കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിടെ തലാഖ്, ഇവിടെ നിക്കാഹ്; കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിൽ അണികളുടെ പൊങ്കാല

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിൽ അണികളുടെ വിമർശനം | OneIndia Malayalam

മലപ്പുറം: കഴിഞ്ഞ ദിവസം ലോക്സഭയിൽ നടന്ന മുത്തലാഖ് ബിൽ ചർച്ചയിൽ മലപ്പുറം എംപിയായ പികെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് അണികൾക്കിടയിൽ നിന്ന് തന്നെ ഉയരുന്നത്. ചർച്ചയിൽ പങ്കെടുക്കാതെ വിവാഹസൽക്കാരത്തിന് പോയ എംപിക്ക് സോഷ്യൽ മീഡിയിയൽ പൊങ്കാലയിടുകയാണ് അണികളും വിമർശകരും.

ലോക്സഭയിൽ മുത്തലാഖ് ബില്ലിൽ ചർച്ച കൊഴുക്കുമ്പോൾ മലപ്പുറത്തെ വ്യവസായ പ്രമുഖന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു പോലും വിമർശനം ഉയർന്ന സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടി എംപി വിശദീകരണവുമായി രംഗത്ത് വന്നു. എന്നാൽ എംപിയുടെ വിശദീകരണ പോസ്റ്റിന് ചുവടെ ട്രോളുകളും വിമർശന പെരുമഴയാണ്.

വനിതാ മതിലിനും അയ്യപ്പജ്യോതിയ്ക്കും ബദലായി യുഡിഎഫിന്റെ വനിതാ സംഗമം ഇന്ന്വനിതാ മതിലിനും അയ്യപ്പജ്യോതിയ്ക്കും ബദലായി യുഡിഎഫിന്റെ വനിതാ സംഗമം ഇന്ന്

എന്തുകൊണ്ട് എത്തിയില്ല

എന്തുകൊണ്ട് എത്തിയില്ല

മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്ന കാര്യം മാസങ്ങൾക്ക് മുൻപെ അറിയിച്ചിരുന്നതാണ്. എന്നിട്ടും എംപി പങ്കെടുക്കാതിരുന്നത് ശരിയല്ലെന്നാണ് അണികൾ അടക്കം വിമർശിക്കുന്നത്. നിർണായകഘട്ടത്തിൽ എംപി മുങ്ങിയെന്നും ഫാസിസ്റ്റ് വിരുദ്ധപോരാട്ടം വെറും വാഗ്ദാനം മാത്രമാണെന്നുമാണ് ഇടതുപക്ഷത്തിന്റെ പരിഹാസം. കുഞ്ഞാലിക്കുട്ടി എതിർത്താലും ബില്ല് പാസാകും, എന്നാൽ പിന്നെ കല്യാണമെങ്കിലും കൂടിയേക്കാമെന്ന് അദ്ദേഹം കരുതിയെന്നാണ് സോഷ്യൽ മീഡിയയിലെ ചില പരിഹാസങ്ങൾ.

വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ ഹാജരാവാതിരുന്നത് എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. മാത്രമല്ല മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് തോന്നി. പാർലമെന്റിൽ ഉണ്ടായിരുന്ന ഇടി മുഹമ്മദ് ബഷീർ അത് ചെയ്യുകയും ചെയ്തു. പെട്ടെന്നെടുത്ത തീരുമാനമായതുകൊണ്ടാണ് എതിർത്ത് വോട്ട് ചെയ്യാൻ 11 പേർ മാത്രം ഉണ്ടായിരുന്നതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

വിമർശനവും പരിഹാസവും

വിമർശനവും പരിഹാസവും

എംപിയുടെ വിശദീകരണത്തിൽ അണികൾ തൃപ്തരല്ലെന്നാണ് സോഷ്യൽ മീഡിയിയൽ ഉയരുന്ന വിമർശനങ്ങളും പരിസാഹങ്ങളും വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് വോട്ടർമാർ താങ്കളെ ഏൽപിച്ച ഉത്തരവാദിത്തം നിറവേറ്റാൻ താങ്കൾക്ക് സമയമില്ലങ്കിൽ ദയവ് ചെയ്ത് ആ സ്ഥാനം രാജിവെച്ച് അതിന് കഴിയുന്ന മറ്റാർക്കെങ്കിലും ഒഴിഞ്ഞു കൊടുത്ത് താങ്കൾ കല്യാണത്തിനോ മുടി കളച്ചിലിനോ പോണം സാഹിബേ ,ദയവ് ചെയ്ത് ശത്രുക്കൾക്ക്ഈ പാർട്ടിയെ അക്രമിക്കാനുള്ള ആയുധം താങ്കളായിട്ട് ഉണ്ടാക്കി കൊടുക്കരുത് എന്നാണ് ഒരു ലീഗ് പ്രവർത്തകന്റെ കമന്റ്

കുഞ്ഞാപ്പയോട് ഭയം

കുഞ്ഞാപ്പയോട് ഭയം

കുഞ്ഞാപ്പ കല്യാണത്തിന് പോയ തക്കം നോക്കി ബിൽ പാസാക്കിയിരിക്കുന്നു..അന്ത ഭയമിറുക്കണം ഡാ എന്നാണ് ഒരാളുടെ കമന്‌‍റ്. സംഘപരിവാർ നമ്മുടെ കുഞ്ഞാപ്പയെ എത്രത്തോളം ഭയപ്പെടുന്നു എന്നു നോക്കു എന്നാണ് മറ്റൊരു കമന്റ്.

ഇതിനാണോ ജയിപ്പിച്ചത്

ഇതിനാണോ ജയിപ്പിച്ചത്

ഒരുപാട് പ്രവശ്യം വായിച്ചു നോക്കി, എന്നിട്ടും " മുത്തലാഖ് ബില്ല് അവതരിപ്പിക്കുന്ന ദിവസമാണ് എന്നറിഞ്ഞ് കൊണ്ട് തന്നെ മാറി നിന്നതാണ് എന്നാണ് എനിക്ക് മനസ്സിലായത് ".
അതുപോട്ടെ ഇന്ന് മുത്തലാക്ക് അവതരിപ്പിക്കുന്ന ദിവസം അല്ലങ്കിൽ കൂടി പാർലമെന്റ് നടക്കുന്ന ദിവസം ഒരു കല്യാണത്തിന്നു വേണ്ടി പാർലമെൻറിൽ പോവാതിരിക്കാനാണൊ ഇ മഹാനെ വേങ്ങരയിൽ നിന്ന് രാജിവെപ്പിച്ച് ഒരു ലക്ഷത്തി എഴുപത്തിനായിരം വോട്ടിന് ജയിപ്പിച്ച് വിട്ടത്...?എന്നാണ് മറ്റൊരു കമന്റ്.

ഇതാണോ ബഹിഷ്കരണം

ഇതാണോ ബഹിഷ്കരണം

ജനങ്ങൾ മുഴുവൻ പൊട്ടന്മാരാണു എന്ന് ധരിക്കരുത്‌. പാർലമെന്റിൽ ഹാജരായി ചർച്ചയിൽ നിലപാടുയർത്തി വോട്ടെടുപ്പ്‌ സമയത്ത്‌ ഇറങ്ങിപ്പോക്ക്‌ പ്രഖ്യാപിക്കുന്നതാണു ബഹിഷ്കരണം. പാർലമെന്റിൽ ഗൗരവമായ ചർച്ച നടക്കുമ്പോൾ മലപ്പുറത്ത്‌ കല്യാണ സൽകാരത്തിൽ പങ്കെടുക്കുന്നതിനെ ബഹിഷ്കരണം എന്ന് പറയില്ല. അതിനെ കൃത്യവിലോപം, നിരുത്തരവാദിത്തം എന്നാണു വിളിക്കുക. കൂടുതൽ ന്യായികരിക്കാൻ നിൽക്കാതെ അണികളോടും പാർട്ടിയോടും മാപ്പ് പറയുന്നതാണ് നല്ലതെന്നാണ് ഒരു ലീഗ് പ്രവർത്തകന്റെ കമന്റ്.

ഇടി മുഹമ്മദ് ബഷീറിന് പ്രശംസ

ഇടി മുഹമ്മദ് ബഷീറിന് പ്രശംസ

കുഞ്ഞാലിക്കുട്ടിയെ വിമർശിക്കുമ്പോഴും ഇടി മുഹമ്മദ് ബഷീറിനെ പ്രശംസിച്ചും കമന്റുകൾ നിറയുന്നുണ്ട്. പാർലമെന്റിൽ എന്നും കഴിവുറ്റ രണ്ട് വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നു ലീഗിന്. ആരാണ് മികച്ചത് എന്ന് കണ്ടുപിടിക്കാൻ വയ്യാത്തവിധം രണ്ടുപേർ. ഇന്നത് ഇടി ഒറ്റയ്ക്കായി എന്ന പറയാതിരിക്കാൻ വയ്യ എന്നാണ് ഒരു കമന്റ്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും

വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്ത വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നില്ല എന്ന കാര്യവും വിമർശകർ ചൂണ്ടിക്കാട്ടുന്നു. വിമാനം വൈകി എന്നായിരുന്നു അന്ന് നൽകിയ വിശദീകരണം.

English summary
social media criticism against kunjalikkutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X