍ പോലും മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക് സംഭാവന ചെയ്യുന്ന അദ്ദേഹത്തിന്റെ ആ വലിയ മനസ്സ് കാണാതെ പോവരുത്. പറയുന്ന കാര്ങ്ങളും കേള്‍ക്കാന്‍ വന്ന ഓഡിയന്‍സും ഒന്നാണ്. അപ്പോള്‍ പിന്നെ ഇവറ്റകളുടെ രണ്ട് ടീമിന്റെയും യാത്ര ഒന്നിച്ചാക്കിയിരുന്നേല്‍ അേ്രത ചിലവ് കുറഞ്ഞ് കിട്ടുമായിരുന്നല്ലോ എന്നാണ് പരിഹാസം.

ടിജി മോഹന്‍ദാസിനുള്ള മറുപടി

ടിജി മോഹന്‍ദാസിനുള്ള മറുപടി

ബല്‍റാം മുമ്പ് പോസ്റ്റ് ഇട്ടത് ബിജെപിക്കും ടിജി മോഹന്‍ദാസിനുമുള്ള മറുപടിയെന്നോണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ നുണ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് ചരിത്രബോധം ഇല്ലേ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അതേസമയം കുത്തിപ്പൊക്കിയ പോസ്റ്റ് വീണ്ടും വൈറലായിട്ടുണ്ട്. നേരത്തെ നോട്ട് നിരോധനത്തെ പുകഴ്ത്തി കൊണ്ട് ഇട്ട പോസ്റ്റും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരുന്നു. മോദിയുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നു എന്നായിരുന്നു ബല്‍റാം പോസ്റ്റിട്ടത്. ഇതിനൊപ്പം നിരവധി ട്രോളുകളും വന്നിരുന്നു.

ബംഗാളില്‍ മാല്‍ഡ പാര്‍ലമെന്റംഗം പാര്‍ട്ടി വിടുന്നു.... തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുംബംഗാളില്‍ മാല്‍ഡ പാര്‍ലമെന്റംഗം പാര്‍ട്ടി വിടുന്നു.... തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും

ശബരിമലയിൽ സർക്കാരിന് നാണക്കേട്.. വനിതാ പോലീസുകാരുടെ പ്രായം പരിശോധിച്ചെന്ന് വത്സൻ തില്ലങ്കേരിശബരിമലയിൽ സർക്കാരിന് നാണക്കേട്.. വനിതാ പോലീസുകാരുടെ പ്രായം പരിശോധിച്ചെന്ന് വത്സൻ തില്ലങ്കേരി

English summary
social media against k sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X