അജു വർഗീസ് എവിടെപ്പോയി? ദിലീപിനെ സംരക്ഷിക്കാന്‍ വരുന്നില്ലേ...!! അജുവിന് എഫ്ബിയിൽ പൊങ്കാല!!

  • Posted By:
Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ പണികിട്ടിയിരിക്കുന്നത് ദിലീപിനെ പിന്തുണച്ച് സംസാരിച്ചവർക്കാണ്. ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ മുകേഷ്, ഗണേഷ്, അജു വര്‍ഗീസ് ഇന്നസെന്റ്, സലിംകുമാർ എന്നിവർക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. നടൻ അജു വർഗീസിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല ഇട്ടു തന്നെയാണ് പലരും എത്തിയിരിക്കുന്നത്.

aju varghees

അജുവിനെപ്പോലുള്ളവരോട് ഉള്ള ബഹുമാനം പോയിക്കിട്ടിയെന്ന് പ്രതികരിക്കുന്നുണ്ട്. സഹ പ്രവർത്തകയെ പീഡിപ്പിച്ചതിന് ദിലീപിനെ പോലീസ് പൊക്കിയെന്നും ഇനിയും പിന്തുണയ്ക്കണേയെന്നും ഒരാൾ പ്രതികരിച്ചിട്ടുണ്ട്. അജുവിനെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് പറയുന്നവർ ഏറെയാണ്. അജുവിന്റെ അഭിനയം ഇഷ്ടമാണെന്നും ഇനി അജുവിന്റെ സിനിമ കാണുന്നില്ലെന്നും പറയുന്നവർ ഏറെയാണ്.

അജു എവിടെ എന്ന് ചിലർ ചോദിക്കുന്നുണ്ട്. ഇപ്പോഴത്തെ വിവാദങ്ങളിൽ ഒന്നും പറയാനില്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്. അജു വർഗീസ് ഷെയർ ചെയ്ത വീഡിയോയുടെ കീഴെയാണ് പ്രതികരണങ്ങൾ വന്നിരിക്കുന്നത്.

ദിലീപിന്റെ പേര് ഈ കേസിലേക്ക് വലിച്ചിഴച്ച ക്രിമിനലുകളുടെ നീക്കം കാണുമ്പോൾ അദ്ഭുതം തോന്നുന്നുവെന്നും ദിലീപിനെതിരെയുള്ള അനീതി അതിന്റെ ഉന്നതിയിൽ നിൽക്കുകയാണെന്നുമൊക്കെയാണ് അജു ആഞ്ഞടിച്ചത് .

ദിലീപിനെയും വാർത്ത സമ്മേളനത്തിനിടെ മുകേഷ്, ഗണേഷ് എന്നിവർ മാധ്യമ പ്രവർത്തകരോട് കയർത്ത് സംസാരിച്ചതിനെയും ന്യായീകരിച്ച നടി ഊർമ്മിള ഉണ്ണിയുടെ ഫേസ്ബുക്കിലും പൊങ്കാലയുണ്ട്.

English summary
social media attack on aju varghees facebook page.
Please Wait while comments are loading...