പ്രവാചക നിന്ദയെന്ന്.... മാതൃഭൂമിയുടെ മുന്നില്‍ സമരം, സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണത്തിന് ആഹ്വാനം
കോഴിക്കോട്: പ്രവാചക നിന്ദ ആരോപിച്ച് മാതൃഭൂമി പത്രത്തിനെതിരെ വ്യാപക പ്രതിഷേധം. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടെ മാതൃഭൂമി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ജസ്റ്റിസ് കെമാല്‍ പാഷ ശരിയത്ത് നിയമം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ വാര്‍ത്തയായി നല്‍കിയതാണ് വിവാദമായത്. അതില്‍ ഒരു പ്രതികരണം അല്പം രൂക്ഷമായ ഭാഷയില്‍ ആയിരുന്നു.

വാര്‍ത്തയ്ക്കുള്ളില്‍ പ്രത്യേക രീതിയില്‍ ആണ് ഈ പ്രതികരണം നല്‍കിയിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ആരാണ് എഴുതിയത് എന്ന കാര്യം വാര്‍ത്തയില്‍ പരാമര്‍ശിച്ചിട്ടും ഉണ്ടായിരുന്നില്ല. ഇതോടെ അത് മാതൃഭൂമി ലേഖകന്‍ എഴുതിയതാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.
സോഷ്യല്‍ മീഡിയയിലെ ഇസ്ലാമിക ഗ്രൂപ്പുകള്‍ സംഗതി ഏറ്റെടുത്തു. തുടര്‍ന്ന് മാതൃഭൂമി പത്രം ബഹിഷ്കരിയ്ക്കുക എന്നാവശ്യപ്പെട്ട് വാട്സ് ആപ്പിലും ഫേസ്ബുക്കിലും വലിയ പ്രചാരണം തന്നെ തുടങ്ങി.

ഇതിനിടെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടെ മാതൃഭൂമി ഓഫീസിന് മുന്നിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഒന്നാം പേജില്‍ തന്നെ ഖേദപ്രകടനം നടത്താമെന്നും ഇത്തരം ഒരു വാര്‍ത്ത പ്രസിദ്ധീകരിയ്ക്കുവാന്‍ കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മാതൃഭൂമി മാനേജ്മെന്റ് അറിയിച്ചു എന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നല്കുന്ന വിവരം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications