കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതി മരണങ്ങൾക്കിടെ ശ്രീജിത്ത് പണിക്കറുടെ 'സർക്കാർ ഇസ്തം' പോസ്റ്റ്; 'ദുരന്തമെന്ന്' സോഷ്യൽ ലോകം

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് മഴ കനക്കുകയാണ്. നിരവധി ഇടങ്ങളിലുണ്ടായ അപകടങ്ങളിൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരന്തങ്ങൾക്കിടയിലും സർക്കാർ നടപടികളെ പരിഹസിച്ച നീരീക്ഷകൻ ശ്രീജിത്ത് പണിക്കർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

'വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ എനിക്ക് സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്. നെതര്‍ലാന്‍ഡ്‌സില്‍ നിന്നും പഠിച്ച ടെക്‌നോളജി, റൂം ഫോര്‍ റിവര്‍ എന്നീ മാര്‍ഗങ്ങള്‍ വഴിയാവും ഇത്തവണ നാം അതിജീവിക്കുക. നോക്കിക്കോ.സര്‍ക്കാര്‍ ഇസ്തം.', എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.

sreejith-159681

ഡോ ജിനേഷ് ഉൾപ്പെടെയുള്ളവർ പോസ്റ്റിനെതിരെ രംഗത്തെത്തി. ജിനേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-'എന്തൊരു മാനസികാവസ്ഥ ആയിരിക്കണം...
പ്രളയം ആരംഭിച്ചു, മരണങ്ങളുടെ വാര്‍ത്തകളും വന്നു തുടങ്ങി. എങ്ങനെയും അതിജീവിക്കാന്‍ വേണ്ടി മനുഷ്യര്‍ പൊരുതുകയാണ്.
പക്ഷേ, നിരീക്ഷകന് ആക്ഷേപഹാസ്യവും ആഹ്ലാദവും! ഈ പോസ്റ്റിന് 12000 ലൈക്കും ആയിരം ഷെയറും കഴിഞ്ഞു.

വളരെ പ്രയത്നിച്ച് കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളെ നമ്മള്‍ അതിജീവിച്ചു. നിപ്പയെ അതിജീവിച്ചു. ഇപ്പോള്‍ കോവിഡിനെതിരെ പൊരുതി കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അടുത്ത പ്രളയവും എത്തി. നിരവധി ആള്‍ക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. എങ്കിലും എങ്ങനെയും അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. മനുഷ്യര്‍ ഒരുമിച്ച് ശ്രമിച്ച് അതിജീവിക്കുക തന്നെ ചെയ്യും.

ഈ പോസ്റ്റിന് ലൈക്ക് അടിച്ച 12000 പേരുണ്ട്, ഷെയര്‍ ആയിരം കടന്നു. മനുഷ്യര്‍ കഷ്ടപ്പെടുമ്പോള്‍ എങ്ങനെ ഇങ്ങനെ പറയാന്‍ തോന്നുന്നു!കോവിഡിനെയും പ്രളയത്തെയും നമ്മള്‍ അതിജീവിക്കും. മനസ്സാക്ഷിയുള്ള, മനുഷ്യത്വമുള്ള മനുഷ്യര്‍ ഒരുമിച്ച് നിന്ന് അതിജീവിക്കും. പക്ഷേ...-

രാജസ്ഥാനിൽ കോൺഗ്രസിന്റെ കിടിലൻ നീക്കം; വസുന്ധരയെ 'പാട്ടിലാക്കാൻ' ഗെഹ്ലോട്ട് ! ബിജെപിക്ക് അമ്പരപ്പ്രാജസ്ഥാനിൽ കോൺഗ്രസിന്റെ കിടിലൻ നീക്കം; വസുന്ധരയെ 'പാട്ടിലാക്കാൻ' ഗെഹ്ലോട്ട് ! ബിജെപിക്ക് അമ്പരപ്പ്

മഴ കനക്കുന്നു, 4 ജില്ലയിൽ റെഡ് അലർട്ട്.. റേഡിയോ ,ഇന്തപ്പഴം, കത്തി.. എമർജൻസി കിറ്റ് റെഡിയാക്കാംമഴ കനക്കുന്നു, 4 ജില്ലയിൽ റെഡ് അലർട്ട്.. റേഡിയോ ,ഇന്തപ്പഴം, കത്തി.. എമർജൻസി കിറ്റ് റെഡിയാക്കാം

സപ്തംബർ ഒന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നേക്കും; രണ്ട് ഷിഫ്റ്റുകൾ പരിഗണനയിൽസപ്തംബർ ഒന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നേക്കും; രണ്ട് ഷിഫ്റ്റുകൾ പരിഗണനയിൽ

English summary
social media against Sreejith Panikar's post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X