പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോ കണ്ടോ... സിപിഎം മുങ്ങുന്ന കപ്പലോ!
തിരുവനന്തപുരം: സിപിഎം 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഏപ്രിലില്‍ വിശാഖപട്ടത്ത് വച്ചാണ് നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോയും പ്രസിദ്ധീകരിച്ചു.
പാര്‍ട്ടി സിപിഎം ആണല്ലോ, അതുകൊണ്ട് വിമര്‍ശനങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാവില്ല. അതിപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആയാലും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോ ആയാലും. എന്തായാലും ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചയും തര്‍ക്കവും എല്ലാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ലോഗോയെ ചൊല്ലിയാണ്.
പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്ത് നടക്കുന്നതിനാല്‍ കപ്പലുമായി ബന്ധപ്പെട്ടാണ് ലോഗോ ഒരുക്കിയിരിക്കുന്നത്. കടലില്‍ ഒരു കപ്പില്‍ കപ്പലിന് മുകളില്‍ അരിവാളും ചുറ്റികയും, കൂറേ പേര് ചെങ്കൊടിയേന്തി കൈകളുയര്‍ത്തി നില്‍ക്കുന്നതിന്റെ പ്രതീകാത്മക ചിത്രവും ഉണ്ട്...

എന്നാല്‍ ഈ ലോഗോ കണ്ടാല്‍ കപ്പല്‍ മുങ്ങുന്നത് പോലെയാണെന്നാണ് ചിലരുടെ കണ്ടെത്തല്‍. കപ്പല്‍ മുങ്ങുകയാണെന്നും കപ്പലിന് മുകളില്‍ ആളുകള്‍ രക്ഷപ്പെടാന്‍ വേണ്ടി കൈകളുയര്‍ത്തി കരയുകയാണെന്ന് തോന്നുമെന്നും ചിലര്‍ കണ്ടെത്തുന്നു.
സിപിഎം മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലാണെന്നാണ് ലോഗോ സൂചിപ്പിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുങ്ങുന്ന കപ്പലില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കൈകളുയര്‍ത്തി കരയുകയാണെന്നും കണ്ടെത്തുന്നു. ഈ കണ്ടെത്തലുകള്‍ ഫേസ്ബുക്കില്‍ വലിയ ചര്‍ച്ചക്കും തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കിക്കഴിഞ്ഞു.
ഇങ്ങനെ ഒരു വിമര്‍ശനം ഉയര്‍ന്നാല്‍ പിന്നെ സൈബര്‍ സഖാക്കള്‍ വെറുതേയിരിക്കുമോ. മറുപടിയും മറുതര്ക്കങ്ങളുമായി അവരും സജീവമാണ്. ഒരു കപ്പിലിന്റെ ചിത്രം, അത് മുന്നില്‍ നിന്ന് നോക്കുന്ന രീതിയിലാണെങ്കില്‍ എങ്ങനെയിരിക്കുമെന്ന് പോലും അറിയാത്തവരാണ് സിപിഎമ്മിനെ വിമര്‍ശിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതെന്നാണ് സഖാക്കളുടെ എതിര്‍വാദം. ഇതിന് കുറേ കപ്പല്‍ ചിത്രങ്ങളും ഇവര്‍ തപ്പിയെടുത്ത് പോസ്റ്റ് ചെയ്ത് വിടുന്നുണ്ട്.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications