ദര്‍ശനേ പുണ്യം, സ്പര്‍ശനേ പാപം... തൊട്ടുരുമ്മി സെല്‍ഫി വേണ്ടെന്ന് ഗായകൻ യേശുദാസ്, കിട്ടിയില്ലേ പണി!
മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ദേഹത്തുരസി നിന്ന് സെല്‍ഫി എടുക്കുന്ന ന്യൂ ജനറേഷനെ പരാമര്‍ശിച്ചതാണ് ഗാനഗന്ധര്‍വ്വന് പണിയായത്. കുറ്റപ്പെടുത്തലല്ല അഭിപ്രായം മാത്രമാണ് എന്ന് പറഞ്ഞാണ് യേശുദാസ് നയം വ്യക്തമാക്കിയതെങ്കിലും സോഷ്യല്‍ മീഡിയ യേശുദാസിനോട് ഒരു ദയയും കാണിക്കുന്നില്ല.
Read Also: മോദിജി വീണ്ടും വാ തുറന്നു.. പെട്രോളിന് വീണ്ടും വില കൂടി.. ട്രോളുകള്‍.. കൊല്ലുന്ന ട്രോളുകള്‍ കുമ്മനത്തിനും!
Read Also: ലോക തോൽവി... ചക്കെന്ന് ചോദിച്ചാല്‍ കൊക്കെന്ന് മോദിജീ.. ന്യൂ ഇയര്‍ പ്രസംഗത്തിന് ട്രോളോട് ട്രോള്‍!
Read Also: 2015ലും 2016ലും നന്നായില്ല.. ഈ 2017ല്‍ അവമ്മാര്‍ക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്.. ന്യൂ ഇയര്‍ ട്രോളുകള്‍
പാടാനല്ലാതെ യേശുദാസ് വാ തുറക്കരുത് എന്ന് മുതല്‍ പാടിക്കിട്ടിയ വില അഭിപ്രായം പറഞ്ഞ് കളയും എന്നിങ്ങനെ പോകുന്നു യേശുദാസിന്റെ സെല്‍ഫി കമന്റിനെതിരായ പ്രതികരണം. ഇതാദ്യമായിട്ടല്ല യേശുദാസിനെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. വിമര്‍ശനം മാത്രമല്ല കിടിലന്‍ ട്രോളുകളും ഉണ്ട്. ഇതിനും മാത്രം യേശുദാസ് എന്താണ് പറഞ്ഞത്, അതും കാണാം ട്രോളുകളും കാണാം...

കേട്ടതും കേള്‍ക്കേണ്ടതും
എണ്‍പതുകള്‍ക്ക് മുമ്പുള്ള കാലഘട്ടത്തില്‍ ഒരു പെണ്‍കുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ലായിരുന്നു. അതായിരുന്നു അക്കാലത്തെ അടക്കവും ഒതുക്കവും - യേശുദാസ് മാതൃഭൂമിയിലെ കേട്ടതും കേള്‍ക്കേണ്ടതും എന്ന കോളത്തില്‍ എഴുതിയത് ഇങ്ങനെയാണ്. എന്ന് വെച്ചാല്‍ ഇന്നത്തെ തലമുറയ്ക്ക് അടക്കവും ഒതുക്കവും ഇല്ല എന്നാണോ അര്‍ഥം.

അകലം പാലിക്കുമായിരുന്നു
തൊട്ടുരുമ്മിനിന്ന് സെല്‍ഫിയെ എടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. മുമ്പൊക്കെ ഇത് എന്റെ ഭാര്യ, മകള്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തിയാലും അവര്‍ അകലം പാലിച്ച് നില്‍ക്കുമായിരുന്നു. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ തനിക്ക് വിരോധമില്ല. എന്നാല്‍ ദേഹത്തുരസി നിന്നുള്ള സെല്‍ഫി എടുക്കുന്നത് വേണ്ട.

ആദ്യമായിട്ടല്ല വിവാദം
സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുളളവരെ വിഷമിപ്പിക്കരുതെന്ന യേശുദാസിന്റെ വാക്കുകള്‍ നേരത്തെ വലിയ വിവാദമായിരുന്നു. മറച്ചുവെക്കേണ്ടത് മറച്ചുതന്നെ വെക്കണമെന്നും ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഇതും കൂടി ചേര്‍ത്താണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ യേശുദാസിന് പണി കൊടുക്കുന്നത്.

ആരാണീ സെല്‍ഫിക്ക് പോകുന്നത്
അയ്യേ... ഈ പെണ്ണുങ്ങള്‍ക്കൊന്നും നാണമില്ലേ ഇങ്ങോര്‍ടെ കൂടെ നിന്ന് സെല്‍ഫിയെടുക്കാന്‍.. പാടാനല്ലാതെ ഇങ്ങേര്‍ വാ തുറക്കാതിരുന്നാല്‍ നന്നായിരുന്നു... ഉള്ള ബഹുമാനം നിലനില്‍ക്കും. അങ്ങേരുടെ പാട്ടിനെ മാത്രം സ്‌നേഹിക്കുക. ബാക്കി കാര്യങ്ങള്‍ അങ്ങേരുടെ പാട്ടിനു പ്രായം, പാട്ട്, ജീനിയസ് എന്നിവയില്‍ എല്ലാം അദ്ദേഹം ആദരവര്‍ഹിക്കുന്നു. പക്ഷെ ഇത്തരം പ്രസ്താവനകള്‍ അധിക്ഷേപമാണ്.

ഗന്ധര്‍വ സന്നിധി
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും തെല്ലിട മാറി നിന്നു സെല്‍ഫി എടുക്കേണ്ട ഗന്ധര്‍വ സന്നിധിയാണിത്... ജീന്‍സ്് ആയിരുന്നു പണ്ട് പറഞ്ഞ പ്രലോഭനം ഇപ്പൊ ചേര്‍ന്ന് നിന്ന് ഫോട്ടോ എടുക്കുനിടത്ത് വരെയായി കാര്യങ്ങള്‍.... ലോലനായ ഒരു കലാകാരനെ വെറുതെ വിടൂ..കണ്‍ട്രോള്‍ കീ അടിച്ചു പോയിക്കാണും. - ആക്ഷേപം വരെ എത്തുന്നതാണ് ചില കമന്റുകള്‍.

യേശുദാസിന്റെ നെഞ്ചത്തേക്ക്
ഇനിയിപ്പോ യേശുദാസിന്റെ നെഞ്ചത്തോട്ടു കേറിക്കോ... ഒരാള്‍ക്കും നേരെ ചൊവ്വേ അഭിപ്രായം പറയാന്‍ പറ്റില്ലെന്ന് വന്നാല്‍... ഏറ്റവും ചിട്ടയോടെ വ്യക്തിജീവിതവും കുടുംബ ജീവിതവും നയിച്ചതിന്റെ ഫലമായി നമുക്ക് ലഭിച്ച വരദാനമാണീ മഹാഗായകന്‍. യാഥാസ്ഥിതികന്‍ എന്ന പേരില്‍ അങ്ങേരെ ആക്ഷേപിക്കുന്നതിനു മുന്‍പ് അത്രയെങ്കിലും ഓര്‍മ്മ നമുക്കൊക്കെ ഉണ്ടായിരിക്കണം.

അഭിപ്രായം പറയാമല്ലോ
സെല്‍ഫി എടുക്കുന്നത് എല്ലാവരും ഇഷ്ടപ്പെടണമെന്ന് ഇല്ലല്ലോ . അദ്ദേഹത്തിന് ഇഷ്ടമല്ലാത്തത് പറഞ്ഞതില്‍ എന്താണ് തെറ്റ്? അദ്ദേഹത്തിന്റെ മേല്‍ ചാരി നിന്നുള്ള സെല്‍ഫി വേണ്ടെന്നു പറയാനുള്ള അധികാരം പോലും അദ്ദേഹത്തിനില്ലേ. - എന്ന് ചോദിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.

പറയാന്‍ വിടരുത്
യേശുദാസിനെ പാടാന്‍ മാത്രമേ അനുവദിക്കാവൂ പറയാന്‍ വിടരുത് എന്നാണ് ഈ ട്രോള്‍ പറയുന്നത്.

ബാലമണിക്കും ട്രോള്‍
യേശുദാസ് യേശുദാസായി പാടി അഭിനയിച്ച നന്ദനം സിനിമ വെച്ചൊരു ട്രോള്‍

എന്തൊക്കെ പാടിയ ആളാണ്
ഏതൊക്കെ പാട്ടുകള്‍ പാടിയ ആളാണ്. ഇപ്പോഴിതാ സെല്‍ഫി വരെ പ്രശ്‌നമായി തോന്നുന്നു.












Click it and Unblock the Notifications