എന്നാലും ഇതെന്തൊരു വെറ്പ്പിക്കലാണ് ലാലേട്ടാ...
തിരുവനന്തപുരം: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‌റെ സിനിമ ജീവിതം കോര്‍ത്തിണക്കിയ 'ലാലിസം' ബാന്‍ഡ് ആയിരുന്നു ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഏവരും ഏറെ കാത്തിരുത്. മട്ടന്നൂരിന്റെ വാദ്യഘോഷ പ്രകടനം പോലും ലാലിന്റെ സംഗീത ബാന്‍ഡിന്റെ പ്രകടനത്തിന് മുന്നില്‍ മുട്ടുകത്തുമെന്നായിരുന്നു പ്രവചനങ്ങള്‍...
എന്നിട്ടെന്തായി...? പവനായി ശവമായി എന്ന് പറഞ്ഞതുപോലെ ആയി ലാലിസവും ബാന്‍ഡിന്റെ പ്രകടനവും. മുഖ്യധാര മാധ്യമങ്ങള്‍ മുഴുവന്‍ ലാലിനെ പ്രകീര്‍ത്തിച്ച് വാര്‍ത്തകള്‍ വാരിക്കോരി ചൊരിയുമ്പോള്‍ സോഷ്യല്‍ മീഡിയ മാത്രം വെറുതേ ഇരുന്നില്ല. ലാലിസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന രസകരമായ കമന്റുകള്‍ നോക്കാം...
| Post by Shajan Skariah. |
മാണിക്ക് രണ്ട് കോടി കൊടുത്തിരുന്നെങ്കില്‍
കെഎം മാണിക്ക് രണ്ട് കോടി കൊടുത്തിരുന്നെങ്കില്‍ ഇതിലും നന്നായി പാടുമായിരുന്നു- ലാലിസത്തെ കുറിച്ച് ഫേസ്ബുക്കില്‍ വന്ന ഒരു കമന്റ്
| Post by Rajeev Devaraj. |
അവനവനിസം
അവനവനിസം എന്ന് പേരില്‍ തുടങ്ങുന്ന പുതിയ മ്യൂസിക് ബാന്റിലേക്ക് സകലമാന പൊങ്ങന്‍മാര്‍ക്കും സ്വാഗതം.
കൊന്നവര്‍ കൊന്നവര്‍ മാറി നില്‍ക്കൂ...
വിമര്‍ശനങ്ങള്‍ കൊടുമ്പിരിക്കൊള്ളുനപോള്‍ ഒരു പരിഹാസം ഇങ്ങനെ
| Post by Prince Pangadan. |
തോന്ന്യാസം
പുതിയ ഇസം... തോന്ന്യാസം എന്നാണ് ഒരു പരിഹാസം
ലാലിസം ഫ്‌ലോപ്പിസം
ഇത് ലാലിസം അല്ലല, ഫ്‌ലോപ്പിസം ആണെന്നാണ് ഒരു പോസ്റ്റ്. ഇതിന് എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ചതെന്നും ചോദ്യം.
| Post by Vipin Panappuzha. |
ഇത്രക്കും വേണോ
ആറ്റുമണല്‍ പായയില്‍ പാടിയ മോഹന്‍ലാലിന് കളിയാക്കുന്നത് ഇങ്ങനെ
| Post by Harshan Teeyem. |
ഗാനമേളക്കാര്‍ തകര്‍ത്തേനെ
പഴയ ഗാനമേള ട്രൂപ്പുകള്‍ വല്ലതും ആയിരുന്നെങ്കില്‍ തകര്‍ത്തേനെ
| Post by Sanub Sasidharan. |
വിഷം വാങ്ങാന്‍ രണ്ട് കോടി
ഇന്ത്യക്കാര്‍ക്ക് മൊത്തം വിഷം വാങ്ങി നല്‍കാന്‍ 2 കോടി വരില്ലാര്‍ന്നൂലോ എന്നൊരു ചോദ്യം.
| Post by Yasir Fayas. |
ലാലിന് വേറെ പണിയൊന്നും ഇല്ലേ
ഈ മോഹന്‍ലാലിന് വേറെ പണിയൊന്നും ഇല്ലേ...
ഗെയിംസില്‍ ഇനി വെള്ളിയില്ല
നാഷണല്‍ ഗെയിംസില്‍ ഇനി വെള്ളി മെഡല്‍ ഇല്ലത്രെ. എല്ലാ വെള്ളിയും ലാലിസം അടിച്ചെടുത്തുവെന്ന്.












Click it and Unblock the Notifications