കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽദോയെന്ന മിണ്ടാപ്രാണിയോട് ആ ചതി ചെയ്തവർ കുടുങ്ങും!! ഭിന്നശേഷി കമ്മിഷൻ ഇടപെടുന്നു!!

എൽദോ മെട്രോ ട്രെയിനിൽ കിടക്കുന്ന ഫോട്ടോ കൊച്ചി മെട്രോയിലെ പാമ്പ് എന്ന തലക്കെട്ടിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോ ട്രെയിനിൽ മദ്യപിച്ച് ഉറങ്ങുന്ന തരത്തിൽ ബധിരനും മൂകനുമായ ആളുടെ ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർ കുടുങ്ങും. സംഭവത്തിൽ ഭിന്ന ശേഷി കമ്മീഷൻ ഇടപെട്ടു. സംഭവത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ ഭിന്നശേഷി കമ്മീഷൻ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടു. ഡിസേബിലിറ്റി കമ്മീഷ്ണർ ജി ഹരികുമാറാണ് നിർദേശം നൽകിയിരിക്കുന്നത്.

ദിലീപ് പറഞ്ഞതെല്ലാം പൊളിയുന്നോ? പരാതിയില്‍ കേസ് പോലും ഇല്ല...? അപ്പോള്‍ നടിയുടെ മൊഴി?ദിലീപ് പറഞ്ഞതെല്ലാം പൊളിയുന്നോ? പരാതിയില്‍ കേസ് പോലും ഇല്ല...? അപ്പോള്‍ നടിയുടെ മൊഴി?

ബധിരനും മുകനുമായ അങ്കമാലി സ്വദേശി എൽദോയുടെ ഫോട്ടോ സഹിതമാണ് തെറ്റായ വാർത്തകൾ പ്രചരിച്ചത്. എൽദോ മെട്രോ ട്രെയിനിൽ കിടക്കുന്ന ഫോട്ടോ കൊച്ചി മെട്രോയിലെ പാമ്പ് എന്ന തലക്കെട്ടിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ സത്യാവസ്ഥ പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളിൽ തന്നെ പ്രതിഷേധവും ശക്തമായി. ഇതോടെയാണ് ഭിന്നശേഷി കമ്മീഷനും ഇടപെട്ടത്.

മെട്രോ ട്രെയിനിലും പാമ്പ്

മെട്രോ ട്രെയിനിലും പാമ്പ്

മെട്രോ ട്രെയിൻ സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ മെട്രോയിൽ പാമ്പ് എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എൽദോ ട്രെയിനിൽ കിടക്കുന്ന ചിത്രമടക്കമാണ് വാർത്ത നൽകിയിരുന്നത്. അപ്പോൾ തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നിരുന്നു.

മനോരമയുടെ അന്വേഷണം

മനോരമയുടെ അന്വേഷണം

ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിക്കുന്നവാർത്തയുടെ സത്യാവസ്ഥയെ കുറിച്ച് മനോരമ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അങ്കമാലി സ്വദേശിയായ ബധിരനും മൂകനുമായ ആളാണ് എൽദോയെന്ന് മനോരമയാണ് പുറത്തു കൊണ്ടുവന്നത്.

സത്യാവസ്ഥ ഇതാണ്

സത്യാവസ്ഥ ഇതാണ്

എറണാകുളം ജനറൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കിടക്കുന്ന സഹോദരനെ കണ്ട് മടങ്ങുകയായിരുന്നു എൽദോയെന്നും മനോവിഷമം കൊണ്ടാകാം ട്രെയിനിൽ കിടന്നതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഈ ചിത്രങ്ങളായിരുന്നു തെറ്റായ രീതിയിൽ പ്രചരിച്ചത്.

പ്രതികരിക്കാനാവാതെ

പ്രതികരിക്കാനാവാതെ

തെറ്റായ പ്രചരണങ്ങളോട് ഒന്നു പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് എൽദോ. അങ്കമാലി കിടങ്ങൂർ സ്വദേശിയാണ് എൽദോ. സംസാര ശേഷി ഇല്ലാത്ത ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് താമസം.

മെട്രോയെ അപമാനിക്കാൻ

മെട്രോയെ അപമാനിക്കാൻ

കനത്ത സുരക്ഷ വാഗ്ദാനം ചെയ്തെത്തിയ മെട്രോ ടെയ്നിൻ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്ന് വരുത്തിത്തീർക്കാൻ ആരോ നടത്തിയ ഹീന പ്രവൃത്തിയാണ് എൽദോയെ ഇരയാക്കിയത്.

ഭിന്നശേഷി കമ്മീഷൻ ഇടപെടുന്നു

ഭിന്നശേഷി കമ്മീഷൻ ഇടപെടുന്നു

എൽദോ അപമാനിക്കപ്പെട്ട സംഭവത്തിൽ ഭിന്നശേഷി കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ സൈബർ സെല്ലിനോട് കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്.

ഗൗരവത്തോടെ കാണുന്നു

ഗൗരവത്തോടെ കാണുന്നു

എൽദോ അപമാനിക്കപ്പെട്ട സംബവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഭിന്ന ശേഷി കമ്മീഷ്ണർ ഡോ. ജി ഹരികുമാർ പറഞ്ഞു. ഇതിനെ തുടർന്നാണ് വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മാപ്പ് പറഞ്ഞ് ചാക്കോച്ചൻ

മാപ്പ് പറഞ്ഞ് ചാക്കോച്ചൻ

എൽദോ അപമാനിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നടൻ കുഞ്ചാക്കോ ബോബൻ രംഗത്തെത്തിയിരുന്നു. ആരോ ചെയ്ത മാപ്പർഹിക്കാത്ത തെറ്റിന് എല്ലാവർക്കുവേണ്ടി മാപ്പ് ചോദിക്കുന്നതായി ചാക്കോച്ചൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ചാക്കോച്ചന്റെ പ്രതികരണം.

English summary
social media defamation against eldho ordered to probe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X