വിശ്വസിക്കാം മംഗളത്തിന്റെ ഓഡിയോ ക്ലിപ്പും മന്ത്രിയുടെ ഫോണ്‍ സെക്‌സും.. പക്ഷേ ഈ 15 ചോദ്യങ്ങള്‍!!!
കേരളക്കരയെ ഞെട്ടിച്ച് മംഗളം ടിവി ചാനല്‍ സംപ്രേക്ഷണം തുടങ്ങി. മണിക്കൂറുകള്‍ക്കകം ഒരു മന്ത്രിയെ വീഴ്ത്തുകയും ചെയ്തു. കാര്യമൊക്കെ ശരി. മംഗളം ചാനല്‍ പുറത്തുവിട്ട ഫോണ്‍സെക്‌സ് സംഭാഷണത്തെക്കുറിച്ച് ആളുകള്‍ക്ക് ചില സംശയങ്ങള്‍ ഒക്കെയുണ്ട്.
Read Also: നീയാ ഡ്രസ്സൊന്നഴിച്ചേ.. ഞാനൊന്ന് ശരിക്ക് കാണട്ടേ... 71കാരന്‍ മന്ത്രി ആ സ്ത്രീയോട് പറഞ്ഞത്...
Read Also: മന്ത്രിയുടെ ഫോണ്‍സെക്‌സ് മംഗളം ജീവനക്കാരിയുമായോ? മംഗളത്തിനെതിരെ സൈബര്‍ സഖാക്കളുടെ അറ്റാക്ക്!!
Read Also: മന്ത്രി കോഴിയായാല്‍ ട്രോളാമോ മുഖ്യമന്ത്രീ... മന്ത്രി ശശീന്ദ്രന്റെ ഫോണ്‍ സെക്‌സ് ക്ലിപ്പിന് കൊല്ലും ട്രോളുകള്‍!!
Read Also: നിന്നെ ഞാന്‍ കടിച്ചുകടിച്ചു തിന്നാം... ഓ ഓഹ്.. പരാതിക്കാരിയോട് മന്ത്രി ശശീന്ദ്രന്‍ ഫോണ്‍ സെക്‌സില്‍ പറഞ്ഞത്!!
ഏതായാലും നിങ്ങള്‍ തുടങ്ങിയില്ലേ? പ്രേക്ഷകരുടെ ഇത്രയും ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം തരുന്ന ഫോളോ അപ് വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസ് അടക്കം പലരും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇങ്ങനെയാണ്. കാണൂ...

ആരാണ് ആ സ്ത്രീ
മംഗളം ചാനല്‍ മേധാവി അജിത്ത് കുമാറിനോട് പ്രേക്ഷകര്‍ക്ക് ചോദിക്കാനുള്ള 15 ചോദ്യങ്ങളില്‍ ഒന്നാമത്തേത് ഇതാണ്. ആരാണ് പരാതി നല്‍കാന്‍ എത്തിയ സ്ത്രീ?

വാടകക്കാരിയാണോ
മംഗളം ചാനല്‍ മന്ത്രി എ കെ ശശീന്ദ്രനെ ബോധപൂര്‍വ്വം കുടുക്കുകയാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. എങ്കില്‍ മന്ത്രിയെ കുടുക്കാന്‍ വേണ്ടി നിങ്ങള്‍ നിയോഗിച്ച വാടക പരാതിക്കാരിയാണോ ഇവര്‍?

ഒരു പരാതി വേണ്ടേ
പരാതിക്കാരി പരാതിക്കാരി എന്ന് ചാനലില്‍ വാര്‍ത്ത കൊടുത്തപ്പോള്‍ മംഗളം ഇടക്കിടെ പറഞ്ഞിരുന്നു. സമ്മതിച്ചു. പക്ഷേ എന്തായിരുന്നു ഈ സ്ത്രീയുടെ പരാതി?

വഴിയില്‍ നിന്ന് കിട്ടിയതാണോ
മൊബൈല്‍ ഫോണിലൂടെയാണല്ലോ ഈ പറയുന്ന സെക്‌സ് വര്‍ത്തമാനം നടന്നത്. അപ്പോള്‍, പരാതി നല്‍കിയ സ്ത്രീ എന്തിന് തന്റെ മൊബൈല്‍ നമ്പര്‍ മന്ത്രിക്കു നല്‍കി?

സമ്മതത്തോടെയാണോ
മന്ത്രി ഏകപക്ഷീയമായി ഒരാളോട് അതിക്രമിച്ച് സംസാരിക്കുന്നത് പോലെയല്ല ഓഡിയോയില്‍ തോന്നുന്നത്. അഥവാ അങ്ങനെയെങ്കില്‍ മന്ത്രി ഇത്തരം കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ അവര്‍ പ്രോത്സാഹിപ്പിച്ചത് എന്തിന്?

ഇതെത്ര കാലമായി
വളരെ കാലം തമ്മില്‍ അറിയുന്ന ആളുകളെ പോലെയാണ് മന്ത്രിയുടെ സംസാരത്തില്‍ നിന്നും തോന്നുന്നത്. എത്ര കാലം മന്ത്രിയും സ്ത്രീയും തമ്മില്‍ ഇത്തരത്തില്‍ സംസാരിച്ചു?

നേരില്‍ കണ്ടിട്ടുണ്ടോ
എത്ര കാലത്തെ പരിചയവും ബന്ധവുമാണ് മന്ത്രിയും സ്ത്രീയും തമ്മില്‍ ഉള്ളത്? മന്ത്രിയും സ്ത്രീയും തമ്മില്‍ എത്ര തവണ നേരില്‍ കണ്ടു? പരാതി നല്‍കാന്‍ എവിടെ എത്തിയ സ്ത്രീ? - പരാതിക്കാരിയെ കുറിച്ച് ഇങ്ങനെയും വിവരങ്ങള്‍ വേണ്ടതല്ലേ.

മന്ത്രി ചെയ്ത തെറ്റെന്ത്
മന്ത്രി സ്ത്രീക്ക് എന്തെങ്കിലും വാഗ്ദാനം നല്‍കിയിരുന്നോ? മന്ത്രി തന്റെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്‌തോ? - ഇത് രണ്ടും ചെയ്തിട്ടുണ്ടെങ്കില്‍ അത് വലിയ തെറ്റുകളാണ്.

ആരാണ് ഫോണ്‍ ചോര്‍ത്തിയത്?
ആ സ്ത്രീ തന്നെയാണോ നിങ്ങള്‍ക്ക് ഫോണ്‍ റെക്കോര്‍ഡു ചെയ്തു തന്നത്? അണ്‍ എഡിറ്റഡ് ഓഡിയോ ക്ലിപ്പ് പുറത്തു വിടാന്‍ എന്താണ് തടസം? - ഇപ്പോള്‍ മംഗളം പുറത്ത് വിട്ടിരിക്കുന്നത് എഡിറ്റ് ചെയ്ത് സ്ത്രീശബ്ദം പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്ന ഒരു ക്ലിപ്പാണ്.

സ്ത്രീ ചാനലിനോട് പറഞ്ഞത്
സ്ത്രീക്ക് മന്ത്രി തന്നോട് അപമര്യാദയായി പെരുമാറി എന്നോ മറ്റെന്തെങ്കിലും മോശത്തരം കാണിച്ചുവെന്നോ പരാതി ഉണ്ടോ? ഉണ്ടെങ്കില്‍ എന്താണ് സ്ത്രീയുടെ പരാതി? അവസാനമായി ഒരു ചോദ്യം ഇതിലെ വാര്‍ത്ത എന്താണ്? പൊതുജനങ്ങള്‍ക്ക് താല്‍പര്യമുള്ള അവര്‍ ഇടപെടേണ്ട എന്തു വിഷയമാണ് ഇതില്‍ ഉള്ളത്?












Click it and Unblock the Notifications