Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് രഹസ്യമാക്കി വെക്കേണ്ടതല്ല.. അമ്മയുടെ രണ്ടാം വിവാഹം നടത്തി മകൻ.. കയ്യടിച്ച് സോഷ്യൽ മീഡിയ

കോഴിക്കോട്: പുരുഷന്മാര്‍ക്ക് ഭാര്യയുടെ മരണശേഷമോ വിവാഹ മോചനത്തിന് ശേഷമോ രണ്ടാം വിവാഹം കഴിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. എന്നാല്‍ ഭര്‍ത്താവില്ലാത്ത സ്ത്രീയാണ് രണ്ടാം വിവാഹം കഴിക്കുന്നത് എങ്കില്‍ അവര്‍ പലവിധത്തിലുളള ഓഡിറ്റിംഗിന് വിധേയമാവും എന്നത് ഉറപ്പാണ്. എത്രയൊക്കെ പുരോഗമനം അവകാശപ്പെടുന്ന ഈ കാലത്തും സ്ഥിതി വ്യത്യസ്തമല്ല.

അവിടെയാണ് അമ്മയുടെ രണ്ടാം വിവാഹം നടത്തി ഒരു മകന്‍ വ്യത്യസ്തനായിരിക്കുന്നത്. ഗോകുല്‍ ശ്രീധര്‍ ആണ് അമ്മയുടെ രണ്ടാം വിവാഹം നടത്തി സോഷ്യല്‍ മീഡിയയുടെ സ്‌നേഹം പിടിച്ച് പറ്റിയിരിക്കുന്നത്. എസ്എഫ്‌ഐ കൊട്ടിയം ഏരിയാ സെക്രട്ടറിയാണ് ഗോകുല്‍. വിവാഹത്തെ കുറിച്ച് ഗോകുല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഇങ്ങനെ:

marriage

''അമ്മയുടെ വിവാഹമായിരുന്നു. ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല.

ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്... യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്....കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി.. അമ്മ 💜 Happy Married Life''..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+