കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ പപ്പുമോനാക്കി തലക്കെട്ട് എഴുതിയ കൈരളിക്ക് വിമർശനം.. അവസാനം കൈരളി തിരുത്തി!

  • By Kishor
Google Oneindia Malayalam News

ഒടുവില്‍ സോണിയാ ഗാന്ധി പറഞ്ഞു; പാര്‍ട്ടിയെ ഇനി 'പപ്പുമോൻ' നയിക്കും; രാഹുൽ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് ദീപാവലിക്ക് ശേഷം - രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന വാർത്തയ്ക്ക് കൈരളി പീപ്പിൾ ടി വി കൊടുത്ത തലക്കെട്ടാണ് ഇത്. രാഹുൽ ഗാന്ധിയെ പപ്പു എന്ന് ആദ്യമായി വിളിക്കുന്നത് കൈരളി പീപ്പിളല്ല. പക്ഷേ കൈരളിക്ക് ഓൺലൈൻ നിറയെ പൊങ്കാലയാണ്.

ഉമ്മന്‍ ചാണ്ടി സരിതാ നായരെ ബലാത്സംഗം ചെയ്ത പ്രതി: വിക്കിപീഡിയ.. ക്രൂരമായി ആക്രമിച്ച് മോഡൽ രശ്മി നായരും!!

ഇത് തന്നെ കാരണം

ഇത് തന്നെ കാരണം

ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പാർട്ടിയുടെ ദേശീയ പ്രസിഡണ്ട് ആകാൻ പോകുന്ന നേതാവാണ് രാഹുൽ ഗാന്ധി. ഇന്നത്തെ മുഖ്യപ്രതിപക്ഷ പാർട്ടിയുടെ നേതാവ്. ആ രാഹുല്‍ ഗാന്ധി കോൺഗ്രസിന്റെ പ്രസിഡണ്ടാകുന്നു എന്ന വാർത്തയിൽ പപ്പുമോൻ കയറി വരേണ്ട കാര്യം എന്താണ്. അത് മാത്രമല്ല. പപ്പുമോൻ പ്രസിഡണ്ടാകും എന്ന് സോണിയാ ഗാന്ധി പറഞ്ഞു എന്നേ തോന്നൂ തലക്കെട്ട് കണ്ടാൽ. പൊങ്കാലയ്ക്ക് കാരണവും ഇത് തന്നെ.

ഇതോ ജനതയുടെ ആവിഷ്കാരം

ഇതോ ജനതയുടെ ആവിഷ്കാരം

രാഷ്ട്രീയമായി രാഹുൽ ഗാന്ധിയെ വിമർശിക്കാം, വിമർശിക്കണം. അല്ലാതെ ഇത്തരം എരപ്പത്തരം കാട്ടലല്ല‌ ഒരു ജനതയുടെ ആത്മാവിഷ്കാരം - സോഷ്യൽ മീഡിയയിൽ കൈരളിക്കെതിരെ ഉയരുന്ന പ്രതികരണങ്ങളിൽ ഒന്നാണ് ഇത്. എതിർപ്പുകൾ ശക്തമായതോടെ കൈരളി തലക്കെട്ട് തിരുത്തി പപ്പുമോനെ ഒഴിവാക്കി. എന്നാലും സ്ക്രീൻ ഷോട്ടുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സുലഭം.

ജനം ടിവിയെ വെച്ച്

ജനം ടിവിയെ വെച്ച്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് ഇപ്പോഴത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും രാഹുലിന്റെ മാതാവുമായ സോണിയാ ഗാന്ധി പ്രഖ്യാപിച്ച വാർത്ത ജനം ടി വിയും കൈരളി ടി വിയും കൊടുത്തതും ആളുകൾ താരതമ്യം ചെയ്യുന്നുണ്ട്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകും എന്ന മാന്യമായ തലക്കെട്ടാണ് ജനം ടി വി നൽകിയത്.

സംഘപരിവാറിൽ നിന്നും

സംഘപരിവാറിൽ നിന്നും

മുമ്പ് സി.പി.എം കാര്‍ പഠിച്ചിരുന്നത് ഇ.എം.എസില്‍ നിന്നാണ്. ഇപ്പോള്‍ അവര്‍ പഠിക്കുന്നത് സംഘ പരിവാറില്‍ നിന്നാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധി എന്ന് പറയാന്‍ അറിയാത്തത്. അങ്ങ് ക്ഷമിച്ചേക്ക്. - കൈരളിയുടെ തലക്കെട്ടിനെപ്പറ്റി മുതിർന്ന മാധ്യമ പ്രവർത്തകനായ ബി ആർ പി ഭാസ്കറിന്റെ പ്രതികരണം ഇങ്ങനെയാണ്.

മഞ്ഞപ്പത്രമെന്ന്

മഞ്ഞപ്പത്രമെന്ന്

മഞ്ഞ പത്രം ആകുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാവും. ലീവ് ഇറ്റ്. ഈ വെബ്ബ്‌ ഡസ്കിൽ ഇരിക്കുന്ന ഊളയുണ്ടല്ലോ അവനെ തൂമ്പാപ്പണിക്ക്‌ വിടണം. കൈരളി ഓണ്‍ലൈൻ മക്കളുടെ മുമ്പിൽ തുറക്കാറില്ല. മഞ്ഞപ്പത്ര രീതിയാണ് അവരുടേത്. മുമ്പും പല പരാതികളും ഉണ്ടായിട്ടുണ്ട്. അശ്ലീല തലക്കെട്ടാണ് അവർക്കിഷ്ടം - ഇങ്ങനെ പോകുന്നു കൈരളിയെ കുറ്റം പറഞ്ഞുകൊണ്ടുള്ള കമന്റുകൾ.

രാഷ്ട്രീയമായും

രാഷ്ട്രീയമായും

സി.പി.എമ്മിന്റെ സംസ്കാരവും മുഖ്യശത്രു ആരാണെന്നും വിളിച്ചു പറയുന്ന പോസ്റ്റ്. കേരളത്തിൽ സി പി എമ്മിന്റെ മുഖ്യ ശത്രു കോൺഗ്രസ് തന്നെയാണ്. അല്ലാതെ ബി ജെ പിയും തങ്ങളും തമ്മിലാണ് പ്രധാന മത്സരം എന്ന് പറയാൻ ഉമ്മൻചാണ്ടിയെ പോലെയുള്ള നേതാക്കൾ സി പി എമ്മിനില്ല. - സി പി എം ചാനലായ കൈരളി കോൺഗ്രസിനെതിരെ ബോധപൂർവ്വം എഴുതുന്നു എന്ന തരത്തിലാണ് ആരോപണങ്ങൾ.

രാഹുൽ യുഗം ഉടൻ

രാഹുൽ യുഗം ഉടൻ

രാഹുല്‍ ഗാന്ധി എന്ന് പാര്‍ട്ടി അധ്യക്ഷനാവുന്നതോടെ എല്ലാ ചോദ്യങ്ങള്‌ക്കും അവസാനമാകുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. എഐസിസി പുനസംഘടന പൂര്‍ത്തിയായാല്‍ ഉടന്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനമേറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി ഘടകങ്ങള്‍ പ്രമേയം പാസ്സാക്കിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കണമെന്നു പ്രവര്‍ത്തക സമിതിയും പ്രമേയം പാസാക്കിയിരുന്നു. ഒക്ടോബര്‍ 25 നകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വരുമെന്നാണ് സൂചന. സോണിയ സ്ഥാനമൊഴിയുന്നതോടെ പുതിയ അധ്യക്ഷന്റെ നേതൃത്തില്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ ശക്തിപ്രാപിക്കുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.

English summary
Social media criticize Kairali portal as Rahul gandhi to become Congress president news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X