നെഹ്രു കുടുംബത്തെ ആക്ഷേപിച്ച സംഭവം; കോടിയേരിക്ക് സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം
Recommended Video

തിരുവനന്തപുരം: നെഹ്രു കുടംബത്തെ ആക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന് സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം. നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാത അവസ്ഥ ഉണ്ടാകുമെന്നാണ് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നെഹ്രു കുടുംബത്തെ ആക്ഷേപിക്കുന്ന രീതിയിലുള്ള പ്രസംഗവുമായി കോടിയേരി രംഗത്തെത്തിയത്. വിഷയത്തില്‍ കോടിയേരിക്കെതിരെ മുട്ടന്‍ തെറികളുമായാണ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
കൂപ്പര്‍ വിവാദവും, ഗുജറാത്ത് തിരഞ്ഞെടുപ്പും, സംഘപരിവാര്‍ ബന്ധവും അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോടിയേരിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണം. എന്നാല്‍ കോടിയേരിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമത്തെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സൈബര്‍ സഖാക്കള്‍. കോണ്‍ഗ്രസിനെതിരെ കോടിയേരി നടത്തിയ പ്രസ്താവന ആതിരുകടന്നുപോയെന്ന ചര്‍ച്ചയും സിപിഎം പ്രവര്‍ത്തകരുടെ ഇടയിലുണ്ട്.

ആക്ഷേപം
നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാത അവസ്ഥ ഉണ്ടാകുമെന്നാണ് കോടിയേരി പറഞ്ഞത്. സിപിഎമ്മിന്റെ വഞ്ചിയൂര്‍ ഏരിയാസമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് കോടിയേരി നെഹ്രു കുടംബത്തെ അധിക്ഷേിച്ച് രംഗത്തെത്തിയത്.

സംഘപരിവാറിനെ സഹായിക്കാന്‍
സംഘപരിവാറിനെ സഹായിക്കുന്ന പണിയാണ് കോടിയേരി ബാലക്യഷ്ണന് ഏറ്റെടുത്തിരിക്കുന്നത് എന്ന് ആപോരണവും ചിലര്‍ ഉന്നയിക്കുമ്മുണ്ട്. സംഘപരിവാറിനെ സഹായിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസിനെ കുറ്റം പറയുന്നത്.

ഒരെല്ല് കൂടുതലാ
ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കോടിയേരിക്ക് പറ്റിയ ഒരു അക്ഷര തെറ്റിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ചില കമന്റുകള്‍. പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പോലീസ് എന്നെഴുതിയതിലെ അക്ഷര തെറ്റ് ചൂണ്ടിക്കാണ്ച്ച് "ഒരെല്ല് കൂടുതലാണ്" എന്ന ചിത്രവുമായി ചിലര്‍.

കെ മുരളീധരന് എംഎല്‍എ
നെഹ്രു കുടംബത്തെ ആക്ഷേപിക്കാന്‍ നടക്കുന്ന കോടിയേരിയുടെ കുടുംബ മഹിമ തലശ്ശേരിയിലെ പോലീസുകാരോട് ചോദിച്ചാല്‍ പറഞ്ഞുതരുമെന്ന കെ മുരളീധരന് എംഎല്‍എയുടെ പ്രസ്താവന ഉയര്‍ത്തിപിടിച്ചുള്ള കമന്റുകളും സജീവം.

ഗുജറാത്ത് തിരഞ്ഞെടുപ്പ്
ഒന്നര പാര്‍ട്ടയുടെ സംസ്ഥാന സെക്രട്ടറി കോണ്‍ഗ്രസിനെ പറയാന്‍ വരണ്ട എന്നും നെഹ്രു കുടംബത്തെ ആക്ഷേപിക്കാന്‍ വന്ന നേതാവിന്റെ പാര്‍ട്ടി ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വെറും അഞ്ച് സീറ്റില്‍ മാത്രമേ മത്സരിക്കുന്നുള്ളു എന്ന ഓര്‍മ്മപ്പെടുത്തലുമായി ചിലര്‍ രംഗത്ത്.

കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ പട്ടിക
നെഹ്രു കുടുംബത്തിന് പുറത്തുള്ള നേതാക്കളും കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി അലങ്കരിച്ചിരുന്നു എന്നതിന് തെളിവുമായി കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ പട്ടികയുമായും ചിലര്‍ രംഗത്തെത്തി.

വിടി ബല്‍റാം എംഎല്‍എ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡണ്ടിന്റെ യോഗ്യതക്ക് ഒരു ഈർക്കിലി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് വിടി ബല്‍റാം ഫേസ്ബുക്ക് പോസറ്റിലൂടെ രംഗത്ത് വന്നിരുന്നു

നെഹ്റു കുടുംബത്തില്‍ പിറന്നത് ധീരന്മാര്
നെഹ്റു കുടുംബത്തിലെ പെണ്ണുങ്ങള് പ്രസവിച്ചത് രാജ്യ സേവനത്തനിടയില് വീരമൃത്യു വരിച്ച ഇന്ദിരാഗാന്ധിയെയും, സഞ്ജയ് ഗാന്ധിയെയും, രാജീവ് ഗാന്ധിയെയും പോലെയുള്ള ധീര യോദ്ധാക്കളെയാണ്. കോടിയേരിക്ക് മറുപടയുമായി ചിലര്‍ രംഗത്ത്.
-
കാമുകിയെ തേടി ഫ്ലാറ്റിലെത്തി; വാതിൽ തുറന്നപ്പോൾ ഞെട്ടി, യുവാവ് ജനലിലൂടെ താഴേക്ക് ചാടി! -
ചിക്കൻ ലെഗ് പീസ് കിട്ടിയില്ല; കല്യാണ പന്തലിൽ കൂട്ടത്തല്ല്, വീഡിയോ വൈറൽ! -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications