• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായിക്കും കോടിയേരിക്കും പണികൊടുക്കാൻ നോക്കിയ കുമ്മനത്തെ ആക്രമിച്ച് സോഷ്യല്‍ മീഡിയ, ഇത് അബദ്ധമോ??

  • By Desk

കോടിയേരി ബാലകൃഷ്ണന്‍റെ മകൻ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി എന്ന് ഫേസ്ബുക്കിൽ ആരോപിച്ച ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് സോഷ്യല്‍ മീഡിയയിൽ പൊങ്കാല. ബിനോയ് കോടിയേരി തട്ടിപ്പ് നടത്തി എന്ന് മാത്രമല്ല, ഇയാളെ സംരക്ഷിക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി എന്ന് വരെ കുമ്മനം പറ‍ഞ്ഞിരുന്നു.

13 'കോടിയേറി' മകൻ.. രക്ഷിക്കാൻ ബക്കറ്റ് പിരിവ്... കോടിയേരിയെ ഔട്ട്സ്പോക്കൺ ട്രോൾ ചെയ്ത് വലിച്ചുകീറുന്നു! ഏലസ് ബാലസ്നാ മുതൽ ചൈനാ കൂപ്പറേ..ന്ന് വരെ... ട്രോളുകൾ!!‌‌

കോടിയേരി ബാലകൃഷ്ണൻ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നായിരുന്നു കുമ്മനത്തിന്റെ മറ്റൊരു ആവശ്യം. എന്നാൽ ദുബായ് പോലീസ് കേസൊന്നുമില്ല എന്ന് പറഞ്ഞ് ബിനോയ് കോടിയേരിക്ക് ക്ലിയറൻസ് നൽകിയതോടെ കുമ്മനത്തിന്റെ പോസ്റ്റിൽ പൊങ്കാലയും തുടങ്ങി. കുമ്മനത്തിന്റെ പോസ്റ്റിന് മാത്രം കിട്ടിയ കമന്റുകളിൽ ചിലത് ഇങ്ങനെയാണ്. ഇതാ നോക്കൂ....

പി എം മനോജ് തകർത്തു

പി എം മനോജ് തകർത്തു

പ്രിയ ശ്രീ കുമ്മനം... അങ്ങ് അമേരിക്കയിലോ മറ്റോ ആണോ? പത്തു മിനിട്ട് കുറവ് എന്ന് കേട്ടിട്ടുണ്ട്. ഇത് കുറെ മണിക്കൂറുകളുടെ കുറവായിപ്പോയി. - സി പി എം നേതാവും ദേശാഭിമാനി എഡിറ്ററുമായ പി എം മനോജാണ് കുമ്മനത്തിന്റെ പോസ്റ്റിൽ ആദ്യ കമന്റുമായി എത്തിയത്. സംഘികൾ സി ഐ ഡി മനോജ് എന്ന് വിളിക്കുന്ന പി എം മനോജിൻറെ കമന്റിന് മാത്രം കിട്ടിയത് 2.2. ലൈക്കുകൾ. കുമ്മനത്തിന്റെ പോസ്റ്റിന് വെറും 1.5 ലൈക്കും.

ഇത് കുമ്മനത്തിന്റെ കുഴപ്പമല്ല

ഇത് കുമ്മനത്തിന്റെ കുഴപ്പമല്ല

ഒന്നും പറയരുത് പ്ലീസ് കസേരയുടെ പ്രശ്നമാ പണ്ട് മുരളി അണ്ണനും ഇത് സംഭവിച്ചിരുന്നു - ഹിറ്റായ മറ്റൊരു കമന്റ്. സംഭവം ശരിയാണ്. തീരുമാനം ഉണ്ടായ കാര്യങ്ങളിൽ സമരം പ്രഖ്യാപിക്കലും സോഷ്യൽ മീഡിയയിൽ പോസ്റ്റിടലും ഒന്നും ബി ജെ പിക്കാർക്കൊരു പുത്തരിയല്ല. പശുവും ചത്ത് മോരിലെ പുളിയും പോയിക്കഴിഞ്ഞ് പ്രതികരിക്കാന്‍ പോയാൽ സോഷ്യൽ മീഡിയ വെറുതെ വിടുമോ.

ട്രോളിയതല്ല... സത്യം

ട്രോളിയതല്ല... സത്യം

ഈ കുറവാണ് ബിജെപി കേരളപ്രസിഡണ്ടിന് വേണ്ട മിനിമം യോഗ്യത.അടുത്തത് ഉള്ളിസുര ആയിക്കോട്ടെ. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ കുമേട്ടന്റെ അവസ്ഥ. സംസ്ഥാന അദ്ധ്യക്ഷൻ ഇതാണ് അവസ്ഥയെങ്കിൽ അണികളുടെ അവസ്ഥ എന്തായിരിക്കും? - തന്റെ കമന്റ് വൈറലായതോടെ ഇങ്ങനെ ഒരു പ്രസ്താവന കൂടി പി എം മനോജ് നടത്തിക്കളഞ്ഞു - ട്രോളിയതല്ല... സത്യം.

കുമ്മനത്തെ അറിയില്ലേ

കുമ്മനത്തെ അറിയില്ലേ

ഈ പോസ്റ്റിന്റെ പേരിൽ കുമ്മനത്തെ ഓർത്തു സഹതപിക്കുന്നു എന്ന് നിങ്ങളെ പറയുന്നത് നിങ്ങൾക്ക് കുമ്മനത്തെ അറിയാത്തത് കൊണ്ടാണ് സർ. ഇതാണ് സർ കുമ്മനം. ഇതാണ് സർ കുമ്മനത്തിന്റെ നിലവാരം. അതിൽ കൂടുതൽ എന്തോ നിങ്ങള് പ്രതീക്ഷിക്കുന്നത് കൊണ്ടല്ലേ സാറ് സഹതപിക്കുന്നത് - ചോദ്യം പി എം മനോജിനോടാണ്.

കുമ്മനത്തെ കുമ്മനടിച്ചോ

കുമ്മനത്തെ കുമ്മനടിച്ചോ

കുമ്മനത്തിന്റെ കടും ശത്രുവാണീ പേജ്‌ കൈകാര്യം ചെയ്യുന്നത്‌ എന്ന് നിസ്സംശയം പറയാം. സുധീഷ്‌ മിന്നിയുടെ ചാരനോ മറ്റോ ആണൊ പള്ളീ. പ്രൈംടൈമിൽ പോസ്റ്റാവാൻ ഷെഡ്യൂൾ ചെയ്തതാകും. പണി അറിയാത്ത ഏതോ പണിക്കാരനെ പോസ്റ്റാൻ ഏല്പിച്ചതാ , അവൻ കുമ്മനത്തെ കുമ്മനടിച്ചു - ഇങ്ങനെ പോകുന്നു പോസ്റ്റിന്റെ ടൈമിങിനെപ്പറ്റിയുള്ള ചർച്ച.

ഇവരാണ് ഹീറോസ്

ഇവരാണ് ഹീറോസ്

ബിനോയ്‌ ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ദുബായ് പോലീസിനു കീഴടങ്ങണം എന്ന് കുമ്മനം. കുമ്മനം സുര ബല്‍റാം. ഇവര്‍ മൂന്നു പേരുമാണെന്‍റെ ഹീറോസ് ഇവര്‍ ഇല്ലാത്ത ഒരു ഫേസ്ബുക്കിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. അല്ലെങ്കിലും അങ്ങ് ദുഫായിൽ

എല്ലാം ഇടത്തോട്ടാണല്ലോ എന്ന് കുമ്മനം. - എന്ന് കുമ്മനം പറ‍ഞ്ഞുകളയുമോ എന്നാണ് ചോദ്യം.

ഒരെണ്ണം പൊട്ടിച്ചേക്കണം

ഒരെണ്ണം പൊട്ടിച്ചേക്കണം

കുമ്മനം ചേട്ടാ.. ചേട്ടന്റെ പ്രൊഫൈൽ കൈകാര്യം ചെയ്യുന്ന ആ പൊട്ടനെ കിട്ടിയാൽ അവന്റെ മോന്തയ്ക്ക് ആദ്യം ഒന്ന് പൊട്ടിക്കണം.. എന്നിട്ട് ചോദിക്കണം എനിക്ക് പൊങ്കാല വാങ്ങി തരാൻ ആണോടാ നീ ഇപ്പോൾ ഈ പോസ്റ്റ് ഇട്ടത് എന്ന് . ഈ സംഭവം മൊത്തം അടപടലം പോയി ചേട്ടാ.. മനോരമയും സുരേന്ദ്രൻ ചേട്ടനും കണ്ടം വഴി ഓടിക്കൊണ്ടിരിക്കുവാ..

ആരാണ് തിരയുന്നത്

ആരാണ് തിരയുന്നത്

കോടിയേരിയുടെ മകനെ ഇന്റർപോൾ തെരയുന്നു എന്ന് എവിടെ നിന്നാണ് തനിക്ക് വിവരം ലഭിച്ചത് എന്ന് ഒന്ന് പറയാമോ കുമ്മനം ജി? ദുബായിലും ഇന്ത്യയിലും കേസ് ഇല്ലാത്ത ഒരാളെ വെറുതെ തെരയാൻ ഇന്റർപോൾ നടത്തുന്നത് അണ്ടിമുക്ക് ശാഖയിലെ ആരെങ്കിലും ആണോ. ഇന്റർപോളും പോലിസുമൊക്കെ ഇനി നാളെ. പാതിരാത്രിക്ക്‌ ദു:സ്വപനം കണ്ട്‌ എണീറ്റതാ ഭാവിയിലെ കേരളാ മുഖ്യൻ.

ജയ് സംഘശക്തി

ജയ് സംഘശക്തി

ജനം ടി വി മാത്രം കണ്ടാൽ മതിയോ കുമ്മനംജി? വേറെയും വല്ല വാർത്താചാനലും വെച്ചു നോക്ക്... അധികം വിവരിക്കാൻ സമയം ഇല്ല, മോദിജിയുടെ തലച്ചോറിൽ നിന്നും പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാൻ ഉദിത് ചൈതന്യജിയെ സഹായിക്കാൻ പോവണം.. ജയ് സംഘശക്തി.. പ്രമുഖ നടൻ പ്രേം നസീർ അന്തരിച്ചു. വിയോഗത്തിൽ അതിയായ ദുഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ നാളെ ഞാൻ അങ്ങോട്ടു പുറപ്പെടുന്നുണ്ട്.

എല്ലാം തെളിയിച്ചിരിക്കും

എല്ലാം തെളിയിച്ചിരിക്കും

ദുബൈ പോലീസിലും ഇന്റർപോളിന്റെ ഉന്നത പദവിയിലുള്ള ഉള്ള പഴയ എസ്എഫ്ഐ പ്രവർത്തകൻ ചേർന്ന് കേസ് ഒത്തുതീർപ്പ് ആക്കിയതാണ്. എന്ന് കുമ്മനം അണ്ണൻ. കേസ് തീർക്കുമ്പോൾ കുമ്മനടിച്ച് ഞാൻ അവിടെ ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീയൊക്കെ നോക്കിക്കോ ഒരിക്കൽ ഞാൻ ദുബൈ കോടതിയിൽ കുമ്മനടിക്കും. അന്ന് എല്ലാം ഞാൻ തെളിയിക്കും

കോട്ടയം പുഷ്പനാഥാണോ

കോട്ടയം പുഷ്പനാഥാണോ

സംസ്ഥാന അദ്ധ്യക്ഷൻ ഇങ്ങനെ ആണെങ്കിൽ പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ? കുമ്മനം ജി അറിഞ്ഞില്ലേ .. ഇന്റർപോൾ കേസ്‌ പോളീറ്റ്‌ ബ്യുറോക്ക്‌ കൈമാറിക്കൊണ്ട്‌ ദുബായ്‌ ഷേക്ക്‌ ഉത്തരവായി. സി പി ഐ എം പോളീറ്റ്‌ ബ്യൂറോയും ദുബായ്‌ പോലീസുമായുള്ള ചർച്ചയെതുടർന്നായിരുന്നു. സത്യത്തിൽ കുമ്മനത്തിനു പോസ്റ്റുകൾ എഴുതിക്കൊടുക്കുന്നത്‌ കോട്ടയം പുഷ്പനാഥ്‌ ആണൊ?

അഭിനയിക്കുകയാണോ

അഭിനയിക്കുകയാണോ

ഇതേത് മണ്ണുണ്ണിയാണ് കുമ്മനത്തിന്റെ ഫേസ് ബുക്ക് കൈകാര്യം ചെയ്യുന്നത്..അല്ല ഇയാൾ ഒന്നും അറിയില്ലെ ഈ ലോകത്ത് ഒന്നും അല്ലെ. ദുബായി പോലീസും, കോടതിയും പറയുന്നത് ബിനോയിക്കെതിരെ കേസില്ല. ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്തു. ഇതൊന്നും പുള്ളി അറിയില്ലെ അല്ലെങ്കിൽ അറഞ്ഞിട്ടും അറിയാത പോലെ അഭിനയിക്കുന്നതാണോ.

എന്തൊരു ദുരന്തമാണ്

എന്തൊരു ദുരന്തമാണ്

താൻ എന്തൊരു ദുരന്തമാണ് ... കേസ് പോലുമില്ലാത്ത കാര്യത്തില്‍ ഒരാള്‍ എങ്ങനെ പ്രതിയാകും. ബിനോയ് കോടിയേരിക്ക് ഇന്ന് ദുബായ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൊടുത്തതൊന്നും താങ്കള്‍ അറിഞ്ഞില്ലേ? വാര്‍ത്ത പോലും കാണാതെയാണോ വന്നിരുന്ന് തള്ളുന്നത്? അദ്ദേഹത്തിനെതിരെ യാതൊരു കേസും എവിടെയും നിലവിലില്ല. പിന്നെ എങ്ങനെയാണ് ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്യുന്നത്? - ഇങ്ങനെ പോകുന്നു മറ്റ് പ്രതികരണങ്ങൾ.

English summary
Social media comments to Kummanam Rajasekharan's facebook post against Pinarayi Vijayan and Kodiyeri Balakrishnan in facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more