Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവമോര്‍ച്ചയോട് പ്രതിഷേധിക്കാന്‍ ചുംബന കൂട്ടായ്മ

കോഴിക്കോട്: കോഫി ഷോപ്പില്‍വെച്ച് യുവാക്കള്‍ പരസ്യമായി ചുംബിക്കുന്നുണ്ടെന്ന് ആരോപിച്ച് ഷോപ്പ് അടിച്ചു തകര്‍ത്ത യുവമോര്‍ച്ചയോട് പ്രതിഷേധിക്കാന്‍ പരസ്യ ചുംബന കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയുടെ നേതൃത്വത്തിലാണ് കോഴിക്കോട് കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ ചുംബന കൂട്ടായ്മ സംഘടിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.

പരസ്യമായി ചുംബിച്ച് പ്രതിഷേധം അറിയിക്കുകയാണ് യുവാക്കളുടെ ഉദ്ദേശം. ഡൗണ്‍ ടൗണ്‍ കോഫി ഷോപ്പ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. യുവാക്കളുടെ പ്രാതിനിധ്യം കൂടുതല്‍ ഉള്ളതുകൊണ്ടുതന്നെ ന്യൂ ജനറേഷന്‍ ജീവിതശൈലിക്കെതിരായ ആക്രമണമായാണ് ചിലര്‍ യുവമോര്‍ച്ചയുടെ സദാചാര പോലീസ് ആക്രമണത്തെ വിലയിരുത്തുന്നത്.

down-town-cafe

മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം ബിജെപിയും സംഭവത്തെ അപലപിച്ചത് യുവമോര്‍ച്ചയെ ഒറ്റപ്പെടുത്തി. ചാനല്‍ വാര്‍ത്തയെ മാത്രം അടിസ്ഥാനമാക്കി ഇത്തരമൊരു അക്രമം നടത്തുന്നതിനു മുന്‍പ് യുവജന സംഘടനയുടെ നേതൃത്വം ആലോചന നടത്തിയില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയതോടെ ജാള്യത മറയ്ക്കാന്‍ പാടുപെടുകയാണ് യുവമോര്‍ച്ച.

അതിനിടെ, ചാനലും യുവജന സംഘടനയും ചേര്‍ന്ന് കോഫി ഷോപ്പ് പൂട്ടിക്കാനായി ഗൂഢാലോചന നടത്തിയെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ഇക്കാര്യത്തില്‍ തുടര്‍ വാര്‍ത്തകള്‍ കൊടുക്കാത്തതും കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിച്ചതും ദുരൂഹമാണെന്നും വിമര്‍ശനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+