കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യതീഷ് ചന്ദ്രയെ ആഘോഷമാക്കി സോഷ്യല്‍ മീഡിയ.. 'ലൗ' നിറച്ച് ഫോട്ടോകള്‍.. ഡയലോഗും ഹിറ്റ്!

  • By Aami Madhu
Google Oneindia Malayalam News

നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ശബരിമലയിലെ യതീഷിന്‍റെ കൃത്യ നിര്‍വ്വഹണവും രീതിയും ആണ് ആളുകള്‍ വാഴ്ത്തുന്നത്. നിലയ്ക്കലില്‍ ചുമതല നല്‍കിയ ആദ്യ ദിവസം ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ കൈകാര്യം ചെയ്ത രീതിയോടെയാണ് 'വെറുക്കപ്പെട്ടവനായ' യതീഷ് താരമാകുന്നത്. അതോടെ ഇതുവരെ യതീഷിനെ പുകഴ്ത്തി പാടിയ സംഘപരിവാറിന് യതീഷ് കണ്ണിലെ കരടായി. ഇടതുപക്ഷത്തിന് പ്രീയപ്പെട്ടവനും.

ഇന്ന് കേന്ദ്രമന്ത്രിയോട് പോലും മുഖം നോക്കാതെ കയര്‍ത്തതോടെ യതീഷിനെ സോഷ്യല്‍ മീഡിയ ശരിക്കും ആഘോഷിച്ചു തുടങ്ങി. പലരും യതീഷിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇതാവണമെടാ പോലീസ് എന്ന രീതിയിലാണ് കമന്‍റ് ചെയ്യുന്നത്.

ഫിറ്റ്നെസ് ചാലഞ്ച്

ഫിറ്റ്നെസ് ചാലഞ്ച്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്നെസ് ചാലഞ്ച് ഏറ്റെടുത്തതോട് കൂടിയാണ് സംഘപരിവാറിന് യതീഷ് ഹീറോ ആകുന്നത്. കൂടാതെ ആലുവയില്‍ എല്‍ഡിഎഫ് ഉപരോധത്തിലും പുതുവൈപ്പിന്‍ സമരത്തിലും സഖാക്കളെ അടിച്ചമര്‍ത്തിയതോടെ സംഘപരിവാര്‍ യതീഷിനെ ആഘോഷമാക്കി. എന്നാല്‍ യതീഷിന്‍റെ ഇത്തരം നടപടികള്‍ കേരള സമൂഹത്തിന് മുന്നില്‍ യതീഷിനെ വില്ലനാക്കി. ഒപ്പം ഇടതുപക്ഷത്തിനും.

 മുഖം നോക്കാതെ

മുഖം നോക്കാതെ

എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ കൈക്കൊണ്ട മുഖം നോക്കാതെയുള്ള നടപടിയാണ് യതീഷ് ചന്ദ്രയ്ക്ക് ഇപ്പോള്‍ കൈയ്യടി നേടികൊടുത്തിരിക്കുന്നത്. ശബരിമലയിലേക്ക് പോകുന്ന ബിജെപിക്കാരോട് ഒറ്റ കാര്യമേ പറയാനുള്ളു. ശബരിമലയില്‍ പോകാനാണ് ഉദ്ദേശമെങ്കില്‍ പ്രാര്‍ത്ഥിച്ച് മടങ്ങിവരണം എന്നായിരുന്നു യതീഷ് പറഞ്ഞത്.

 താരമായി

താരമായി

അവിടെ പോയി തമ്പടിക്കാനോ സ്ത്രീകളുടെ തല തേങ്ങ വെച്ച് എറിയാനോ ഉള്ള ശ്രമങ്ങളൊന്നും നടത്തരുത്. എല്ലാ ഭക്തരും വരിക, ഭഗവാന് തൊഴുക മടങ്ങുക, ബിജെപിക്കാര്‍ക്ക് മാത്രമല്ലല്ലോ ഭഗവാനെ തൊഴേണ്ടത് എന്നായിരുന്നു യതീഷ് ചന്ദ്ര പറഞ്ഞത്.

 പരസ്യമായി രംഗത്ത്

പരസ്യമായി രംഗത്ത്

നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രനും കെപി ശശികലയുമടക്കമുള്ള ബിജെപി സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്തതും യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു..
ഇതോടെ യതീഷ് താരമായി.

 ആഘോഷമാക്കി

ആഘോഷമാക്കി

അതോടെ അങ്കമാലിയില്‍ എല്‍ഡിഎഫ് ഉപരോധത്തിനിടയിലും പുതുവൈപ്പ് സമരത്തിലും ആളുകളെ അടിച്ചൊതുക്കിയ യതീഷിനെ എല്ലാവരും മറന്നു. ഒരിക്കല്‍ ഭ്രാന്തന്‍ നായയെന്ന് വിഎസ് അച്ചുതാനന്ദന്‍ വിളിച്ച യതീഷിനെ ഇടതുപക്ഷത്തുള്ളവര്‍ തന്നെ ആഘോഷമാക്കി തുടങ്ങി. അതേസമയം

 മന്ത്രിയുമായി

മന്ത്രിയുമായി

ഇന്ന് രാവിലെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ എത്തിയപ്പോള്‍ മന്ത്രിയുമായി യതീഷ് ചെറിയ വാക്കേറ്റത്തിലും ഏര്‍പ്പെട്ടു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന പൊലീസ് നിലപാട് ശബരിമല സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഉത്തരവാദിത്തം

ഉത്തരവാദിത്തം

സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാനുള്ള ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമെങ്കില്‍ വാഹനങ്ങള്‍ വിടാന്‍ താന്‍ ഒരുക്കമാണെന്നായിരുന്നു യതീഷ് പറഞ്ഞത്. ഇതിനിടയില്‍ ഇടങ്കോലിടാന്‍ വന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനേയും തന്‍റെ ശരീരഭാഷ കൊണ്ട് നിലയ്ക്ക് നിര്‍ത്തുകയും ചെയ്തു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നുണ്ട്.

 പ്രശംസിച്ച് സിനിമാ താരങ്ങള്‍

പ്രശംസിച്ച് സിനിമാ താരങ്ങള്‍

യതീഷിന്‍റെ നടപടിയെ പ്രശംസിച്ച് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നു. മിഥുൻ മാനുവൽ, എം.എ നിഷാദ് എന്നിവര്‍ യതീഷ് ചന്ദ്രയുടെ ഫോട്ടോ അടക്കം പങ്കുവച്ചാണ് യതീഷിനെ പ്രശംസിച്ചത്.
‘യതീഷ് ചന്ദ്ര എസ്പി. വെറും വെറുതെ, ചുമ്മാ, ഒരു കാര്യവുമില്ലാതെ, ഇദ്ദേഹത്തിന്റെ ഒരു ഫോട്ടോ ഇടുന്നു എന്നായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവല്‍ കുറിച്ചത്.

 ആന പിണ്ടത്തെ പേടിക്കുമോ

ആന പിണ്ടത്തെ പേടിക്കുമോ

‘ആനയെ പേടിക്കാത്തവൻ ആനപ്പിണ്ടത്തെ പേടിക്കുമോ ? ആ നോട്ടത്തിലുണ്ട് എല്ലാം... യതീഷ് ചന്ദ്ര..പൊളിച്ചു.NB..നിങ്ങളെന്തിനാ നോക്കി പേടിപ്പിക്കുന്നതെന്ന് രാധൻ...ഒറ്റ നോട്ടത്തിൽ തന്നെ കാവി കളസം നനഞ്ഞു എന്നത് വേറെ സത്യം എന്നായിരുന്നു എംഎം നിഷാദ് എഴുതിയത്.

 ആഘോഷിക്കരുത്

ആഘോഷിക്കരുത്

അതേസമയം യതീഷ് ചന്ദ്ര ഒട്ടും ആഘോഷിക്കപ്പെടേണ്ട ബിംബമല്ലെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. കാരണം ഏത് വിധേനയും നിയമം നടപ്പിലാക്കണമെന്ന് മാത്രമാണ് യതീഷ് ചന്ദ്രയുടെ നിലപാട്. ഭരണകുടത്തിന്‍റെ മികച്ച ഒരു ടൂളാണ് യതീഷെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

 ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

യതീഷിനെ ശബരിമലയില്‍ നിയമിച്ചതിനെ ഹൈക്കോടതിയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പുതുവൈപ്പിന്‍ സമരക്കാരെ തല്ലിച്ചതച്ചവരെയാണോ ശബരിമലയുടെ ചുമതലയേല്‍പ്പിക്കുന്നത് എന്നാണ് ഹൈക്കോടതി ചോദിച്ചത്. വെള്ളിയാഴ്ച ഡി.ജി.പി മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

English summary
social media celebrating yatheesh chandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X