ജാതി പേര് ഉപയോഗിച്ചു, ഈസ്റ്റേണ്‍ ബ്രാഹ്മിണ്‍ സാമ്പാര്‍ പൊടിക്കെതിരെ പ്രതിഷേധം
ജാതി പേര് ഉപയോഗിച്ച് ജനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഈസ്റ്റേണ്‍ കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. ഈസ്റ്റേണ്‍ ബ്രാഹ്മിണ്‍ സാമ്പാര്‍ പൗഡറിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. 'ബ്രാഹ്മിണ്‍' സാമ്പാര്‍ പൗഡര്‍ ജാതീയമാണെന്ന് ആരോപിക്കുന്നു. സാമ്പാര്‍ പൊടിക്കു മാത്രം ബ്രാഹ്മിണ്‍ എന്ന പദം ഉപയോഗിച്ചത് കമ്പനിയുടെ തന്ത്രമാണെന്നും പറയുന്നു.
ഈസ്റ്റേണ്‍ ബ്രാഹ്മിണ്‍ സാമ്പാര്‍ പൗഡര്‍ ബഹിഷ്കരിക്കണമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ബ്രാഹ്മണര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേന്മ കൂടുതലാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഈസ്റ്റേണ്‍ ചെയ്യുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ബ്രാഹ്മണര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയെ മുതലെടുക്കുകയാണ് ഇതിലൂടെയെന്നും പറയുന്നു.

ജാതി പേര് ഉപയോഗിച്ചു
ജാതി പേര് ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാരോപിച്ച് ഈസ്റ്റേണ്‍ കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം.

'ബ്രാഹ്മിണ്‍'
'ബ്രാഹ്മിണ്‍' സാമ്പാര്‍ പൗഡര്‍ ജാതീയമാണെന്ന് ആരോപിക്കുന്നു. സാമ്പാര്‍ പൊടിക്കു മാത്രം ബ്രാഹ്മിണ്‍ എന്ന പദം ഉപയോഗിച്ചത് കമ്പനിയുടെ തന്ത്രമാണെന്നും പറയുന്നു.

ബഹിഷ്കരിക്കണം
ഈസ്റ്റേണ്‍ ബ്രാഹ്മിണ്‍ സാമ്പാര്‍ പൗഡര്‍ ബഹിഷ്കരിക്കണമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ബ്രാഹ്മണര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേന്മ കൂടുതലാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഈസ്റ്റേണ്‍ ചെയ്യുന്നതെന്നും ഇവര്‍ ആരോപിക്കുന്നു

ഇന്ത്യയില്‍ മാത്രം
ഇന്ത്യയില്‍ മാത്രമാണ് ജാതി പേര് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ ഇറക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഇത്തരം പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്.

എന്തിന് ഈ പേര് ഉപയോഗിച്ചു
ഈ പേര് എന്തിന് കമ്പനി ഉപയോഗിച്ചു? ബ്രാഹ്മണരാണോ ഈസ്റ്റേണിന്റെ സാമ്പാര്‍ പൊടി ഉണ്ടാക്കുന്നത്? ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ