കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് പൈസയുടെ സാമാന്യബുദ്ധി കാണിച്ചു കൂടെ.. കോപ്രായങ്ങൾക്ക് സുരേഷ് ഗോപിക്ക് കൂട്ടപ്പൊങ്കാല

Google Oneindia Malayalam News

ഇടുക്കി: കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ഇടുക്കി വട്ടവടയിലെ വീട് സന്ദർശനമെന്ന പേരിൽ അടിച്ച് പൊളിച്ച് ടൂർ നടത്തിയ ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡയയിൽ ഉയരുന്നത്. അഭിമന്യുവിന്റെ വേർപാടിൽ ഇപ്പോഴും ഞെട്ടലും വേദനയും മാറിയിട്ടില്ലാത്ത ജനങ്ങൾക്കിടയിലേക്കാണ് ആഘോഷത്തോടെയുള്ള നടന്റെ വരവും സെൽഫി പിടുത്തവും.

അഭിമന്യുവിന്റെ വീട് സന്ദർശിച്ച് ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടതിന് പിന്നാലെ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് പൊങ്കാല കിട്ടിയിരുന്നു. ഷോ ഓഫ് ആണെന്നായിരുന്നു ആക്ഷേപം. എന്നാൽ സുരേഷ് ഗോപിയുടെ പ്രകടനം ഒരുപടി കൂടി കടന്നിട്ടാണ്. വഴിനീളെ ചിരിച്ച് കളിച്ച് സെൽഫിയുമെടുത്തായിരുന്നു മരണവീട്ടിലേക്കുള്ള നടന്റെ യാത്ര. സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപിക്ക് കൂട്ടപ്പൊങ്കാലയാണ്.

ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ

ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ

സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവും മുൻ നേമം എംഎൽഎയുമായ വി ശിവൻ കുട്ടി രംഗത്ത് വന്നിട്ടുണ്ട്. കോപ്രായങ്ങൾ എന്നാണ് സുരേഷ് ഗോപിയുടെ പ്രകടനത്തെ ശിവൻകുട്ടി പരിഹസിക്കുന്നത്. സുരേഷ് ഗോപി എംപിയുടെ നടപടിയെ വിമർശിച്ച് വി ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം: ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ. ഒരു നാടാകെ മുസ്ലിം വർഗ്ഗീയവാദികൾ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓർത്ത്‌ വിലപിക്കുകയാണ്.

സുരേഷ്‌ഗോപിയുടെ കോപ്രായങ്ങൾ

സുരേഷ്‌ഗോപിയുടെ കോപ്രായങ്ങൾ

ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നൽകിയ ആഘാതം താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന കാഴ്ചകൾ നവമാധ്യമങ്ങൾ, മാധ്യമങ്ങൾ മുതലായവയിൽ കാണുകയാണ്. അപ്പോഴാണ് BJPനേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്‌ഗോപിയുടെ ഇത്തരം കോപ്രായങ്ങൾ കാണാനിടയായത്. എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാൻ നിങ്ങൾക്ക് കഴിയുന്നത്. സെൽഫിഎടുക്കാൻ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കൾ BJP അംഗമായതിന് ശേഷമാകും എന്നാണ് ഞാൻ കരുതുന്നത്.

ജീർണ്ണമായ രാഷ്ട്രീയം

ജീർണ്ണമായ രാഷ്ട്രീയം

എന്ത് കൊണ്ടെന്നാൽ അത്രയേറെ ജീർണ്ണമായ രാഷ്ട്രീയമാണ് BJP രാജ്യത്ത് ഉയർത്തുന്നത്.അതിലെ അംഗമായ താങ്കളിൽ നിന്ന് ഇതിൽ കൂടുതലൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല. ജനങ്ങൾ പ്രതികരിക്കും മുൻപ് അവിടം വിട്ടാൽ നിങ്ങൾക്ക് നല്ലത്. ഇത്രയേറെ അധപതിച്ച രാഷ്ട്രീയം നല്ലതല്ല ഒരാൾക്കും എന്നാണ് വി ശിവൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ സുരേഷ് ഗോപിക്ക് രൂക്ഷ വിമർശനമാണ് ഉയരുന്നത്.

തലയിൽ ചാണകം കയറിയാൽ

തലയിൽ ചാണകം കയറിയാൽ

സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ വായിക്കാം: തലയിൽ ചാണകം കയറിയാൽ പിന്നെ ചെയ്യുന്നതെല്ലാം മരമണ്ടത്തരങ്ങൾ ആയിരിക്കുമല്ലോ!! അതിലെന്താ ഇത്ര അത്ഭുതം എന്നൊരാൾ പ്രതികരിക്കുന്നു. ഭരത‌്, പത്മശ്രീ.. സുരേഷ‌് ഗോപി എംപി, മരണവീട്ടിന‌് മുന്നിൽനിന്ന‌് (അ്ഭിമന്യുവിന്റെ വീട‌്) സെൽഫി എടുത്ത‌് കളിക്കുന്നു.. എന്തു പറയാൻ... കൊലപാതകവും മരണവും ആഘോഷമാക്കുന്ന സംഘശാസ‌്ത്രം എന്ന് മറ്റൊരു പ്രതികരണം.

മരണ വീട്ടിൽ ചെന്നാൽ ശവം ആകണം

മരണ വീട്ടിൽ ചെന്നാൽ ശവം ആകണം

മാധ്യമപ്രവർത്തകൻ ബിനു ഫൽഗുനന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: കല്യാണ വീട്ടിൽ ചെന്നാൽ കല്യാണ ചെക്കനാവണം, മരണ വീട്ടിൽ ചെന്നാൽ ശവം ആകണം. കേരളത്തിലെ പല രാഷ്ട്രീയക്കാർക്കും ചേർത്തുവയ്ക്കാവുന്ന വിശേഷണം ആണിത് (വെള്ളിമൂങ്ങ എന്ന സിനിമയിൽ മാമച്ചനെ കുറിച്ച് സ്വന്തം അമ്മ പറയുന്നതാണ് ഇത് എന്നാണ് ഓർമ). മരണ വീടുകളിൽ ചെന്ന് നിന്ന് വിതുന്പുന്ന കെഎം മാണിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. എത്രത്തോളും അപഹാസ്യമാണ് ആ അഭിനയം എന്നായിരുന്നു അന്നൊക്കെ തോന്നിയിരുന്നത്.

മാണിയെ കടത്തി വെട്ടി സുരേഷ് ഗോപി

മാണിയെ കടത്തി വെട്ടി സുരേഷ് ഗോപി

എന്നാൽ അപഹാസ്യതയുടെ കാര്യത്തിൽ മാണിയെ കടത്തി വെട്ടിയിരിക്കുകയാണ് ബിജെപി നേതാവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപി. അടിമ ഗോപി, ഷിറ്റ് ഗോപി എന്നൊക്കെ പലരും ഈ മനുഷ്യനെ അധിക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം അധിക്ഷേപങ്ങളോട് അന്നും ഇന്നും വലിയ യോജിപ്പൊന്നും ഇല്ല. വിശേഷണങ്ങൾ ചേർത്ത് ഒരു മനുഷ്യനും പരിഹസിക്കപ്പെടുന്നത് അത്ര നല്ലതല്ലെന്ന അഭിപ്രായക്കാരനാണ്. പക്ഷേ, വട്ടവടയിൽ, അഭിമന്യുവിന്റെ നാട്ടിൽ ചെന്ന് ഈ മനുഷ്യൻ കാണിച്ച കോപ്രായങ്ങളെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് പോലും അറിയാത്ത സ്ഥിതിയാണ്.

സാമാന്യബുദ്ധിയെങ്കിലും..

സാമാന്യബുദ്ധിയെങ്കിലും..

മരണ വീട്ടിൽ /നാട്ടിൽ നിങ്ങൾ പൊട്ടിക്കരയുകയൊന്നും വേണ്ട, അഞ്ച് പൈസയുടെ സാമാന്യബുദ്ധി മാത്രം പ്രകടമാക്കിയാൽ മതിയായിരുന്നു. ബുദ്ധിയില്ലാത്തതുകൊണ്ട് സംഭവിച്ചതാണെന്ന് പറഞ്ഞൊഴിയാൻ പോലും പറ്റില്ല . കാരണം അഭിമന്യു ഡ്രിങ്കിങ് വാട്ടര്ർ പ്രോജക്ട് നടപ്പിലാക്കാമെന്ന വാഗ്ദാനം ഒക്കെ കൊടുക്കാനുള്ള ഒടുക്കത്തെ രാഷ്ട്രീയ ബുദ്ധി ആ തലച്ചോറിൽ ഉണ്ടായിരുന്നു. ഇതിപ്പോൾ ഒരു സിപിഎം/ഇടതുപക്ഷ നേതാവാണ് ചെയ്തിരുന്നത് എന്ന് ഒന്ന് ഓർത്തുനോക്കൂ. ന്യൂസ് അവർ ചർച്ചകൾ എത്രമാത്രം കൊഴുക്കുമായിരുന്നു. വേണുവിനുവാദികൾ എത്ര ഘോരവധങ്ങൾ നടത്തുമായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

വി ശിവൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Abhimanyu Murder: Social Media attack BJP MP Suresh Gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X