കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദിവാസി കുരങ്ങ്', സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയെ ആക്ഷേപിച്ച് പോസ്റ്റ്! പ്രതിഷേധം

  • By
Google Oneindia Malayalam News

ആദിവാസികളിലെ കുറിച്യ വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസില്‍ അഭിമാനകരമായ നേട്ടം കൊയ്തിരിക്കുകയാണ് ശ്രീധന്യ. പട്ടിക്കിണിക്കും ദാരിദ്രത്തിനും ഇടിയില്‍ സിവില്‍ സര്‍വ്വീസ് നേടിയാണ് ഈ മിടുക്കി ചരിത്രം കുറിച്ചിരിക്കുന്നത്. ശ്രീധന്യയുടെ നേട്ടത്തില്‍ ആശംസയും സന്തോഷവുമറിയിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും രംഗത്തെത്തിയിരുന്നു.

<strong>'വിജിന്‍ മുസ്ലീം വേഷം ധരിച്ച് പി ജയരാജന്‍റെ ഫോട്ടോയില്‍'.. പ്രചരണത്തെ പൊളിച്ചടുക്കി വിജിന്‍</strong>'വിജിന്‍ മുസ്ലീം വേഷം ധരിച്ച് പി ജയരാജന്‍റെ ഫോട്ടോയില്‍'.. പ്രചരണത്തെ പൊളിച്ചടുക്കി വിജിന്‍

എന്നാല്‍ ശ്രീധന്യയെ വംശീയമായി അധിക്ഷേപിച്ചിരിക്കുകയാണ് അജയ് കുമാര്‍ എന്നയാള്‍.ശ്രീധന്യയുടെ വാര്‍ത്തയ്ക്ക് താഴെയാണ് ഇയാള്‍ മോശം പരാമര്‍ശം നടത്തിയത്. അജയ് കുമാറിന്‍റെ പരാമര്‍ശത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

 അഭിമാന നേട്ടം

അഭിമാന നേട്ടം

വയനാട് പൊഴുതന ഇടിയംവയല്‍ എംഇഎസ് കോളനിയിലെ തൊഴിലുറപ്പ് തൊഴിലാളികളായ സുരേഷ്-കമല ദമ്പതികളുടെ മകളാണ് 26 കാരിയായ ശ്രീധന്യ. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്താണ് ശ്രീധന്യ അഭിമാനകരമായ നേട്ടം കൈവരിച്ചത്.

 ചരിത്രം കുറിച്ചു

ചരിത്രം കുറിച്ചു

കുറിച്യ വിഭാഗത്തില്‍ പെടുന്ന ശ്രീധന്യ ,ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വ്വീസ് നേടുന്ന ആദ്യ പെണ്‍കുട്ടി കീടിയാണ്. കഠിനാധ്വാനവും നിശ്ചയ ദാര്‍ഡ്യവും കൈമുതലാക്കി ചരിത്രം കുറിച്ച പെണ്‍കുട്ടിക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്.

 അധിക്ഷേപം

അധിക്ഷേപം

ശ്രീധന്യയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ചും അഭിനന്ദിച്ചും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതിനിടയിലാണ് ശ്രീധന്യയുടെ വാര്‍ത്തയുടെ താഴെ അജയ് എന്നയാള്‍ അധിക്ഷേപിച്ച് കമന്‍റിട്ടത്.

 കിയാല്‍ ജീവനക്കാരന്‍

കിയാല്‍ ജീവനക്കാരന്‍

അജയ് കുമാര്‍ എന്ന പ്രൊഫൈലില്‍ നിന്നാണ് ശ്രീധന്യയ്ക്കെതിരെ മോശം പരാമര്‍ശം വന്നത്. ഇയാള്‍ കൊച്ചി വിമാനത്താവളത്തിലെ ഇലക്ട്രിക്കല്‍ എന്‍ജിനിയറാണെന്നാണ് പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നത്.

 പ്രതിഷേധം

പ്രതിഷേധം

അജയ് കുമാറിനെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇയാളുടെ പ്രൊഫൈലില്‍ പ്രതിഷേധം ഇരമ്പുകയാണ്. നിരവധി പേര് അജയ് കുമാറിനെ തെറിവിളിച്ചും രംഗത്തെത്തിയിട്ടുണ്ട്.

 പരാതി

പരാതി

ഇയാള്‍ക്കെതിരെ എസ് സി-എസ് ടി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്ന് ആക്റ്റിവിസ്റ്റ് മൃദുല ദേവി ശശിധരന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. അതേസമയം അജയ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ രംഗത്തെത്തി.

 വിശദീകരണം

വിശദീകരണം

അജയനെതിരെ കിയാല്‍ ഉടന്‍ നടപടിയെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആക്ഷേപം.
ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി കിയാലും രംഗത്തെത്തി.

 ഫേസ്ബുക്ക് കുറിപ്പ്

ഫേസ്ബുക്ക് കുറിപ്പ്

അജയ് കിയാലില്‍ ജോലി ചെയ്യുന്ന ആളല്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് കിയാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.

 അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം- സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വയനാട്ടിലെ ശ്രീധന്യ സുരേഷിനെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റിട്ട അജയകുമാർ എന്ന വ്യക്തി സിയാലിലെ ജീവനക്കാരൻ ആണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.

 ജീവനക്കാരനല്ല

ജീവനക്കാരനല്ല

ഇയാൾ സിയാൽ ജീവനക്കാരനല്ല. ഫേസ്ബുക് പ്രൊഫൈലിൽ സിയാലിലെ ഇലക്ട്രിക്കൽ എഞ്ചിനീയർ ആണെന്ന് ഇയാൾ അവകാശപ്പെട്ടിരിക്കുന്നത് വാസ്തവവിരുദ്ധമാണെന്ന് ഇതിനാൽ അറിയിക്കുന്നു.

 അഭിനന്ദിക്കുന്നു

അഭിനന്ദിക്കുന്നു

അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ ശ്രീധന്യയെ സിയാൽ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. 👏👏👏
പി എസ് ജയൻ, മാനേജർ (പി ആർ)
സിയാൽ

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
social media comment against sreedhanya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X