കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചക നിന്ദയെന്ന്.... മാതൃഭൂമിയുടെ മുന്നില്‍ സമരം, സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണത്തിന് ആഹ്വാനം

  • By ചിത്ര
Google Oneindia Malayalam News

കോഴിക്കോട്: പ്രവാചക നിന്ദ ആരോപിച്ച്‌ മാതൃഭൂമി പത്രത്തിനെതിരെ വ്യാപക പ്രതിഷേധം. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടെ മാതൃഭൂമി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ജസ്റ്റിസ് കെമാല്‍ പാഷ ശരിയത്ത് നിയമം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ വാര്‍ത്തയായി നല്‍കിയതാണ് വിവാദമായത്. അതില്‍ ഒരു പ്രതികരണം അല്‍പം രൂക്ഷമായ ഭാഷയില്‍ ആയിരുന്നു.

March Mathrubhumi

വാര്‍ത്തയ്ക്കുള്ളില്‍ പ്രത്യേക രീതിയില്‍ ആണ് ഈ പ്രതികരണം നല്‍കിയിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ആരാണ് എഴുതിയത് എന്ന കാര്യം വാര്‍ത്തയില്‍ പരാമര്‍ശിച്ചിട്ടും ഉണ്ടായിരുന്നില്ല. ഇതോടെ അത് മാതൃഭൂമി ലേഖകന്‍ എഴുതിയതാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.

സോഷ്യല്‍ മീഡിയയിലെ ഇസ്ലാമിക ഗ്രൂപ്പുകള്‍ സംഗതി ഏറ്റെടുത്തു. തുടര്‍ന്ന് മാതൃഭൂമി പത്രം ബഹിഷ്‌കരിയ്ക്കുക എന്നാവശ്യപ്പെട്ട് വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും വലിയ പ്രചാരണം തന്നെ തുടങ്ങി.

Mathrubhumi Map

ഇതിനിടെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടെ മാതൃഭൂമി ഓഫീസിന് മുന്നിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഒന്നാം പേജില്‍ തന്നെ ഖേദപ്രകടനം നടത്താമെന്നും ഇത്തരം ഒരു വാര്‍ത്ത പ്രസിദ്ധീകരിയ്ക്കുവാന്‍ കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മാതൃഭൂമി മാനേജ്‌മെന്റ് അറിയിച്ചു എന്നാണ്‌ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നല്‍കുന്ന വിവരം.

English summary
Social Media campaign against Mathrubhumi alleging bad remarks about Prophet Muhammad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X