കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം മണിയെ കളിയാക്കിയ സംവിധായകന്‍ ജൂഡിന് ഫേസ്ബുക്കിൽ പൊങ്കാല.. തെറി പറയുന്നവരോട് ജൂഡിന് പറയാനുള്ളത്!

എം എം മണി പിണറായി മന്ത്രിസഭയിലേക്ക് എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ ജൂഡ് വിവാദ പോസ്റ്റിട്ടത്.

  • By Kishor
Google Oneindia Malayalam News

സിനിമാ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ജൂഡിന്റെ സിനിമകളെയും വ്യക്തിപരമായ കാര്യങ്ങളെയും മാത്രമല്ല വീട്ടുകാരെക്കൂടി ചേര്‍ത്താണ് ആളുകള്‍ പള്ള് പറയുന്നത്. എന്നാല്‍ ആരെന്ത് തെറി പറഞ്ഞാലും പറയാനുള്ള അഭിപ്രായം ഇനിയും പറയുമെന്ന് ജൂഡ് നിലപാട് വ്യക്തമാക്കുന്നു.

Read Also: നടന്‍ മുരളി ഗോപിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല മഹോത്സവം,അര സംഘിയിൽ നിന്ന് മുഴു സംഘിയിലേക്ക് മുരളി ഗോപി!

ഇടുക്കിയില്‍ നിന്നുള്ള സി പി എം നേതാവ് എം എം മണി പിണറായി മന്ത്രിസഭയിലേക്ക് എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ ജൂഡ് വിവാദ പോസ്റ്റിട്ടത്. വെറുതെ സ്‌കൂളില്‍ പോയി എന്ന ഒറ്റവരി പോസ്റ്റായിരുന്നു ഇത്. ഇതോടെ സഖാക്കളും മണിയുടെ ആരാധകരും പ്രതിഷേധവുമായി എത്തി. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച കമന്റ് പ്രവാഹത്തിലെ വായിക്കാന്‍ കൊള്ളാവുന്ന ചിലത് ഇതാ...

പരിഗണിക്കുന്നത് കലാകാരനെ മാത്രം

പരിഗണിക്കുന്നത് കലാകാരനെ മാത്രം

നീ സിനിമയില്‍ വന്നത് കൊണ്ട് നിന്നിലെ കലാകാരനെ മാത്രമേ ജനം പരിഗണിക്കുള്ളു... അല്ലാതെ ആര്‍ക്ക് വേണമെടോ നിന്റെ സ്‌കൂള്‍ റാങ്ക് സര്‍ട്ടിഫിക്കറ്റ്.. വെറുതെ പഠിക്കാന്‍ പോയി ആ സമയത്തു ഏതെങ്കിലും ഒരു ഊള പടം എടുത്തിരുന്നേല്‍ പത്ത് പേര് അറിഞ്ഞേനെ എന്ന് നാട്ടിലെ കളക്ടര്‍ പറഞ്ഞാല്‍ എങ്ങനെ ഇരിക്കും.

പശുവിനെ മേയ്ക്കാന്‍ പോകാരുന്നില്ലേ

പശുവിനെ മേയ്ക്കാന്‍ പോകാരുന്നില്ലേ

ശരിയാ.. ആ സമയത്തു തനിക്കു വല്ല പശുവിനെയും മേയ്ക്കാന്‍ പോയാല്‍ പോരായിരുന്നോ? താനൊക്കെ എന്തിനാ സ്‌കൂളില്‍ പോയേന്ന്. തന്റെ പല നിലപാടുകള്‍ കണ്ടപോഴേ മനസിലായതാണു. താനൊക്കെ എന്തിനാ പഠിക്കണെ.. ഇന്നസെന്റ് ജെപിജെ.

നാലു മൂട് കപ്പ വച്ചിരുന്നേല്‍

നാലു മൂട് കപ്പ വച്ചിരുന്നേല്‍

നീ വീട്ടീല്‍ ചെല്ലുമ്പോ നിന്റെ അച്ചന്‍ പറയും വെറുതെയായി വാഴ വെച്ചാ മത്യായിരുന്നു എന്ന്. അപ്പോ നിനക്ക് മനസിലാകും വല്യ പഠിപ്പിലൊന്നും കാര്യമില്ലാന്ന്. വെറുതേ എന്ന് അപ്പനും പറഞ്ഞു കാണും.... നാലു മൂട് കപ്പ വച്ചിരുന്നേല് കപ്പ പുഴുങ്ങി തിന്നാമായിരുന്നു

ശങ്കറും രാജമൗലിയും ഒന്നും അല്ലല്ലോ

ശങ്കറും രാജമൗലിയും ഒന്നും അല്ലല്ലോ

ഒരു പടം 10 പേര് കണ്ടപ്പോള്‍ ഇവന് ഈ പൊളപ്പ്.. വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ലെടാ ഊളേ.. വിവരം വേണം. നീ ശങ്കറും രാജമൗലിയും ഒന്നും അല്ലല്ലോ.. ചുമ്മാ അല്ല നിന്റെ അമ്മുമ്മേട മുത്തശ്ശി കഥ പൊട്ടി പോയത്. ശരിയാ താനൊന്നും സ്‌കൂളിലല്ലാ എവിടെ പോയിട്ടും ഒരു കാര്യവുമില്ല

ഓട് പൊളിച്ചു കയറിയതല്ല

ഓട് പൊളിച്ചു കയറിയതല്ല

സിനിമയല്ല ഇത് ജീവിതമാണ് അങ്ങനെ ജീവിതമുള്ള മനുഷ്യര്‍ മുന്‍ അനുഭവങ്ങളില്‍ നിന്ന് ബോധ്യം ഉള്‍ക്കൊണ്ട് കൈവിരലില്‍ അടയാളപ്പെടുത്തി 5 കൊല്ല തത്തേക്ക് സേവിക്കാന്‍ പറഞ്ഞായച്ചതാ... അച്ചായാ. തന്റെ പോസ്റ്റുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ക്കും തോന്നാറുണ്ട് താന്‍ സ്‌കൂളില്‍ പോയത് വെറുതെയായിന്ന്.

ഫ്യൂഡല്‍ മനോഭാവം പുറത്ത് വന്നു

ഫ്യൂഡല്‍ മനോഭാവം പുറത്ത് വന്നു

നിന്റെ ഒക്കെ ഉള്ളിലെ ഫ്യൂഡല്‍ മനോഭാവം പയ്യെ പയ്യെ പുറത്ത് വരട്ടെ. അവന്റെ ഒരു പത്രാസ്. സിനിമ എടുത്ത ഉടനെ അവന്‍ സ്പില്‍ബര്‍ഗ് ആയെന്നാ വിചാരം.. പൊതുപ്രവര്‍ത്തകനെയാണു പരിഗണിക്കുക. ജനസമ്മതിയുള്ള ,ജനങ്ങളുടെ പ്രതിനിധികളെ.. പഠിക്കാന്‍ വിട്ടപോള്‍ മര്യാദയ്ക്ക് പഠിച്ചിരുന്നേല്‍ ഇങ്ങനെ നിരാശാ പോസ്റ്റുകള്‍ ആവശ്യമുണ്ടാവില്ലായിരുന്നു

ഹിജഡയെന്ന് വരെ വിളിച്ചു

ഹിജഡയെന്ന് വരെ വിളിച്ചു

നിന്നെപ്പോലുള്ള ഹിജഡകള്‍ക്കു സ്‌കൂളില്‍ പോയിട്ടും വലിയ കാര്യം ഇല്ല എന്ന് ഈ സ്റ്റാറ്റസില്‍ നിന്നും മനസ്സിലായി.... വിദ്യാഭ്യാസത്തില്‍ നിന്നും സംസ്‌കാരം, വിവരം എന്നിവ ഉണ്ടാവില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് അല്ലെ ഈ വക ഊള ഡയലോഗ്. ഡയലോഗ് മാത്രമല്ല ഈ കമന്റും.

ചുമ്മാ കുരുപൊട്ടുന്നു

ചുമ്മാ കുരുപൊട്ടുന്നു

യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലും ഒക്കെ നേതാവാകാനും മത്സരിക്കാനും ഒക്കെ വേണ്ട യോഗ്യത, മുഖസൗന്ദര്യവും വലിയ നേതാക്കളുടെ പെട്ടി ചുമക്കല്‍ ഉള്‍പ്പെടെ എന്ത് ആവശ്യങ്ങളും ഉളുപ്പില്ലാതെ ചെയ്തു കൊടുക്കുക എന്നതൊക്കെയാണെന്നു നാട്ടുകാര്‍ക്ക് നന്നായി അറിയാം, അത് കൊണ്ടാണ് സാധാരണക്കാരില്‍ സാധാരണക്കാരനായ മണിയാശാനെ പോലുള്ള ഒരാള്‍ മന്ത്രിസ്ഥാനത്തേക്ക് വരുമ്പോള്‍ ചിലര്‍ക്ക് കുരു പൊട്ടുന്നത്....

കമന്റും മറുകമന്റും

കമന്റും മറുകമന്റും

താനൊന്നും സ്‌കൂളില്‍ പോയതിന് ഗുണമില്ലാന്ന് ഈ ഒറ്റ പോസ്റ്റ്‌കൊണ്ട് മനസ്സിലായി.. .ഊള പടവുമായി മലയാള സിനിമയെ തകര്‍ത്ത മരകഴുത....ഇതിനുള്ള മറുപടി നോക്കൂ - ഇത് വെറും രോഷമാണ്... അങ്ങൊരു അങ്ങനെ ഒരു അഭിപ്രായം പറഞ്ഞെന്നു മാത്രല്ലെ ഉള്ളു.. അതിനു ഇപ്പൊ അയാളുടെ സിനിമയെ വിമര്‍ശിച്ചു തെറി വിളിച്ചപ്പോ ആരാണ് താണത്... മറ്റു പാര്‍ട്ടി നേതാക്കളെ നീയും ഇങ്ങനെ കളിയാക്കറില്ലേ.

വീട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്നു

വീട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്നു

അഭിപ്രായ വ്യത്യാസം മാന്യമായിരിക്കണം ഒരാളുടെ ജാതിയും നിറവും വിദ്യാഭ്യാസവും നോക്കിയല്ല അയാളെ അളക്കേണ്ടത്. കഴിവ് അതാണ് മന്ത്രി ആവാനുള്ള യോഗ്യത. എന്തിനാടാ ഉവ്വേ, ഒരു കാര്യവും ഇല്ലാതെ വീട്ടില്‍ ഉള്ളോരെ നാട്ടാരെകൊണ്ട് പറയിപ്പിക്കണേ?

സ്മൃതി ഇറാനിയെ കളിയാക്കിയവര്‍

സ്മൃതി ഇറാനിയെ കളിയാക്കിയവര്‍

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെ കളിയാക്കി ട്രോളിയവന്‍ മാരല്ലെ ഇപ്പൊ മണിയാശാന്റ വിദ്യാഭ്യാസ യോഗ്യതയെ ട്രോളിയ ജൂഡ് ആന്റണിയെ തെറി പറയണത്... നമ്മളിട്ടാ കളസം... നിങ്ങളി ട്ടാ ബര്‍മുഡ... കൊള്ളാലൊ

മണിയാശാനെ എന്ത് പറഞ്ഞു?

മണിയാശാനെ എന്ത് പറഞ്ഞു?

ജൂഡ് സാര്‍ എന്റെ മണിയാശാനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ അത് മണി ആശാനേ കുറിച്ചാണെന്നും പറഞ്ഞു പോസ്റ്റിടുന്ന അഭിനവ അന്തം കമ്മികള്‍ മണിയാശാനെ പരോക്ഷമായി ട്രോളുകയാണ്. പാവം മണിയാശാന്‍. ഇവനെയൊക്കെയാണ് ഇനി ആശാന്‍ നേരിടേണ്ടി വരുക.

ഇതായിരുന്നോ യോഗ്യത

ഇതായിരുന്നോ യോഗ്യത

പാര്‍ട്ടി ആഫീസിലെ ബഞ്ചില്‍ കിടന്നു ഇറങ്ങിയതും കട്ടന്‍ കാപ്പി കുടിച്ചതും ബീഡി വലിച്ചതും പാര്‍ട്ടിക്ക് വേണ്ടി കഷ്ട്ടപ്പെട്ടതും മാത്രം യോഗ്യതാ മാനദണ്ഡം ആക്കിയാല്‍ മണിയാശാന്‍ യോഗ്യന്‍ തന്നെ. പക്ഷെ അല്പം വിദ്യാഭ്യാസവും വിവരവും കൂടി യോഗ്യതയായി കണക്കാക്കണമായിരുന്നു. പ്രത്യേകിച്ചും കേരളം പോലുള്ള ഒരു സംസ്ഥാനത്ത്.

വോട്ടര്‍മാരെ അപമാനിക്കല്ലേ

വോട്ടര്‍മാരെ അപമാനിക്കല്ലേ

കേരളത്തിലെ മാന്യ വോട്ടര്‍മാരെ അപമാനിക്കുകയാണ് നിങ്ങള്‍ കാരണം അദ്ദേഹത്തിന് ഒരു ജനപ്രതിനിധി ആകാനുള്ള യോഗ്യത ഉണ്ടെന്ന് മനസ്സിലായത് കൊണ്ടല്ലേ ജനങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തത് ഇത്തരം വില കുറഞ്ഞ പോസ്റ്റുകള്‍ ഇടുന്നതിന് മുമ്പ് ഒന്ന് അദ്ദേഹത്തെ കുറിച്ച് പഠിക്കു

യോഗ്യത അളക്കാന്‍ നില്‍ക്കല്ലേ

യോഗ്യത അളക്കാന്‍ നില്‍ക്കല്ലേ

എം എം മണിയുടെ യോഗ്യത അളക്കുന്നവരോട്. പിന്‍ വാതിലിലൂടെ അല്ല അദ്ദേഹം നിയമസഭയില്‍ എത്തിയത്, മറിച്ച് ഏറ്റവും വലിയ പരീക്ഷണം ആയ ജനാധിപത്യ രീതിയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ജാതി-മത ഭേതമന്യേന ഒരു ജനത തെരെഞ്ഞെടുത്ത് വിട്ട നേതാവ് ആണു അദ്ദേഹം.. അദ്ദേഹത്തിന്റെ നിറമൊ അദ്ദേഹം ചെയ്തിരുന്ന തൊഴിലൊ ആണ് നിങ്ങളുടേ കണ്ണിലെ അയോഗ്യത എങ്കില്‍ പ്രശ്‌നം നിങ്ങളുടെ മനസ്സിനാണ്.

റോസ് പൗഡറിട്ട നായരെ വേണം

റോസ് പൗഡറിട്ട നായരെ വേണം

മന്ത്രിസഭയില്‍ നിലവിലുള്ള നായര്‍ വെളുത്തവനല്ലാത്തതിനാല്‍, അയാളെ മാറ്റി വെളുത്ത റോസ് പൌഡര്‍ ഉപയോഗിക്കുന്ന നായരെ മന്ത്രിയാക്കിയ നിനക്കൊക്കെ മലയോര ജീവിതത്തിന്റെ സ്പന്ദനമായ ഒരു നിഷ്‌കളങ്ക മനുഷ്യനെ മനസ്സിലാവില്ല . സഖാവ് മണി കറുത്തിട്ടാണ്. പോളിഷ് ചെയ്ത കപട ഭാഷ സംസാരിക്കാനും അറിയില്ല.

സിനിമയില്‍ ഇങ്ങനെ അല്ലല്ലോ

സിനിമയില്‍ ഇങ്ങനെ അല്ലല്ലോ

പടം ഓടണേ പുള്ളിക്ക് കഥാപാത്രം കമ്യൂണിസ്റ്റാവണം, മിനിമം മുരളി ചുമരേ വേണം, പടത്തിന്റെ പ്രോമോയ്ക്ക് പഴയ മുദ്രാവാക്യോം ചെങ്കൊടി പിടിച്ച് ഓടണ നായകനും വേണം, എന്നാ ജീവിതത്തിലോ പരമ പുച്ഛം. ഹാങ്ങ്ഓവര്‍ മോഡല്‍ കഥയാന്നും പറഞ്ഞ് ഏതോ പോസ്റ്റും കണ്ടാരുന്നു, യെന്തരോയന്തോ.

പഠിച്ചാല്‍ ജനകീയനാകില്ല

പഠിച്ചാല്‍ ജനകീയനാകില്ല

സ്‌കൂളില്‍ പഠിച്ചത് കൊണ്ട് ജനകീയനാകില്ല, ജനകീയനാകാന്‍ ജനങ്ങളുടെ ഇടയില്‍ സാധാരണക്കാരന് വേണ്ടി പ്രവര്‍ത്തിക്കണം. മണിയാശന്‍ സ്വന്തം ജീവിതം മറന്ന് ജനങ്ങള്‍ക്ക് വേണ്ടി അവരുടെ വിഷമങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചാണ് ജനകീയ നേതാവായത്.

എല്ലാവരോടും ജൂഡ് പറയുന്നു

എല്ലാവരോടും ജൂഡ് പറയുന്നു

അഭിപ്രായം ഇനിയും പറയും. ഒരു പാര്‍ട്ടി ലേബലും ആഗ്രഹിച്ചിട്ടില്ല. അതിനു വേണ്ടി പോസ്റ്റിടാറുമില്ല. വന്നു തെറി പറയുന്നവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെയാണ് അപമാനിക്കുന്നത്. അവരവര്‍ക്ക് ഇഷ്ടമുള്ളത് പറയുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം. അല്ലാത്തപ്പോ തെറി വിളി - ഇതാണ് ജൂഡിന് തെറിവിളിക്കുന്നവരോട് പറയാനുള്ള മറുപടി, ഇതില്‍ എല്ലാം ഉണ്ട്.

English summary
Social media criticize director Jude Anthany Joseph after his comment on MM Mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X