കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം; പ്രമുഖയല്ലാത്തതു കൊണ്ടാണോ? മാധ്യമങ്ങളും ചുംബനക്കാരും എവിടെ!!

പെണ്‍കുട്ടി പ്രമുഖ അല്ലാത്തതു കൊണ്ടാണോ പോലിസും ബന്ധപ്പെട്ട അധികാരികളും വേണ്ടത്ര താല്‍പര്യം കാണിക്കാത്തതെന്ന ചോദ്യമാണ് ഉയരുന്നത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ഥിനിയുടെ കേസില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് സോഷ്യല്‍ മീഡിയ. പെണ്‍കുട്ടി പ്രമുഖ അല്ലാത്തതു കൊണ്ടാണോ പോലിസും ബന്ധപ്പെട്ട അധികാരികളും വേണ്ടത്ര താല്‍പര്യം കാണിക്കാത്തതെന്ന ചോദ്യമാണ് ഉയരുന്നത്.

കൊച്ചി കായലില്‍ കഴിഞ്ഞ ആഴ്ചയാണ് സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്നുതന്നെ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. ഇപ്പോള്‍ പുതിയ സംശയം ബലപ്പെട്ട സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം വരുന്നത്.

ജസ്റ്റിസ്‌ഫോര്‍മിഷേല്‍

ജസ്റ്റിസ്‌ഫോര്‍മിഷേല്‍ എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും എവിടെയെന്ന് പ്രതിഷേധക്കാര്‍ ചോദിക്കുന്നു. സദാചാര ഗുണ്ടായിസത്തിനെതിരേ ചുംബനസമരം നടത്തിയവരെ കാണാനില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.

അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

പെണ്‍കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മിഷേലിനെ കാണാതായ കഴിഞ്ഞ ഞായറാഴ്ച, കലൂര്‍ പള്ളിയില്‍ നിന്നു മടങ്ങുന്ന മിഷേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തില്‍ ചിലരെ സംശയകരമായി കണ്ടതാണ് ബന്ധുക്കള്‍ വിശദമായ അന്വേഷണം വേണമെന്ന് പറയാന്‍ കാരണം.

ബൈക്കിലെത്തിയ യുവാക്കള്‍

പള്ളിയില്‍ നിന്ന് മടങ്ങുന്ന പെണ്‍കുട്ടി പോവുന്ന വഴിയില്‍ സംശകരമായ തരത്തില്‍ ബൈക്കിലെത്തിയ യുവാക്കളെ സിസിടിവിയില്‍ കാണുന്നുണ്ട്. യുവാക്കള്‍ മിഷേലിനെ തിരഞ്ഞാണോ എത്തിയതെന്നു ബന്ധുക്കള്‍ക്ക് സംശയമുണ്ട്. ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ആത്മഹത്യയാണെന്ന് പോലിസ്

കാണാതായതിന് തൊട്ടടുത്ത ദിവസമാണ് ഐലന്റിലെ വാര്‍ഫിനടുത്ത് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയേക്കും.

ദുരൂഹതകള്‍ക്ക് കാരണം

വെള്ളത്തില്‍ വീണ് മരിച്ചതിന്റെ അടയാളങ്ങള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടിരുന്നില്ല. മറ്റെവിടെയെങ്കിലും വച്ച് അപായപ്പെടുത്തിയ ശേഷം ഇവിടെ ഉപേക്ഷിച്ചതാണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ താല്‍പര്യമില്ല

സിനിമാ മേഖലയില്‍ നിന്നു പ്രതിഷേധവുമായി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. നിവിന്‍ പോളി, ജൂഡ് ആന്റണി, ടോവിനോ തോമസ് തുടങ്ങിയവരാണ് മിഷേലിന് നീതി തേടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാണിച്ച താല്‍പര്യം പോലിസ് എന്താണ് കാണിക്കാത്തതെന്നും ഫേസ്ബുക്കില്‍ ചോദ്യം ഉയരുന്നുണ്ട്.

 നിവിന്‍ പോളി പറയുന്നത്

കുടുംബം നീതി തേടി നിലവിളിക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് നിവിന്‍ പോളി ഫേസ്ബുക്കില്‍ വ്യക്തമാക്കി. നമ്മുടെ ചെറുശബ്ദങ്ങള്‍ ചിലപ്പോള്‍ ലോകത്തെ മാറ്റിയേക്കാം. അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നിവിന്‍ പോളി ആവശ്യപ്പെട്ടു.

ജൂഡ് ആന്റണി ഉന്നയിക്കുന്ന ആവശ്യം

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലിസും മാധ്യമങ്ങളും കാണിച്ച ശുശ്കാന്തിയാണ് ഇവിടെ വേണ്ടതെന്ന് ജൂഡ് ആന്റണി പറയുന്നു. സര്‍ക്കാരും മാധ്യമങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും സത്യാവസ്ത പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Mystery continues on CA student's death in kochi. social media protests against police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X