• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീരാമന്റെ കാലത്തേ വിമാനമുണ്ട്; അന്നത്തെ ആയുധം ഇന്ന് ടെക്‌നോളജി, പന്ന്യന്‍ സംഘികള്‍ക്ക് പഠിക്കുന്നു

  • By വിശ്വനാഥന്‍

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ വെട്ടാന്‍ തലവച്ചുകൊടുത്ത് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

ശ്രീരാമന്റെ കാലം മുതലേ വിമാനം നിലവിലുണ്ടെന്ന പന്ന്യന്റെ പരാമര്‍ശമാണ് വിവാദമായത്. മാത്രമല്ല, ത്രേതായുഗത്തില്‍ വിമാനം ഉണ്ടായിരുന്നുവെന്നും അന്ന് ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെയും മറ്റു കണ്ടുപിടുത്തങ്ങളുടെയും വളര്‍ച്ചയാണ് ഇപ്പോഴത്തെ സാങ്കേതിക വിദ്യയെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാര്‍ വാദം ശരിവച്ചു

രാഹുല്‍ ഈശ്വറുമായുള്ള അഭിമുഖത്തിലാണ് സംഘപരിവാര്‍ വാദങ്ങള്‍ ശരിവച്ച് കമ്യൂണിസ്റ്റ് നേതാവ് സംസാരിച്ചത്. മുമ്പ് സമാനമായ ആശയങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. അന്ന് കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത് കമ്യൂണിസ്റ്റ് നേതാക്കളായിരുന്നു.

പന്ന്യന്‍ പറഞ്ഞത്

പുരാണ കഥകളിലെ അസ്ത്രങ്ങള്‍ നന്മകള്‍ നിറഞ്ഞതായിരുന്നുവെന്നും ഇവയൊക്കെ ഒരുപാട് കാലം ആലോചിച്ച് കണ്ടെത്തിയവയായിരുന്നുവെന്നും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ പറഞ്ഞു. അന്നത്തെ കണ്ടുപിടുത്തങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയുടെ പൈതൃകം

തന്റെ അഭിപ്രായം സമര്‍ഥിക്കാന്‍ പന്ന്യന്‍ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. ശ്രീരാമന്‍ ജനിച്ച കാലഘട്ടം ത്രേതായുഗമാണ്. ആ കാലഘട്ടത്തില്‍ വിമാനമുണ്ടായിരുന്നു. ഇന്നലെയുടെ പൈതൃകം എന്നൊന്നുണ്ട്. നമ്മളെല്ലാം ആ പൈതൃകമാണെന്നും പന്ന്യന്‍ വിവരിക്കുന്നു.

ശ്രീരാമന്റെ കാലത്തെ ആയുധങ്ങള്‍ വിവരിക്കുന്നു...

നമ്മളെല്ലാം തുടങ്ങുന്നത് ഇന്നലെ ഇന്ന് നാളെ എന്നാണ്. ഇന്നലെയുടെ പൈതൃകമാണ് നമ്മള്‍.. ഇങ്ങനെ തുടരുന്ന പന്ന്യന്‍ രവീന്ദ്രന്‍ ശ്രീരാമന്റെ കാലത്ത് യുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളെ കുറിച്ചും വാചാലനാവുന്നുണ്ട്.

അഗ്നി അസ്ത്രം, ജലാസ്ത്രം

അഗ്നികൊണ്ടുള്ള അസ്ത്രം എതിരാളിക്ക് നേരെ പ്രയോഗിക്കുമ്പോള്‍ അവര്‍ അത് ജലാസ്ത്രം കൊണ്ട് നേരിടുന്നു. ഇവയെല്ലാം കണിശതയോടെയുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ അനേകകാലത്തെ ശ്രമഫലമായി കണ്ടുപിടിച്ചവയാണെന്നുമാണ് പന്ന്യന്‍ പറയുന്നത്.

ആര്‍എസ്എസ് അനുകൂല ശസ്ത്രജ്ഞര്‍

ആര്‍എസ്എസ് അനുകൂല ശാസ്ത്രജ്ഞന്‍മാര്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ സമാനമായ ആശയവുമായി രംഗത്തെത്തിയിരുന്നു. അതേ വാദങ്ങള്‍ തന്നെയാണ് കമ്യൂണിസ്റ്റ് നേതാവും ഇപ്പോള്‍ പറയുന്നത്. അന്ന് ആര്‍എസ്എസ് വാദത്തെ തള്ളിയവരാണ് കമ്യൂണിസ്റ്റുകാര്‍. അടുത്ത ശാസ്ത്ര കോണ്‍ഗ്രസ് മുടി നീട്ടി വളര്‍ത്തിയ ആള്‍ ചെയ്യട്ടെ എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

ഇതെല്ലാം നിങ്ങള്‍ അംഗീകരിക്കുന്നോ?

ആര്‍എസ്എസ് വാദങ്ങളെ ഇപ്പോള്‍ നിങ്ങളും അംഗീകരിക്കുന്നുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം. ചിലര്‍ സിപിഐ നേതാക്കളുടെ ബിജെപി ചായ്‌വ് കൂടുതല്‍ വ്യക്തമായെന്നും ആരോപിക്കുന്നു. പന്ന്യന്‍ രവീന്ദ്രന്‍ സംഘികള്‍ക്ക് പഠിക്കുകയാണെന്നായിരുന്നു ചിലരുടെ വിമര്‍ശനം.

 സിപിഐ നേതാക്കളുടെ ബിജെപി ചായ്‌വ്

ലോ അക്കാദമി വിഷയത്തില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതിന് സിപിഐക്കെതിരേ എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടതുസംഘടനകള്‍ രംഗത്തെത്തിയുരുന്നു. അതിന് പിന്നാലെയാണ് ബിജെപിയും ആര്‍എസ്എസും വാദിക്കുന്ന ശ്രീരാമന്റെ കാലത്തെ വിമാനവുമായി പന്ന്യന്റെ രംഗപ്രവേശം. പാര്‍ട്ടിയെ സംഘി ആലയില്‍ കെട്ടാനാണ് നേതാക്കളുടെ ശ്രമമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലയാളുകളുടെ പ്രതികരണം.

English summary
Social media attacked Pannyan Raveendran's 'plane' comment. His controversial comment in interview with a channel, that plane had in Lord Sri Rama's ancient days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more