കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളം ന്യൂസ് എഡിറ്ററെ വിമര്‍ശിച്ചോളൂ... പക്ഷേ അയാളുടെ വീട്ടുകാരെ പച്ചത്തെറി പറയുന്നത് എന്തിന്?

  • By Muralidharan
Google Oneindia Malayalam News

അഭിമാനിക്കുന്നു, നെഞ്ചൂക്കുള്ള മാധ്യമത്തിന്റെ ഭാഗമായതില്‍. മംഗളം ടെലിവിഷന്‍ എന്നും ജനപക്ഷത്ത്. അധികാര വര്‍ഗ്ഗത്തെ തിരുത്തുന്ന ശബ്ദം, അത് ഏത് കൊമ്പനായാലും. ലോകത്ത് ഏതൊരു മാധ്യമവും ചെയ്യുന്നത് ഞങ്ങളും ചെയ്തു. ഇനിയും ചെയ്യും. - മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്. എ കെ ശശീന്ദ്രനെതിരെ മംഗളം പുറത്തുവിട്ട ഓഡിയോ ക്ലിപ് വിവാദമായ സാഹചര്യത്തിലാണ് പ്രദീപിന്റെ പോസ്റ്റ്.

മംഗളം ടെലിവിഷന്‍ പുറത്ത് വിട്ട ഓഡിയോ ക്ലിപ് കിട്ടിയിരുന്നെങ്കില്‍ മീഡിയാവണും ദുരദര്‍ശനും ഒഴികെ മലയാളത്തിലെ ഏതു വാര്‍ത്താ ചാനല്‍ ഉപയോഗിക്കാതിരിക്കും എന്നും പ്രദീപ് ചോദിക്കുന്നു. മംഗളം ചെയ്തത് അശ്ലീലമായിപ്പോയി എന്ന് വിമര്‍ശിക്കുന്നവര്‍ പ്രദീപിന്റെ വീട്ടുകാരെ പോലും പച്ചത്തെറിയാണ് ഈ പോസ്റ്റിന് കീഴില്‍ പറയുന്നത്. - ഇതാണ് വൈരുദ്ധ്യം. കാണാം, പോസ്റ്റും ചില പ്രതികരണങ്ങളും.

സരിതയുടെ സിഡി തേടി

സരിതയുടെ സിഡി തേടി

സരിതയുടെ വദന സുരതമാണ് കോയമ്പത്തൂര്‍ സിഡിയിലുള്ളത് എന്ന വിവരം മാധ്യമങ്ങളോട് പറഞ്ഞത് ഇവിടുത്തെ ഉന്നത പോലീസുദ്യോഗസ്ഥര്‍ തന്നെയാണ്. അത് ആദ്യം കൈക്കലാക്കാനല്ലേ ഇക്കണ്ട നെട്ടോട്ടമൊക്കെ നടത്തിയത്. എന്നിട്ട് ദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചുവെന്ന് പറഞ്ഞ് കാണിക്കാന്‍ ആരോഗ്യ സര്‍വകലാശാല ഡയറക്ടറെ കൈയില്‍ കാശു പിടിപ്പിച്ചു കൊടുത്ത് ദൃശ്യം പകര്‍ത്തിയത് മാതൃഭൂമി ചാനലായിരുന്നു.

ഇതൊന്നും ധാര്‍മികമായി തെറ്റല്ലേ

ഇതൊന്നും ധാര്‍മികമായി തെറ്റല്ലേ

വൈക്കത്ത് ഒരു എസ്‌ഐയെ മൃതദേഹത്തോടൊപ്പം കിടത്തിയത് മനോരമയായിരുന്നു. ജയിലില്‍ കിടന്ന പിള്ളയെ ഫോണ്‍ വിളിച്ച് കുടുക്കിലാക്കിയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ നടപടി എന്തു തരം ട്രാപ്പായിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ പി.എസ് കേശവനാണ് എന്ന പേരില്‍ അന്ന് മന്ത്രിയായിരുന്ന എ പി അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചത് ഏഷ്യാനെറ്റ് ന്യൂസിലെ ആര്‍. അജയഘോഷ് ആയിരുന്നു. അത് ആള്‍മാറാട്ടവും അധാര്‍മികവുമായിരുന്നില്ലേ

പി.സി. ജോര്‍ജിന്റെ അവിഹിത സന്തതിയെന്ന്

പി.സി. ജോര്‍ജിന്റെ അവിഹിത സന്തതിയെന്ന്

പണ്ട് റിപ്പോര്‍ട്ടര്‍ പി.സി. ജോര്‍ജിന്റെ അവിഹിത ബന്ധത്തിലുണ്ടായ കുട്ടി എന്നു പറഞ്ഞ് ജിഷ എന്നൊരു കുട്ടിയെ ഒളിക്യാമറിയില്‍ കുരുക്കിയിരുന്നു. ഒരു കോളനിയില്‍ താമസിച്ചിരുന്ന അവരെ പണം തരാം എന്നു പ്രലോഭിപ്പിച്ചാണ് സമീപിച്ചത്. ഇതൊതെ ചെയ്തവരും ചെയ്യിപ്പിച്ചവരുമൊക്കെയാണ് ധാര്‍മിക മാധ്യമ പ്രവര്‍ത്തനവുമായി ഇപ്പോ ഇറങ്ങിയിട്ടുള്ളത്.

നന്ദി പറഞ്ഞുകൊണ്ട് അവസാനം

നന്ദി പറഞ്ഞുകൊണ്ട് അവസാനം

മാധ്യമ ഗോലിയാത്തുകള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മംഗളം എന്ന പ്രസ്ഥാനത്തെ മുളയിലേ നുള്ളുക തന്നെയാണ് ലക്ഷ്യം. അതിനായി 'അംബാനിയും' 'മര്‍ഡോക്കും' 'ബ്രിട്ടാസും' 'കോട്ടയം അച്ചായനുമൊക്കെ' ആഞ്ഞുപിടിക്കുന്നു. ഹണിയാണോ കെണിയാണോ എന്ന് അന്വേഷിച്ച് കണ്ടു പിടിക്കട്ടെ. അതിന് മുന്‍പ് എന്തിനാണ് ഈ വേവലാതി? ഊഹാപോഹങ്ങളും വ്യാജ പ്രചാരണങ്ങളും കൊണ്ട് മൈലേജ് കൂട്ടിത്തരുന്നതിന് നന്ദി. - ഇങ്ങനെയാണ് എസ് വി പ്രദീപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വേറെയും പോസ്റ്റുകള്‍

വേറെയും പോസ്റ്റുകള്‍

മംഗളം വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എസ് വി പ്രദീപ് വേറെയും ചില പോസ്റ്റുകള്‍ ഇട്ടിരുന്നു. മംഗളത്തെ വിമര്‍ശിക്കുന്നവരെല്ലാം സി പി എമ്മുകാരാണ് എന്ന് ധ്വനിപ്പിക്കുന്നതായിരുന്നു ഒരു പോസ്റ്റ്. മംഗളത്തില്‍ നിന്നും രാജിവെച്ച കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ മറ്റൊന്ന് - ഇതെല്ലാം വിവാദമായതോടെ പ്രദീപ് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു.

കുടുബത്ത് കയറ്റാന്‍ കൊള്ളില്ല

കുടുബത്ത് കയറ്റാന്‍ കൊള്ളില്ല

കുടുബത്ത് കയറ്റാന്‍ കൊള്ളാത്ത മാമതെണ്ടിയാണെന്ന് നീയെന്ന് റെഡ്ഡി അറിഞ്ഞിട്ടുണ്ടാവില്ല...നാളെ നിന്റെ മറ്റവളെയും ചേര്‍ത്ത് അപരാധം വരുമ്പോഴാണ് പെട്ടത് റെഡ്ഡി അറിയാന്‍ പോണത്..പ്രദീപും സുധാകര്‍ റെഡ്ഡിയും ഒരുമിച്ചുള്ള ഒരു ഫോട്ടോയ്ക്ക് കീഴിലെ കമന്റാണിത്.

നാണമില്ലെടോ പുല്ലേ നിനക്ക്

നാണമില്ലെടോ പുല്ലേ നിനക്ക്

സ്വന്തം സഹപ്രവര്‍ത്തകയായ സ്ത്രീയെ കൂട്ടികൊടുത്തു കിട്ടിയ ക്ലിപ്പ് വച്ചു വാര്‍ത്തയുണ്ടാക്കിയിട്ടു അതില്‍ അഭിമാനം കൊള്ളുന്ന നാറി. നെഞ്ചൂക്കുള്ള മാധ്യമ പ്രവര്‍ത്തകന്‍ എന്നൊക്കെ സ്വയം പറഞ്ഞു അഭിമാനം കൊള്ളാന്‍ നാണമില്ലെടോ പുല്ലേ. - പ്രദീപിന്റെ പേജിലെ പൊങ്കാലയുടെ ഒരു സാംപിള്‍ മാത്രമാണ് ഇത്.

സാമാന്യ മര്യാദ എന്നൊന്നുണ്ട്

സാമാന്യ മര്യാദ എന്നൊന്നുണ്ട്

നിന്റെ പ്രൊഫൈലില്‍ തപ്പി നിന്റെയും ഭാര്യയുടെയും ഫോട്ടോസ് ഡൌണ്‍ലോഡ് ചെയ്ത ആരും തന്നെ നിന്റെ കുടുംബത്തിലുളളവരുടെ മുഖം ബ്ലര്‍ ചെയ്തും, പൂര്‍ണ്ണമായി മായ്ച്ചുമാണ് നിനക്ക് കമന്റായി ചെയ്തത്. ഇത്രയും തെറി എഴുതിയവര്‍ പോലും കാണിച്ച ആ സാമാന്യ മര്യാദ നീ കാണിച്ചില്ല. കാരണം നിനക്കില്ലാത്ത ചില കാര്യങ്ങള്‍ ഈ തെറി എഴുതിയവര്‍ക്കുണ്ട്. അത് ഞാന്‍ പറഞ്ഞ് തന്നാലും നിനക്ക് മനസ്സിലാകില്ല

English summary
Social media attack Mangalam TV News editor over facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X