കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൗന്ദര്യവും പഠിപ്പുമുള്ള ഒരു പുലച്ചിയുണ്ടോ'... സാച്ചര കേരളം എച്ച്ഡിഐയില്‍ എന്താന്നാ മാഡം പറഞ്ഞേ!!!

  • By Desk
Google Oneindia Malayalam News

പേര് രാജ നന്ദിനി. ചിത്രകാരിയും എഴുത്തുകാരിയുമാണെന്ന് മുമ്പ് ചില പത്രവാര്‍ത്തകളില്‍ കാണുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് പ്രൊഫൈലിലും എഴുതിവെച്ചിരിക്കുന്നത് ആര്‍ട്ടിസ്റ്റ്, റൈറ്റര്‍ എന്നൊക്കെ തന്നെ. സജീവമായ ഒരു എഫ് ബി പ്രൊഫൈലുണ്ട്. കവി സച്ചിദാനനന്ദനൊപ്പമുള്ള കവര്‍ ഫോട്ടോയുമുണ്ട്.

Read Also: ഫാന്‍സ് എത്ര തെറിവിളിച്ചാലും ഞാന്‍ ഇനിയും റിവ്യൂ എഴുതും: നിഷ മേനോന്‍.. മോഹന്‍ലാല്‍ ഫാന്‍സിന്റെ പൊങ്കാല തുടരുന്നു..

പക്ഷേ പറയുന്നത് എ ക്ലാസ് വര്‍ഗീയത. വര്‍ഗീയത എന്നും പറഞ്ഞാല്‍ പോര അതുക്കും മേലെ. സ്ത്രീശാക്തീകരണം എന്നൊക്കെ ഫേസ്ബുക്കില്‍ പറഞ്ഞു നടക്കുകയും ജാതി പറഞ്ഞ് പച്ചയ്ക്ക് ആളുകളെ അപമാനിക്കുകയും ചെയ്യുന്ന രാജ നന്ദിനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ശ്രദ്ധാകേന്ദ്രം. ദളിതരെ മാത്രമല്ല ഫെമിനിസ്റ്റുകളെയും ആക്ഷേപിച്ചുകളയും ഈ ആര്‍ട്ടിസ്റ്റ് കം എഴുത്തുകാരി.

ഫേസ്ബുക്ക് പോസ്റ്റിലാണ് ആക്ഷേപം

ഫേസ്ബുക്ക് പോസ്റ്റിലാണ് ആക്ഷേപം

വരൂ.. എന്റെ മകന് ഒരു പെണ്ണ് വേണം. മുസ്ലിം പെണ്‍കുട്ടികളുടെ മാതാ പിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു ഉയര്‍ന്ന വിദ്യാഭ്യാസവും സൗന്ദര്യവും അഭികാമ്യം. വിവാഹം മതപുരോഹിതന്മാരുടെ അറിവോടെ വേണം - ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായ രാജ നന്ദിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതാണ് ആ കമന്റ്

ഇതാണ് ആ കമന്റ്

ചൊറിഞ്ഞോണ്ട് ഇരിക്കാതെ തനിക്കിപ്പൊ എന്താ വേണ്ടേ എന്റെ മകന്‍ ഒരു പുലച്ചിയെ കെട്ടണം അല്ലെ? നേരത്തെ ഞാന്‍ പറഞ്ഞല്ലോ സൗന്ദര്യവും ഉന്നത വിദ്യാഭ്യാസവും.. കൊണ്ട് വാടോ ഒരു പുലച്ചിയെ അത്തരത്തില്‍ ഒന്നിനെ പറ്റുമോ? - രാജ നന്ദിനി സ്വന്തം പോസ്റ്റിലെ ഒരു കമന്റില്‍ ജാതി അധിക്ഷേപം നടത്തുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ ഫേസ്ബുക്കില്‍ പറന്നുനടക്കുകയാണ് ഇപ്പോള്‍.

അധിക്ഷേപിക്കുന്ന കമന്റുകള്‍

അധിക്ഷേപിക്കുന്ന കമന്റുകള്‍

എവിടെയും അപകര്‍ഷതാ ബോധത്തോടെ പെരുമാരുന്നവരാണ് പട്ടിക ജാതിക്കാര്‍. അതൊരു പരമ സത്യമാണ്. എത്രയൊക്കെ വിദ്യാഭ്യാസം നേടിയാലും ഏതൊക്കെ മുതിര്‍ന്ന ജോലി കിട്ടിയാലും ജീനുകളില്‍ നിന്ന് തലമുറകളായി കിട്ടുന്ന ആ അടിമ ബോധം അവരെ അവരെ അപകര്‍ഷതാ ഉള്ളവരാക്കുന്നു... ദയനീയമായ അവസ്ഥ....ആര്‍ക്കും ഒന്നും ചെയ്യാനാവില്ല... - രാജ നന്ദിനിയുടെ ഈ കമന്റുകള്‍ ധന്യാ രാമനെ പോലുളള ആക്ടിവിസ്റ്റുകള്‍ സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

കറുത്തവരെ ഇഷ്ടമല്ല പോലും

കറുത്തവരെ ഇഷ്ടമല്ല പോലും

എൻറെ മരുമകൾ കറുത്തതാകാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഇവരുടെ ഒരു ന്യായം. മകൻ അത് ഇഷ്ടപ്പെടുന്നെങ്കിൽ വിരോധവും ഇല്ല. മതേതരന്മാരെ വെല്ലുവിളിക്കാൻ വേണ്ടി എന്തൊക്കെയാണ് ഇവർ പറയുന്നത്.

നാവിട്ട് ഇളക്കാറില്ല

നാവിട്ട് ഇളക്കാറില്ല

തന്റെ ചോദ്യത്തിന് ഉത്തരം അര്‍ഹിക്കുന്നില്ല അതാണ് നല്‍കാതിരുന്നത് പട്ടിക ജാതി എന്ന് മുതലാണ് ഹിന്ദു അല്ലാതായത്? മുടിഞ്ഞ ചോദ്യങ്ങള്‍... പോടോ... ഒരു നല്ല മുസ്ലിം പെണ്‍കുട്ടിയെ കിട്ടിയാല്‍ എന്റെ മോന്‍ കെട്ടും. ആപ്പ ഊപ്പ അല്ല എന്റെ മോന്‍ എന്നും ഓര്‍ക്കുക.. രാജ നന്ദിനി വെറുതെ നാവിട്ടു ഇളക്കാറുമില്ല - ജാതി അധിക്ഷേപം നടത്തിയതിനെ കുറിച്ച് ചോദിക്കുന്നവരോട് ഇവര്‍ മറുപടി പറയുന്നത് ഈ ടോണിലാണ്.

സോഷ്യല്‍ മീഡിയ പറയുന്നു

സോഷ്യല്‍ മീഡിയ പറയുന്നു

അത്രക്ക് വലിയ വിപ്ലവത്തിന് മുതിരും മുന്പ് ചെറിയൊരു വിപ്ലവത്തിന് ശ്രമിക്കൂ. ഒരു പട്ടിക വര്‍ഗക്കാരി പെണ്‍കുട്ടിയെ നിങ്ങളുടെ മകനെ കൊണ്ട് കല്ല്യാണം കഴിപ്പിക്കൂ. അത് ഹിന്ദു തന്നയാണല്ലോ? അപ്പൊ പുരോഹിതരുടെ ശല്യവുമുണ്ടാകില്ല. അപ്പൊ, എന്നായിരിക്കും ആ കല്ല്യാണം എന്ന് അറിയിക്കുമല്ലോ? - രാജ നന്ദിനിയുടെ പോസ്റ്റിന് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

കൊള്ളാം ഈ കമന്റ്

കൊള്ളാം ഈ കമന്റ്

അയാളുടെ പങ്കാളിയെ അയാള്‍ കണ്ടെത്തട്ടെ... അതിനുള്ള സ്വാതന്ത്ര്യം കൊടുക്കൂ.. അല്ലാതെ അയാള്‍ടെ പങ്കാളിയെ തെരഞ്ഞെടുക്കുന്നത് നിങ്ങളുടെ മതേതരത്വം തെളിയിക്കാന്‍ വേണ്ടി ആവണോ? - രാജ നന്ദിനിയുടെ പോസ്റ്റിന് കീഴെ കുറിക്ക് കൊള്ളുന്ന ഇത്തരം ചില കമന്റുകളും ഉണ്ട്.

രാഷ്ട്രീയ ചോദ്യങ്ങളുമുണ്ട്

രാഷ്ട്രീയ ചോദ്യങ്ങളുമുണ്ട്

ഇന്ത്യയില്‍ എവിടെയാണ് മതേതരം ഉള്ളത്? പിന്നെ മതേതരരാഷ്ട്രം എന്ന് പേരുണ്ട്. ഒരുപാട് മാതവിഭാഗക്കാര്‍ വലിയ കുഴപ്പമില്ലാതെ കഴിയുന്നു എന്നതിനപ്പുറം മത തീവ്രമായ ചിന്തകളുമായി കഴിയുന്നവരല്ലേ? പിന്നെ എന്തിനാണ് ഒരു പാര്‍ട്ടിയെ മാത്രം മതതീവ്രവാദികള്‍ എന്ന് മുദ്ര കുത്തുന്നത്? അങ്ങനെയെങ്കില്‍ മുസ്ലിം ലീഗല്ലേ ആദ്യത്തെ മത പാര്‍ട്ടി എന്നാണു എന്റെ ചോദ്യം - ഇത്തരം ചോദ്യങ്ങളും ഇതേ പോസ്റ്റിന് കീഴെയായി കാണാവുന്നതാണ്.

ഇവരേത് നാട്ടുകാരിയാണ്

ഇവരേത് നാട്ടുകാരിയാണ്

പരസ്യമായി വര്‍ഗീയത പറയുന്ന രാജ നന്ദിനിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇവരുടെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ചും അല്ലാതെയും ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. മറ്റുള്ളവരെയെല്ലാം കളിയാക്കുന്ന ഇവര്‍ എവിടെ നിന്നാണ് വരുന്നത് എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

English summary
Social media criticize Writer activist Raja Nandini's Facebook comment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X