'ഞാന്‍ മരിച്ചാല്‍ നീ വരില്ലെ' എന്ന് പോസ്റ്റ്; യുവാക്കളുടെ മരണത്തിന് പിന്നില്‍ ഫേസ്ബുക്ക് ഗ്രൂപ്പ്
കല്പറ്റ: സമൂഹ മാധ്യമങ്ങളിലെ 'മരണ' ഗ്രൂപ്പുകള്‍ യുവാക്കളുടെ ജീവന് എടുക്കുന്നുവെന്ന സംശയം ബലപ്പെടുന്നു. ഉറ്റസുഹൃത്തുക്കളായ കൗമാരക്കാര്‍ അടുത്തടുത്ത ദിനങ്ങളില്‍ ജിവനൊടുക്കിയതിന് പിന്നില്‍ സമൂഹമാധ്യമങ്ങളിലെ 'മരണ' ഗ്രൂപ്പുകളാണെന്നാണ് പോലീസ് നിഗമനം.
മരണപ്പെട്ട മൂന്നുപേരുടേയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഇത്തരമൊരു സംശയം ബലപ്പെട്ടത്. ജീവിതത്തിന്റെ നിരര്‍ഥകത വിവരിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളും പേജുകളും ഈ മരിച്ച മൂന്നുപേരും സ്ഥിരമായി പിന്തുടരുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരു മാസത്തിനിടെ
വയനാട്ടില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ, സുഹൃത്തുക്കളായ 3 വിദ്യാര്‍ത്ഥികളാണ് ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. കഴിയാഴ്ച്ച കമിയാമ്പറ്റ കടവന്‍ സുബൈര്‍- റഷീദ് ദമ്പതികളുടെ മകന് ഷമ്മാസ്(17) തുങ്ങിമരിച്ചതിലെ ദുരൂഹത അന്വേഷിണക്കമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ദുരൂഹത നീങ്ങുന്നതിന് മുമ്പെ
ഷമ്മാസിന്റെ ഉറ്റ സൂഹൃത്തും കമ്പളക്കാട് സ്വദേശിയുമായ മുഹമ്മദ് ഷെബില്‍ കഴിഞ്ഞ മാസം ജീവനൊടുക്കിയിരുന്നു. ആ മരണത്തിലെ ദുരൂഹത നീങ്ങുന്നതിന് മുമ്പാണ് ഷമ്മാസും അത്മഹത്യ ചെയ്യുന്നത്.

ചിലസാമ്യങ്ങള്‍
രണ്ടുകേസുകളും വിശദമായി പരിശോധിച്ച പോലീസ് രണ്ടുമരണങ്ങളിലും ചിലസാമ്യങ്ങള്‍ ഉള്ളതായി കണ്ടെത്തി. മാത്രവുമല്ല ഇരുവരുടേയും മരണത്തിന് ശേഷം ഇവരുടെ കൂട്ടുകാരില്‍ ചിലര്‍ വിഷാദ രോഘത്തിന് അടിമയായതിന് പിന്നില്‍ അസ്വാഭാവികതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഫേസ്ബുക്ക് അക്കൗണ്ടുകള്‍
മരിച്ച രണ്ടുപേരുടേയും ഇവരുടെ ഏതാനും ഉറ്റസുഹൃത്തുകളുടേയും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്ന് ജിവീതത്തിന്റെ ബുദ്ധിമുട്ടുകളും മരണത്തിന്റെയും ഏകാന്തതയുടേയും മഹത്വം വിവരിക്കുന്ന ചിലകുട്ടായ്മകളില് ഇവര്‍ അംഗങ്ങളായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി

വാട്സാപ്പില്‍
ആദ്യത്തെ കുട്ടി ആത്മഹത്യ ചെയതപ്പോള്‍ 'പെട്ടെന്ന് തന്നെ നിന്റെയടുത്തേക്കു വരികയാണ്' എന്നായിരുന്നു രണ്ടാമത് മരിച്ച കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം ഞാന്‍ മരിച്ചാല്‍ നീ എന്നെ കാണാന്‍ വരുമോ എന്ന് മറ്റൊരു സുഹൃത്തിന് വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു.

ആത്മഹത്യാ രീതികള്‍
രണ്ടുപേരുടേയും ആത്മഹത്യാ രീതികളിലും ഏറെ സമാനതകളുണ്ട്. വളരെ ഉച്ചത്തില്‍ പാട്ടുവെച്ചതിന് ശേഷമായിരുന്നു രണ്ടുപേരും തൂങ്ങിമരിച്ചത്. വിഷാദ രോഗത്തിലേക്ക് നയിക്കുന്ന സംഗീത ആല്‍ബങ്ങളുടെ ആരാധകരായിരുന്നു ഇരുവരുമെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

മരണത്തിന് മുമ്പ്
ഇരുവരുടേയും മരണത്തിന് മുമ്പ് പനമരം സ്വദേശിയായ നിസാം എന്ന വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിന് പിന്നിലും ഇത്തരം സോഷ്യല്‍ മീഡിയാ കൂട്ടായ്മകളുടെ സ്വാധീനത്തില്പ്പെട്ടാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ചില പേരുകള്‍
വീടുവിട്ടിറങ്ങിയ നിസാം(16) മാനന്തവാടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. കെട്ടിടത്തിനകത്ത് സ്കെച്ച് പെന്‍ ഉപയോഗിച്ച് ചില പേരുകള്‍ എഴുതിവെച്ചായിരുന്നു നിസാം ആത്മഹത്യ ചെയ്തത്.

വിശദമായ അന്വേഷണം
ഷമ്മാസിനെയും ഷെബിനേയും നിസാമിന് പരിചയമുണ്ടായിരുന്നെന്നാണ് വിവരം. ഈ ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്താനൊരുങ്ങകയാണ് പോലീസ്. ഇവരുടെ സുഹൃദ് സംഘത്തിലെ 13 പേര് കൂടി ഇത്തരം ഗ്രൂപ്പിലുണ്ടെന്ന് ഷമ്മാസിന്റെ കൂട്ടുകാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കൗണ്‍സിലിങ്ങ്
ഈ വിവരം സൂചിപ്പിച്ച് ഷമ്മാസിന്റെ ബന്ധുവും കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമായ ഹംസ കടവന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റുകുട്ടികളെ കണ്ടെത്തി മനഃശാസ്ത്രജ്ഞരുടേയും അധ്യാപകരുടെയും സഹായത്തോടെ കൗണ്‍സിലിങ്ങ് നല്‍കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications