• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏകെജിക്ക് 10കോടിയുടെ സ്മാരകം.. എല്ലാം വിടി ബൽറാമിന്റെ പണിയെന്ന്.. സോഷ്യൽ മീഡിയയിൽ പൊങ്കാല!!

  • By Muralidharan

സി പി എം നേതാവ് എ കെ ജിക്ക് സ്മാരകമുണ്ടാക്കുന്ന തോമസ് ഐസകിന്റെ ബജറ്റിനെ മോദി മോഡലെന്ന് വിളിച്ച് കളിയാക്കിയ വി ടി ബൽറാം എം എൽ എയ്ക്ക് സോഷ്യൽ മീഡിയയിൽ വിമർശനം. എ കെ ജിയുടെ പേരിൽ കോടികളുടെ ധൂർത്തെന്ന് ബൽറാം ആക്ഷേപിച്ചപ്പോൾ അതിന് ബൽറാമിന്റെ പോസ്റ്റിന് കീഴെയുള്ള കമന്റ് ബോക്സിൽ പൊങ്കാലയിട്ടാണ് ഏ കെ ജി ആരാധകർ മറുപടി പറയുന്നത്.

അച്ഛന്റെ പേരിനൊപ്പം കോടി ഉണ്ടെന്ന് കരുതി കോടികൾ അടിച്ചുമാറ്റാൻ നിൽക്കല്ലേ.. പണി പാളും.. പ്രവാസി ദുരിതാശ്വാസത്തിനും ബിനോയ് കോടിയേരിക്കും ട്രോളുകൾ!

വി ടി ബല്‍റാം വാ തുറന്നാൽ അപ്പോൾ രംഗത്ത് വരാറുള്ള ഉമ്മന്‍ ചാണ്ടി - സരിത നായർ കമന്റുകൾ ഈ പോസ്റ്റിലും ധാരാളമുണ്ട്. മറ്റ് ചിലർക്ക് യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്‍റെയും സംസകാരമാണ് പ്രശ്നം. ഏ കെ ജിക്കെതിരെ വി ടി ബൽറാം ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ചത് കൊണ്ടാണ് നികുതിപ്പണത്തിൽ നിന്നും 10 കോടി മുടക്കി സ്മാരകം വരുന്നതെന്ന് കളിയാക്കുന്ന സരസന്മാരും കമന്റ് ബോക്സിലുണ്ട്. കാണാം പൊങ്കാലയിൽ ചിലത്...

എന്തുകൊണ്ട് പരാതി കൊടുക്കുന്നില്ല?

എന്തുകൊണ്ട് പരാതി കൊടുക്കുന്നില്ല?

സി പി എം സ്ഥലം തട്ടി എന്ന തരത്തിലായിരുന്നു വി ടി ബല്‍റാം എം എൽ എയുടെ ഒരു പരാമര്‍ശം എന്നാൽ പ്രിയപ്പെട്ട എം എല്‍ എ, താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍ cpim സര്‍ക്കാര്‍ ഭൂമി ദുരുപയോഗം ചെയ്തിരിക്കുകയാണ്. ഇത് വെറും ഒരു ആരോപണം മാത്രമല്ല എങ്കില്‍. താങ്കള്‍ക്ക്, ഒരു ജനപ്രതിനിധി എന്ന നിലയില്‍ കോടതിയെ സമീപിച്ച് എന്ത് തുടര്‍നടപടി എടുക്കാന്‍ കഴിയും? - ഇതാണ് വി ടി ബൽറാമിനോടുള്ള ഒരു പ്രധാന ചോദ്യം.

എല്ലാം വിടി കാരണം

എല്ലാം വിടി കാരണം

നിങ്ങള് അല്ലെ വിടി ഈ പണിയ്ക്ക് തോമസ് ഐസകിനെ കൊണ്ട് ചെയ്യിച്ചത്. ഇങ്ങനെ സ്മരാകങ്ങൾ പണിയാതിരുന്നാൽ കമ്മ്യുണിസ്റ്റ് വിഗ്രഹങ്ങൾ പൊളിഞ്ഞ് വീഴും. പെൻഷനില്ലങ്കിലെന്താ പ്രതിമയുണ്ടല്ലോ. വിലക്കയറ്റമുണ്ടെങ്കിലെന്താ. പ്രതിമയുണ്ടല്ലോ. ആയിരം തൊഴിലാളി കുടുംബങ്ങള്‍ കഴിഞ്ഞ 24 ദിവസമായി പട്ടിണിയിലാണ്. ഈ ഗ്രാമത്തിലെ ആയിരക്കണക്കായ കുടുംബങ്ങൾക്ക് ഉപ്പുപോലും വാങ്ങാന്‍ കഴിയുന്നില്ല. കെ എസ് ആര്‍ ടി സിയിലെ യിലെ ജീവനക്കാർ പട്ടിണിയിലാണ്. അവരുടെ പട്ടിണിയിൽ തന്നെ വേണം സ്മാരകം പണിയാൻ. ലാൽസലാം സഖാവേ

ഇനി ഒരക്ഷരം മിണ്ടരുത്

ഇനി ഒരക്ഷരം മിണ്ടരുത്

ദയവ് ചെയ്ത് മരിച്ച് പോയ സഖാക്കളേ കുറിച്ച് 'കമാന്ന്' ഒരക്ഷരം പോലും പറയരുത് എന്ന് ബഹുമാനപ്പെട്ട എം എല്‍ എയോട് താഴ്മയോടു കൂടി അപേക്ഷിക്കുന്നു. നമ്മുടെ ഖജനാവിന് കോടികളുടെ ധൂര്‍ത്തുകള്‍ താങ്ങാനുള്ള കെല്‍പ്പില്ലായെന്ന് എന്നേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് അറിയാമെന്ന് വിശ്വസിക്കുന്നു. സ്മാരകത്തിന് കിഫ്ബിയില് നിന്നാണോ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ചോദിച്ചത് വേറൊന്നും കൊണ്ടല്ല, നടക്കുമോ ഇല്ലയോ എന്നറിയാനാണ്.

കോണ്‍ഗ്രസിനെന്ത് ലൈബ്രറി

കോണ്‍ഗ്രസിനെന്ത് ലൈബ്രറി

ഒ.വി. വിജയനേം പിണറായി വിജയനേം തിരിച്ചറിയാൻ കഴിയാത്ത ലീഗാർക്കും സി.വി.രാമനേയും സി.വി.രാമൻപിള്ളയേയും തിരിച്ചറിയാത്ത കോൺഗ്രസ്സ്കാർക്കും മോഹൻലാലിനേം മോഹൻദാസ് കരംചന്ദ് ഗാന്ധിയേയും തിരിച്ചറിയാത്ത സംഘികൾക്കും ഇന്ത്യയിലെ ആദ്യത്തെ അനൗദ്യോഗിക പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയെ അറിയണമെന്നില്ല. ഗുരുവായൂർ സത്യാഗ്രഹം അറിയണമെന്നില്ല. അദ്ദേഹം നടത്തിയ നിരവധി അവകാശ സമര പോരാട്ടങ്ങൾ അറിയണമെന്നില്ല. ഇതൊക്കെ അറിയാനും മുകളിൽ പറഞ്ഞവരെ ഒക്കെ തിരിച്ചറിയാനും അൽപ്പം ചരിത്രമൊക്കെ പഠിക്കണം. അതിനാണ് സ്മാരകവും അക്കാദമികളുമൊക്കെ. വല്ലതും തിരിഞ്ഞിക്കാ. എവിടുന്ന്. കോലീബി അല്ലേ ആൾക്കാര്.

കേരളത്തിലെ ജനങ്ങൾക്ക് നഷ്ടം

കേരളത്തിലെ ജനങ്ങൾക്ക് നഷ്ടം

ബലരാമിന്റെ രണ്ടു വരി ഫേസ്ബുക്ക് കമ്മന്റ് കാരണം കേരളത്തിലെ ജനങ്ങള്‍ക്ക് കൂട്ടപിഴ. രണ്ടു വരി കമ്മന്റു വഴി ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് പത്തു കോടി രൂപയുടെ നികുതി പണം. ഇനി കൊടിയേരിയെയും ജയരാജന്മാരെയും ആരും ചീത്ത വിളിക്കരുത്. അവര്‍ മരിച്ചാല്‍ അവര്‍ക്ക് സ്മാരകം പണിയാനും പുരോഗമന വിപ്ലവ ഇടതു സര്‍ക്കാര്‍ കോടികള്‍ അനുവദിക്കും. നഷ്ടപ്പെടുന്നത് നമ്മുടെ നികുതി പണവും. ഈ എം എസ് ലോകം കണ്ട ഏറ്റവും വലിയ മഹാന്‍. നായനാര്‍ ഏറ്റവും വലിയ മനുഷ്യസ്നേഹി. വീ എസ് ലോകത്തെ ഏറ്റവും മികച്ച വിപ്ലവ പോരാളി - (മൊത്തം മുപ്പതു കോടി സര്‍ക്കാരിന് ലാഭം).

വിവരദോഷമാണല്ലോ

വിവരദോഷമാണല്ലോ

ഇന്ത്യയിലെ ആദ്യ പ്രതിപക്ഷനേതാവും കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ നേതാവും ഇഎംഎസിനൊപ്പം ആയ എകെജിക്ക് സ്മാരകം വരുന്നതിൽ നിങ്ങക്കെന്താണ് ഹെ. വിവരദോഷം അലങ്കാരമായി കൊണ്ട് നടക്കുന്ന ബലരാമന് ചരിത്രം പഠിക്കാൻ സ്മാരകം അത്യാവശ്യം തന്നെ... ബലരാമൻ വിഷമിക്കണ്ട കാരണം 970 കോടി പൊതു വിദ്യാഭ്യാസത്തിനും വകയിരിത്തിയിട്ടുണ്ട് ! പിണറായി സർക്കാർ കോൺഗ്രസുകാരോട് കാട്ടിയത് നീതികേട് തന്നെ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള ഒഴിക്കിനെ തടയാൻ ഒരു തടയണ അത്യാവശ്യമായിരുന്നു അതിന് ബഡ്‌ജറ്റിൽ തുക വകയിരുത്താതിരുന്നത് നീതികേട് തന്നെ !!!

ഇതല്ലെ നിങ്ങളുടെ പരിപാടി

ഇതല്ലെ നിങ്ങളുടെ പരിപാടി

തെരഞ്ഞടുപ്പിൽ മത്സരിച്ച് ഒരു എംഎൽഎയെ പോലും ഉണ്ടാക്കാൻ സാധിക്കാത്ത സംസ്ഥാനങ്ങളിൽ ബിജെപിക്ക് എംഎൽഎ മാരെയും പ്രധാന പ്രതിപക്ഷത്തെയും സൃഷ്ടിച്ച് കൊടുക്കുന്ന ജോലിയാണിപ്പോൾ കോൺഗ്രസിന് കേരളത്തിൽ ഒരു എംഎൽഎയെ ഉണ്ടാക്കിക്കൊടുത്തു ഇനി അടുത്ത തെരഞ്ഞടുപ്പിൽ മിനിമം മുപ്പത് എംഎൽഎമാരെയെങ്കിലും ഉണ്ടാക്കി തരാം എന്നാണ് മോദിക്കും അമിത് ഷാക്കും കൊടുത്ത ഉറപ്പെന്നാകേട്ടേ കോടികളാണ് മുൻകൂട്ടി അതിന് വേണ്ടി പ്രതിഫലമായി വാങ്ങിച്ചതും

സമയം തെറ്റായി പോയി

സമയം തെറ്റായി പോയി

പ്രതിമ വെക്കുന്നത് കൊണ്ട് പട്ടിണി മാറുമൊ എന്ന് ചോദിച്ചിരുന്ന സംഘാക്കൾ ഇന്ന് ബജറ്റിൽ പിണു സർക്കാർ ഊ കെ ജി യുടെ പ്രതിമക്ക് ഫണ്ട് നീക്കി വച്ചു എന്നതിറഞ സംഘാക്കളുടെ മുഖപുസ്ഥകത്തിലെ അവസ്ഥ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നു പോകുകയും കെ എസ് ആര്‍ ടി സിക്ക് ജിവനക്കാർക്ക് പെൻഷൻ വരെ കിട്ടാതെ വരുകയും ചെയ്ത വേളയിൽ സ്മാരകത്തിന് 10 കോടി മാറ്റി വച്ചത് തെറ്റായി പോയി... പാർട്ടി നേതാക്കൻമാരുടെ സ്മാരകം പണിയുന്നതിൽ തെറ്റില്ല.. പക്ഷേ അതിന് തിരഞ്ഞെടുത്ത സമയം തെറ്റായി പോയി...

പ്രതിമയല്ല സ്മാരകമാണ്

പ്രതിമയല്ല സ്മാരകമാണ്

സ്മാരകം" എന്നതിന് പ്രതിമ എന്ന അർത്ഥം കണ്ടെത്തിയ ഊത്തൻമാരുടെ നേതാവിന് നല്ല നമസ്കാരം. രാഷ്ട്രീയ ബോധമുള്ള നല്ലവരായ കോൺഗ്രസ്സുകാർ കഷമിച്ചേക്കണേ. ഇത് നവമാധ്യമങ്ങളിൽ കുരുപൊട്ടിയൊലിക്കുന്ന രാമനും അവന് കുഴലൂത്ത് നടത്തി പണ്ടാരമടങ്ങുന്ന വിവരം കെട്ട കൊങ്ങികൾക്കുള്ളതാണ്. സ്മാരകം എന്നത് പ്രതിമ നിർമ്മാണം അല്ല , അദ്ദേഹത്തിന്റെ ജന്മസ്ഥലത്തു എല്ലാവർക്കും പ്രയോജനം ചെയ്യുന്ന പഠന ഗവേഷണ പൊതു വായനശാല ഉൾപ്പെടുന്ന സ്മാരക കേന്ദ്രം ആണ് ഉദ്ദേശിച്ചിരിക്കുന്നത്.

നിലപാടിനെ ചോദ്യം ചെയ്യും

നിലപാടിനെ ചോദ്യം ചെയ്യും

അങ്ങനെയല്ല ബ്രോ. ഇടതുപക്ഷത്തിന്റെ നിലപാടിനെയാണ് ചോദ്യം ചെയ്യുന്നത്. മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ കാക്കതൂറി നിറക്കാന്‍ എന്തിനീ സ്മാരകം എന്നും,സ്മാരകം ഉണ്ടാക്കിയാല്‍ പട്ടിണിമാറുമോ എന്ന് ചോദിച്ച് സമരം ചെയ്ത് പൊതുമുതല്‍ നശിപ്പിക്കുന്ന ഇടതുപക്ഷത്തിന് എന്ത് ധാര്‍മ്മികതയാണ് ഉള്ളത്? സ്മാരകങ്ങൾ എന്ന് കേൾക്കുമ്പോൾ വിറളിപൂണ്ട് പരിഹസിക്കുന്നവരോട് ഒന്ന് സൂചിപ്പിക്കട്ടെ....കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോഴൊക്കെ ഇതുപോലുള്ള മഹാന്മാർക്കുവേണ്ടിയുള്ള സ്മാരകങ്ങൾ നിർമിച്ചിട്ടുണ്ട്. പക്ഷെ അത് നിങ്ങൾ വിചാരിക്കുന്നപോലെ, ഒരു പ്രതിമയല്ല.

English summary
Social media comments over VT Balram Facebook post about AKG memorial.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more