'ആട് പെറാൻ നിൽക്കുന്നത് പോലെ നിൽക്കുന്നതാണോ ഫ്ലാഷ് മോബ്',മലപ്പുറത്തെ എസ്എഫ്ഐ ഫ്ലാഷ് മോബിനും തെറിവിളി
'മതതീവ്ര ഫത്വകൾക്കെതിരെ മറുപടി മാനവീകതയാണ്' എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ കഴിഞ്ഞദിവസം ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.
Recommended Video

മലപ്പുറം: എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി ഒരുകൂട്ടം മുസ്ലീം വിദ്യാർത്ഥിനികൾ സംഘടിപ്പിച്ച ഫ്ലാഷ് മോബിൽ കുരുപ്പൊട്ടിയവർ എസ്എഫ്ഐ പരിപാടിക്കെതിരെയും രംഗത്ത്. മലപ്പുറം നഗരത്തിൽ ഫ്ലാഷ് മോബ് നടത്തിയ മുസ്ലീം വിദ്യാർത്ഥിനികൾക്കെതിരെ മതമൗലിക വാദികൾ അശ്ലീലച്ചുവയിൽ പ്രതികരിക്കുകയും, പെൺകുട്ടികളെ അധിക്ഷേപിക്കുകയും ചെയ്തതോടെയാണ് പ്രതിരോധവുമായി എസ്എഫ്ഐയും ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.
'മതതീവ്ര ഫത്വകൾക്കെതിരെ മറുപടി മാനവീകതയാണ്' എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ കഴിഞ്ഞദിവസം ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. മലപ്പുറം നഗരത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബിൽ മുസ്ലീം വിദ്യാർത്ഥിനികളടക്കമുള്ള എസ്എഫ്ഐ പ്രവർത്തരാണ് പങ്കെടുത്തത്. എന്നാൽ എസ്എഫ്ഐയുടെ ഫ്ലാഷ് മോബിനെതിരെയും മതമൗലികവാദികൾ രംഗത്തെത്തി. പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലാണ് മിക്കവരും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരിക്കുന്നത്.

അധിക്ഷേപം...
എസ്എഫ്ഐ ഫ്ലാഷ് മോബിൽ പങ്കെടുത്ത പെൺകുട്ടികളെയും അശ്ലീലച്ചുവയോടെയാണ് മതമൗലികവാദികൾ അധിക്ഷേപിച്ചിരിക്കുന്നത്. ആട് പെറാൻ നിൽക്കുന്നത് പോലെ നിൽക്കുന്നതിനാണോ ഫ്ലാഷ് മോബ് എന്ന് പറയുന്നതെന്നും, ഇത് കണ്ടപ്പോൾ സ്ത്രീകളോട് ആകെയുണ്ടായിരുന്ന താൽപ്പര്യം കൂടി പോയിക്കിട്ടി എന്നായിരുന്നു ഒരാളുടെ പ്രതികരണം.

ഇസ്ലാമിനോട് ശത്രുതയെന്ന്...
എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥിനികളെല്ലാം തലയിൽ തട്ടമിട്ടാണ് നൃത്തം ചെയ്തിരുന്നത്. ഇതും മതമൗലികവാദികളെ ചൊടിപ്പിച്ചിട്ടുണ്ട്. കുപ്പായ കൈ ഇല്ലാത്ത പെൺകുട്ടിയെ തട്ടമിടീച്ച് ചാടിപ്പിച്ചതിലൂടെ കുട്ടിസഖാക്കളുടെ ഇസ്ലാമിനോടുള്ള ശത്രുത മനസിലാക്കാമെന്നായിരുന്നു മറ്റൊരു പ്രതികരണം.

നിർദേശവും...
നേരത്തെ, മലപ്പുറം ഫ്ലാഷ് മോബിന് നേരെയുയർന്ന അതേ വിമർശനങ്ങളും ഉപദേശങ്ങളും തെറിവിളികളും എസ്എഫ്ഐ ഫ്ലാഷ് മോബിനെതിരെയും ഉണ്ടായി. ഫ്ലാഷ് മോബുകൾ ഇസ്ലാം വിശ്വാസത്തിന് എതിരാണെന്നും, ഇത്തരക്കാർ നരകത്തിലെ വിറകുകൊള്ളികളാകുമെന്നും ഇത്തവണയും കമന്റുകളുണ്ടായി.

പ്രതിരോധവും പ്രതിഷേധവും...
എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി മുസ്ലീം വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് നടത്തിയതിന് മതമൗലികവാദികളിൽ നിന്നും രൂക്ഷ വിമർശനമാണുയർന്നിരുന്നത്. പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു സോഷ്യൽമീഡിയ ആങ്ങളമാരുടെ പ്രതികരണം. ഇതിന് മറുപടിയായാണ് അതേസ്ഥലത്ത് വച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.

കേസ്...
മലപ്പുറം ഫ്ലാഷ് മോബിൽ പങ്കെടുത്ത പെൺകുട്ടികളെ അധിക്ഷേപിച്ചവർക്കെതിരെ വനിതാ കമ്മീഷൻ ശുപാർശയെ തുടർന്ന് കേസെടുത്തിരുന്നു. ഇതിനിടെയാണ് എസ്എഫ്ഐ ഫ്ലാഷ് മോബിൽ പങ്കെടുത്തവർക്കെതിരെയും അതേരീതിയിൽ അധിക്ഷേപമുയർന്നിരിക്കുന്നത്.

എസ്എഫ്ഐ ഫ്ലാഷ് മോബ്...
നൂറു കണക്കിനാളുകൾക്ക് മുന്നിലാണ് മലപ്പുറം നഗരത്തിൽ എസ്എഫ്ഐ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥിനികളാണ് മതമൗലികവാദികൾക്ക് ചുട്ടമറുപടിയായി മാറിയ ഫ്ലാഷ് മോബിൽ പങ്കെടുത്തത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications