Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ വാർത്ത എങ്ങിനെ ശരിയാകും; ഗാർഹിക പീഡന വാർത്ത വിശ്വസിക്കാനാകില്ല, സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷം!

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ 69 ശതമാനം മലയാളി വീട്ടമ്മമാരും പിന്തുണക്കുന്നെന്ന ദേശീയ കുടുംബ- ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് നാനാഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. പുരോഗമനമെന്നും സമ്പൂര്‍ണ്ണ സാക്ഷരതയെന്നും അവകാശപ്പെടുന്ന മലയാളികള്‍ക്ക് ഒട്ടും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല കുടുംബ ആരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ടെന്നാണ് പൊതുവെയുള്ള ആരോപണം. സർവ്വെക്കെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ‌ മീഡിയയിൽ നടക്കുന്നത്.

എന്തോ തകരാറുണ്ട്..സര്‍വ്വേഫലത്തിനല്ല.സര്‍വ്വേയുടെ രീതിശാസ്ത്രത്തിന്. കേരളത്തിലെ 69% സ്ത്രീകള്‍ ഗാര്‍ഹികപീഡനത്തിനെ അനുകൂലിക്കുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. പുരുഷാധിപത്യം സ്വാംശീകരിച്ച സമൂഹമെന്നോ പീഡിതമെങ്കിലും ബോധപൂര്‍വ്വം കുടുംബത്തിനു വേണ്ടി സഹിക്കുന്ന സ്ത്രീകളുണ്ടെന്നോ പറഞ്ഞാലത് സത്യമാണ്. പക്ഷേ ഇവരൊക്കെയും തരം കിട്ടുമ്പോഴൊക്കെ പുരുഷപീഡനത്തിനെതിരെ വര്‍ത്തമാനമെങ്കിലും പറയുന്നവരാണെന്നാണ് സോഷ്യൽ മീഡിയയിൽ ആകിടീവായ സുജ സൂസൺ ജോർജ്ജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുടെ പറഞ്ഞത്.

ആ വാർത്തയിൽ എന്തോ ദുരുദ്ദേശം

ആ വാർത്തയിൽ എന്തോ ദുരുദ്ദേശം

ഈ സര്‍വ്വേയില്‍ എന്തോ ദുരുദ്ദേശവും വലിയ തലക്കെട്ടോടെയുള്ള പത്രവാര്‍ത്തയില്‍ അമിതമായ ആവേശപ്രകടനവും കണ്ടുപോയാല്‍ കുറ്റം പറയാനാവില്ല.അതിനാല്‍ സര്‍വ്വേ,സര്‍വ്വേ എന്നു പറയാതെ വിശദാംശങ്ങള്‍ കൂടി പുറത്തു വിടണം. ഇനി ആ സര്‍വ്വേഫലം ശരിയാണെന്നു വന്നാല്‍ കേരളം അടിയന്തരമായി പാഠ്യപദ്ധതി പരിഷ്ക്കരണം ഉള്‍പ്പെടെയുള്ള വലിയ ബോധവല്ക്കരണ പരിപാടികളിലേക്ക് പോകേണ്ടതുണ്ട് എന്നാണ് അവർ ഫേസ്ബുക്കിൽ കുറിച്ചത്.

പുറത്ത് വന്നത് ഞെട്ടിക്കുന്ന ഫലം

ഗാര്‍ഹിക പീഡനത്തെ 58 ശതമാനം പുരുഷന്മാര്‍ പിന്തുണയ്ക്കുന്നെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ 69 ശതമാനം മലയാളി വീട്ടമ്മമാരും ഗാര്‍ഹിക പീഡനത്തെ പിന്തുണയ്ക്കുന്നെന്ന ഞെട്ടിക്കുന്ന ഫലങ്ങളും ഉള്‍പ്പെട്ടിരുന്നു. തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും കേരളം വളരെ പിന്നിലാണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.

സംശയം തോന്നിയാൽ ഭാര്യമാരെ മർദ്ദിക്കാം

സംശയം തോന്നിയാൽ ഭാര്യമാരെ മർദ്ദിക്കാം

അനുവാദമില്ലാതെ പുറത്തുപോയ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ലെന്ന് 30 ശതമാനം ആളുകള്‍ അഭിപ്രായം രേഖപ്പെടുത്തിയ സര്‍വേയില്‍ 40 ശതമാനം പേര്‍ ഭര്‍ത്താവിന് സംശയം തോന്നിയാല്‍ ഭാര്യമാരെ മര്‍ദ്ദിക്കാമെന്നും 30 ശതമാനം പേര്‍ ഭര്‍ത്താവുമായി തര്‍ക്കിക്കുന്ന ഭാര്യയെ മര്‍ദ്ദിക്കാമെന്നും അഭിപ്രായം രേഖപ്പെടുത്തിയതായി പറഞ്ഞിരുന്നു. ഗാര്‍ഹിക പീഡനത്തെക്കുറിച്ചുള്ള കേരളത്തിലെ സ്ത്രീകളുടെ അഭിപ്രായ സര്‍വേ ഫലം പുറത്തുവന്നതിനു പിന്നാലെ സര്‍വേയുടെ ആധികാരികതയെ ചോദ്യം ചെയ്തും മലയാളി വീട്ടമ്മമാരുടെ ചിന്താ രീതിയെക്കുറിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയിലെത്തിയത്.

സമൂഹത്തിൽ ലഭിക്കുന്ന സ്വീകര്യത

സമൂഹത്തിൽ ലഭിക്കുന്ന സ്വീകര്യത

ഗാര്‍ഹിക പീഡനത്തെ സ്ത്രീകള്‍ സ്വാഗതം ചെയ്യുന്നതില്‍ തോന്നുന്ന ക്ഷോഭത്തോടൊപ്പം തന്നെ പരിശോധിക്കേണ്ട കാര്യമാണ് ഗാര്‍ഹിക പീഡകനായ പുരുഷനു തുടര്‍ന്നും സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത. മറ്റുകാര്യങ്ങള്‍ക്കെല്ലാം നല്ലവന്‍, മിടുക്കന്‍, വില്ലാളിവീരന്‍, ബുദ്ധിമാന്‍ പിന്നെയിത്തിരി ഗാര്‍ഹിക പീഡനം നടത്തുന്നെങ്കില്‍ അതങ്ങ് കണ്ണടച്ചൂടെ എന്ന വിചാരം പൊതുവേ കണ്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതിപ്പെടുന്ന സ്ത്രീ എന്തുകൊണ്ട് പെര്‍ഫക്ട് ഇരയുടെ ലക്ഷണശാസ്ത്രത്തില്‍പ്പെടുന്നില്ല എന്ന് തെളിയിക്കാന്‍ പറ്റിയാല്‍ ഏത് ഗാര്‍ഹിക പീഡകനും മഹാനായി മാറാനാകുമെന്ന് അനില ബാലകൃഷ്ണനും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിക്കുന്നു.

കൂട്ടുത്തരവാദിത്തതോടെ ചെയ്യുന്ന കാര്യം

കൂട്ടുത്തരവാദിത്തതോടെ ചെയ്യുന്ന കാര്യം

ഗാര്‍ഹിക പീഡനം ഇരുവരും തുല്യ പങ്കാളിത്തത്തോടെ അങ്ങോട്ടുമിങ്ങോട്ടും നടത്തുന്ന കലാപരിപാടിയാണെന്ന് വരുത്തിത്തീര്‍ക്കുക, ഇത്ര കടുത്ത പീഡനമേറ്റിട്ടും എന്തുകൊണ്ട് ഈ സ്ത്രീ വിവാഹമോചനം തേടുന്നില്ല എന്നു ചോദിക്കുക അതോടെ പീഡകന്റെ കായിക ശേഷി, ഹിസ്റ്ററി ഓഫ് വയലന്‍സ്, സാമൂഹിക നില എന്നവയൊന്നും പരിഗണിക്കാതെ തന്നെ ഗാര്‍ഹിക പീഡനത്തിന്റെ കൂട്ടുത്തരവാദിത്തം സ്ത്രീയ്ക്കു മേലും വന്നു ചേരുമെന്നും അനില ബാലകൃഷ്ണൻ പറയുന്നു.

സ്വയംവിമര്‍ശനാത്മകമായി നോക്കിക്കാണണം

ഗാര്‍ഹിക പീഡനം നമുക്ക് പരിചയമില്ലാത്ത ആരൊക്കെയോ നടത്തുമ്പോള്‍ ക്ഷുഭിതരാവുകയും, പരിചയമുള്ളവര്‍ ചെയ്യുമ്പോള്‍ ഏത് തൊടുന്യായം കൊണ്ടും തൃപ്തിപ്പെട്ട് പീഡകന്റെ തോളില്‍ കയ്യിട്ട് നടക്കുകയും ചെയ്യുന്നവര്‍ ഇക്കാര്യം സ്വയംവിമര്‍ശനാത്മകമായി നോക്കിക്കാണേണ്ടതാണ്. ഗാര്‍ഹിക പീഡനം നടത്തിയതിന്റെ പേരില്‍ സമൂഹത്തിലോ, പരിചയക്കാര്‍ക്കിടയിലോ താന്‍ മോശക്കാരനാകില്ല എന്ന ഉറപ്പ് പീഡകന് നല്‍കുകയെന്ന ദൗത്യമാണ് അതിലൂടെ നിര്‍വഹിക്കപ്പെട്ടു പോകുന്നത്. അങ്ങനെ കണ്ണടയ്ക്കുന്നവര്‍ക്കും, ഗാര്‍ഹിക പീഡനത്തെ രണ്ടു പേര്‍ക്കിടയിലെ സ്വകാര്യ പ്രശ്‌നമെന്നു വിളിച്ച് കൈകെട്ടി നോക്കി നില്‍ക്കുന്നവര്‍ക്കും ആ കുറ്റകൃത്യത്തില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്നും അനില ബാലകൃഷ്ണൻ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.

വ്യാഖ്യാനം കുറച്ച് സെന്‍സേഷണലാണ്

വ്യാഖ്യാനം കുറച്ച് സെന്‍സേഷണലാണ്

NFHS 4 പ്രകാരം മലയാളിവീട്ടമ്മമാരുടെയില്‍ നിന്നു തെരെഞ്ഞെടുത്തവരില്‍ നിന്നു ശേഖരിച്ച വിവരപ്രകാരം 69 ശതമാനത്തിനു മുകളിലുള്ളവര്‍ സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ തല്ലുന്നതിനെ അനുകൂലിക്കുന്നുവെന്ന വ്യാഖ്യാനം കുറച്ച് സെന്‍സേഷണലാണെന്നാണ് എനിക്കു തോന്നുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍, അതായത്, പൊതുവെ നാം ജീവിക്കുന്ന ദൈനംദിന അധികാരബന്ധങ്ങളെപ്പറ്റിയുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ തീരെ അനുയോജ്യമായ രീതിശാസ്ത്രമല്ല സര്‍വ്വേ ചോദ്യാവലിയുടേത്. ഏതു സാഹചര്യങ്ങളിലാണ് സ്ത്രീകള്‍ മറുപടി പറയുന്നത്, ചോദ്യകര്‍ത്താവ് ഉദ്ദേശിക്കുംവിധം തന്നെയാണോ മറുപടി പറയുന്ന സ്ത്രീ ചോദ്യത്തെ മനസ്സിലാക്കുന്നത്, തുടങ്ങിയ കാര്യങ്ങളില്‍ യാതൊരു ഉറപ്പുമില്ല. ഒറ്റ ആലോചനയില്‍ സ്ത്രീകള്‍ എന്തു പറയുന്നു എന്നു മാത്രമേ ഈ പഠനവും ഏകദേശം ഇതേ ഫലങ്ങള്‍ തരുന്ന മറ്റു പഠനങ്ങളും വെളിപെടുത്തുന്നുള്ളൂവെന്നാണ് ദേവിക ജയകുമാരി പറയുന്നത്.

അന്തിമ തീരുമാനമോ ഉറച്ച വിശ്വാസമോ അല്ല

അന്തിമ തീരുമാനമോ ഉറച്ച വിശ്വാസമോ അല്ല

ഈ പറച്ചിലുകളൊന്നും അന്തിമതീരുമാനങ്ങളോ ഉറച്ച വിശ്വാസങ്ങളോ ആയിക്കൊള്ളണമെന്നില്ല എന്നാണ് ക്വാളിറ്റേറ്റിവ് രീതിശാസ്ത്രമനുസരിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഗാര്‍ഹികപീഡനം അനുഭവിച്ചിട്ടുണ്ടോ മുതലായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഇവിടുത്തെ അഭ്യസ്തവിദ്യകളായ സ്ത്രീകള്‍ക്കു പോലും ബുദ്ധിമുട്ടാണ്. രണ്ടാമത്, ഈ പട്ടികയിലെ വിവരങ്ങളെ കുറേക്കൂടി സൂക്ഷ്മമായി വായിക്കേണ്ടതാണ്. പട്ടികയില്‍ ചേര്‍ത്തിട്ടുള്ള 7 കാരണങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ പേരില്‍ സ്ത്രീയെ തല്ലുന്നത് ന്യായീകരിക്കാമെന്നു പറയുന്നവരുടെ സംഖ്യയാണ് ആ 69 ശതമാനം. അതായത്, എന്തിനും ഏതിനും ഭാര്യയെ മര്‍ദ്ദിക്കുന്നത് ശരിയാണെന്നു പറയുന്നവരുടെ സംഖ്യയല്ല ഇതെന്നും ദേവിക ജയകുമാരി പറയുന്നു.

വിവരങ്ങൾ സൂഷ്മമായി വായിക്കേണ്ടതുണ്ട്

വിവരങ്ങൾ സൂഷ്മമായി വായിക്കേണ്ടതുണ്ട്

ഈ പട്ടികയിലെ വിവരങ്ങളെ കുറേക്കൂടി സൂക്ഷ്മമായി വായിക്കേണ്ടതാണ്. പട്ടികയിൽ ചേർത്തിട്ടുള്ള 7 കാരണങ്ങളിൽ ഏതെങ്കിലും ഒന്നിൻറെ പേരിൽ സ്ത്രീയെ തല്ലുന്നത് ന്യായീകരിക്കാമെന്നു പറയുന്നവരുടെ സംഖ്യയാണ് ആ 69 ശതമാനം. അതായത്, എന്തിനും ഏതിനും ഭാര്യയെ മർദ്ദിക്കുന്നത് ശരിയാണെന്നു പറയുന്നവരുടെ സംഖ്യയല്ല ഇത്. ഈ 7 കാരണങ്ങളെ സ്ത്രീകൾ അനുകൂലിച്ചിരിക്കുന്നത് ഒരുപോലെയല്ല. ഭർത്താവിൻറെ ലൈംഗികാവശ്യങ്ങളെ തൃപ്തിപെടുത്തിയില്ലെങ്കിൽ ഭാര്യയെ തല്ലാൻ അയാൾക്ക് അവകാശമുണ്ടെന്നു പറയുന്ന സ്ത്രീകൾ താരതമ്യേന കുറവാണ് (13 ശതമാനത്തിനല്പം മുകളിൽ). ഭക്ഷണം പാകം ചെയ്തില്ലെങ്കിൽ തല്ലാമെന്നു സമ്മതിക്കുന്നവരുടെയും എണ്ണം ഏകദേശം അത്രതന്നെ. ഇതിൽ നിന്നു വായിച്ചെടുക്കേണ്ടത്, .എന്നാൽ കുടുംബത്തെയും കുട്ടികളെയും അവഗണിക്കുന്നവരെയും ഭർതൃമാതാവിനെയും പിതാവിനെയും ബഹുമാനിക്കാത്തവരെയും തല്ലാമെന്നു പറഞ്ഞവർ താരതമ്യേന കൂടുതലാണ്. ഈ വ്യത്യാസങ്ങളാണ് കേരളത്തിലെ പിതൃമേധാവിത്വകുടുംബങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന അവസ്ഥകളെപ്പറ്റിയും അവരുടെ കുടുംബപങ്കാളിത്തത്തിന്റെ സ്വഭാവത്തെപ്പറ്റിയും അല്പം വെളിച്ചം തരുന്നതെന്നും ദേവിക പറയുന്നു.

ആ പറയുന്നത് ലളിതമായ അർത്ഥമാകാനിടയില്ല...

ആ പറയുന്നത് ലളിതമായ അർത്ഥമാകാനിടയില്ല...

ഭർതൃബന്ധുക്കളോട് മര്യാദയില്ലാതെ പെരുമാറിയാൽ തല്ലാമെന്ന് സാമാന്യം വലിയ ശതമാനം സ്ത്രീകൾ മറുപടി പറഞ്ഞതിനെ ഇവിടുത്തെ മാറിവരുന്ന കുടുംബഘടനയുടെ വെളിച്ചത്തിൽ കാണാവുന്നതാണ്. NFHS 3 (2005ലെ) പ്രകാരം ഇവിടുത്തെ ഏകദേശം 55 ശതമാനം കുടുംബങ്ങൾ അണുകുടുംബങ്ങളാണ്. അതായത് ഭർതൃബന്ധുക്കളോട് സ്ഥിരമായി ഇടപെടേണ്ട സാഹചര്യം ഇവിടുത്തെ സ്ത്രീകൾക്കില്ല. ഈ സംഖ്യ 2015ലോ റിപ്പോർട്ടിൽ എന്താണെന്ന് അറിയില്ല, പക്ഷേ അത് കാര്യമായി കുറയാൻ ഇടയില്ല. പൊതുവേ അകന്നു താമസിക്കുന്ന ഭർതൃബന്ധുക്കളെ വലിയൊരു ഭീഷണിയായി ഭാര്യമാർ കരുതാൻ സാദ്ധ്യതയില്ല. വിവരദാതാക്കളായ ഈ സ്ത്രീകളിൽ വലിയൊരു വിഭാഗം പുരുഷാധികാരസ്ഥാപനമായ കുടുംബത്തിൻറെ വ്യവസ്ഥകൾക്കുള്ളിൽ, ആ അധികാരത്തെ സ്വാംശീകരിച്ച്, സ്വയം ശാക്തീകരിക്കാൻ നോക്കുന്നവരാണ്. ഭർത്താവിൻറെ ശിക്ഷണാധികാരത്തെ ഒറ്റയടിക്കു തള്ളിക്കളയുന്നതു പകരം അതിൻറെ സാദ്ധ്യത കുറയ്ക്കാനാവും അവർ ശ്രമിക്കുക. ഭർതൃബന്ധുക്കളുമായുള്ള സഹവാസം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അവരോടു മോശമായി പെരുമാറുന്നവരെ ശിക്ഷിക്കാമെന്നു ഇവർ പറയുന്നതിന് ലളിതമായ അർത്ഥമാകാനിടയില്ലെന്നും അവർ പറയുന്നു.

സ്ത്രീകൾ നിലവിലുള്ള വ്യവസ്ഥയുടെ സംരക്ഷകർ

സ്ത്രീകൾ നിലവിലുള്ള വ്യവസ്ഥയുടെ സംരക്ഷകർ

വിവരദാതാക്കളായ സ്ത്രീകൾ നിലവിലുള്ള വ്യവസ്ഥയുടെ സംരക്ഷകർ തന്നെയാണെന്നു യാതൊരു സംശയവുമില്ല. കുടുംബം കുട്ടികൾ എന്നിവയെ സംരക്ഷിക്കാത്തവരെ തല്ലാം എന്ന് അവരിൽ പകുതിയോളം സമ്മതിക്കുന്നു. പക്ഷേ ഈ അവസ്ഥയ്ക്ക് ഉത്തരവാദി സ്ത്രീകൾ തന്നെ എന്നു വ്യാഖ്യാനിക്കുന്നതും ശരിയല്ല. ഏതൊരു അധികാരവ്യവസ്ഥയിലും അധികാരികളുടെ പ്രത്യയശാസ്ത്രം പങ്കുവയ്ക്കുന്ന ചൂഷിതരാണ് ബഹുഭൂരിപക്ഷവും -- അത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. ബഹുഭൂരിപക്ഷവും അനുകൂലിക്കുന്നു എന്നു തെളിഞ്ഞാൽ പോലും ഇപ്പറഞ്ഞ അധികാരവ്യവസ്ഠകൾ നല്ലതാണെന്നു വരുന്നുമില്ല. സ്ത്രീകളെ വീട്ടുജീവികളാക്കി നിർത്തുന്നതാണ്, അവരുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നതാണ് ഉത്തമസംസ്കാരം എന്ന് (മംഗളം ചാനൽ ചർചയിൽ പങ്കെടുത്ത ആ കുലസ്ത്രീ പ്രഭാഷണം നടത്തിയതു പോലെ) എത്ര കുലസ്ത്രീക( പ്രഖ്യാപിച്ചാലും കുലസ്ത്രീപട്ടം ആവശ്യമില്ലാത്ത സ്ത്രീകൾ ഇവിടെ പണ്ടത്തതിലധികം ഉണ്ട്. ഭർത്താവിന്റെ ഹിംസയെ ന്യായീകരിച്ച സ്ത്രീകളുടെ എണ്ണം 66ൽ നിന്ന് 69ലേക്കു കയറിയതിനെക്കാൾ ഗുരുതരമാണ് കഴിഞ്ഞവർഷം കൂലിയ്ക്കായി പണിയെടുത്ത സ്ത്രീകളുടെ എണ്ണത്തിൽ NFHS 3നെ അപേക്ഷിച്ച് ഇപ്പോൾ 8 ശതമാനപോയിൻറുകളോളം കുറവുണ്ടായിരിക്കുന്നു എന്ന കണക്കെന്നും അവർ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+