കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂരമല്ല സാറേ.. ലുലുവിലേക്കുള്ള ഇന്റര്‍വ്യൂ ആണ്.. യൂസഫലിയുടെ അല്‍പ്പത്തരമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ

  • By ശ്വേത കിഷോർ
Google Oneindia Malayalam News

എഷ്യയിലേത്തന്നെ വലിയ ചില്ലറ വ്യാപാര ശൃംഖലകളിലൊന്നാണ് ലുലു. സൗദി അറേബ്യ, യു എ ഇ, കുവൈത്ത്, ഒമാന്‍. ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങി പല പല രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു ലുലുവിന്റെ ബിസിനസ് സാമ്രാജ്യം. എം എ യൂസഫലിയുടെ ലുലുവിലേക്ക് നടന്ന നടന്ന കൂട്ട ഇന്റര്‍വ്യൂ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച.

Read Also: ലക്ഷ്മി നായരും എസ്എഫ്‌ഐ നേതാവും തമ്മില്‍ ബന്ധം? ആ പഴയ കഥ വീണ്ടും കുത്തിപ്പൊക്കുന്നതാര്?

Read Also: പ്രായം മുതല്‍ കുളിസീന്‍ വരെ... ലക്ഷ്മി നായരെക്കുറിച്ച് മലയാളികള്‍ ഗൂഗിളില്‍ നടത്തുന്ന സെര്‍ച്ച് റിസള്‍ട്ടുകള്‍ കണ്ടാല്‍ ഞെട്ടും!

Read Also: ടിവി അവതാരക, കുക്കറി ഷോ.. ലക്ഷ്മി നായരുടെ വീഡിയോസ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം, വൈറൽ വീഡിയോ!

തൃശ്ശൂര്‍ നാട്ടികയില്‍ വെച്ചായിരുന്നു ഇന്റര്‍വ്യൂ. പരസ്യമായി നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി എത്തിയത് ആയിരക്കണക്കിന് ആളുകളാണ്. ഇവരില്‍ പലര്‍ക്കും അഭിമുഖം പോലും കൊടുക്കാനൊത്തില്ല. ജോലിക്ക് ആളെ വേണമെങ്കില്‍ അപേക്ഷ ക്ഷണിച്ച് ആളെ എടുത്തൂടേ, ആയിരങ്ങളെ വെയിലത്ത് നിര്‍ത്തി അടിമകളെ പോലെ ട്രീറ്റ് ചെയ്യണോ എന്നാണ് യൂസഫലിയോടുള്ള ചോദ്യം. ഇതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.

ഈ രീതി പ്രാകൃതമാണ്

ഈ രീതി പ്രാകൃതമാണ്

അടിമസമ്പ്രദായത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് എം എ യൂസഫലി ആളുകളെ ജോലിക്കെടുക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. പതിനായിരക്കണക്കിന് ആളുകളെ വിളിച്ചുകൂട്ടി അതില്‍ നിന്നും തനിക്ക് തോന്നിയ ആളുകളെ സെലക്ട് ചെയ്യുകയാണത്രെ. യൂസഫലിയുടെ സ്വന്തം നാടായ നാട്ടികയിലാണ് ഏറ്റവും ഒടുവില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായത്.

ബയോഡാറ്റ പോലും

ബയോഡാറ്റ പോലും

ഡിഗ്രിയും സിഎയും എംബിഎയും മറ്റും പഠിച്ചിട്ടുളള ആളുകള്‍ അടക്കമുള്ളവര്‍ ജോലി തേടി എത്തിയിരുന്നു. ഇവരുടെ ബയോഡാറ്റ ഒന്ന് ബന്ധപ്പെട്ടവരെ കാണിക്കാന്‍ പോലും പറ്റിയില്ലത്രെ. ഭക്ഷണവും വെള്ളവും ഇല്ലാതെ മണിക്കൂറുകള്‍ ഇവിടെ കാത്തുനിര്‍ത്തിയതായും പരാതിയുണ്ട്. ബയോഡാറ്റ പോലും നോക്കാതെ, കണ്ട് ഇഷ്ടപ്പെട്ട ആളുകളോട് ഇങ്ങോട്ട് നീങ്ങി നില്‍ക്കാന്‍ പറഞ്ഞായിരുന്നത്രെ ജോലിക്ക് ആളുകളെ തിരഞ്ഞെടുത്തത്.

അല്ല യൂസഫ് അലിക്കാ - ഇതൊന്ന് കാണൂ

അല്ല യൂസഫ് അലിക്കാ - ഇതൊന്ന് കാണൂ

ഒരു ഇമെയില്‍ കൊടുത്ത് അതിലേക്ക് ബയോഡാറ്റകള്‍ അയച്ച് അതില്‍ നിന്നും ഷോര്‍ട് ലിസ്റ്റ് ചെയ്ത് ആളുകളെ തിരഞ്ഞെടുക്കാന്‍ കഴിയാഞ്ഞിട്ടാണോ ഈ കാണിക്കുന്നേ, അങ്ങു തിരോന്തോരം മുതല്‍ കാസര്‍ഗോഡ് നിന്നും വന്ന് റൂമെടുത്ത് താമസിക്കുന്ന സി എ ക്കാര്‍ മുതല്‍ പത്ത് തോറ്റവര്‍ വരെ ഈ കൂട്ടത്തില്‍ കാണും. മുഖത്തെ വിനയം നൊക്കി അളെ തിരഞ്ഞെടുക്കുന്ന രീതി ഇനിയെങ്കിലും മാറ്റരുതോ - എം എ യൂസഫലിയെ പേരെടുത്ത് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ്.

മന:സുഖം കിട്ടുന്നുണ്ടോ?

മന:സുഖം കിട്ടുന്നുണ്ടോ?

അല്ല മുതലാളി. ആളെ വേണമെങ്കില്‍ അപേക്ഷ ക്ഷണിച്ച്, അതില്‍ നിന്ന് യോഗ്യത നോക്കി ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത്, ആളെ ഇന്റര്‍വ്യൂ നടത്തി, അതില്‍ നിന്ന് വീണ്ടും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് വേണ്ട ആളെ എടുത്താല്‍ പോരെ? അത് വര്‍ഷത്തില്‍ എത്ര പ്രാവശ്യം വേണമെങ്കിലും നടത്താമല്ലോ.. പിന്നെന്തിനീ പാവങ്ങളെ ഇത്തരം വിഡ്ഡി വേഷം കെട്ടിക്കുന്നു? ആ വന്ന ആളുകളില്‍ എത്ര പേര്‍ക്ക് ജോലി കിട്ടി? അത് വന്ന ആളുകളുടെ എത്ര ശതമാനം കാണും? ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു മന:സുഖം കിട്ടുന്നുണ്ടോ?

അഴകിയ രാവണന്‍

അഴകിയ രാവണന്‍

അഴകിയ രാവണന്‍ എന്നാണ് ലുലു സര്‍ക്കിളില്‍ വിളിപ്പേര്. പ്രാഞ്ചിയൊക്കെ പിന്നെ വന്നതാ - ഇത് ഫേസ്ബുക്കില്‍ വന്ന കമന്റാണ്. ഇന്റര്‍വ്യൂവിനെ ന്യായീകരിച്ച് ലുലു നാട്ടിക ഫ്രണ്ട്‌സ് എന്ന പേജ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്കും ഉണ്ട് വിമര്‍ശനം. ഗേറ്റ് തുറക്കുമ്പോള്‍ കാറിനൊപ്പം ഉള്ളില്‍ കയറിപ്പറ്റുന്നവര്‍ക്കൊക്കെ കിട്ടാറുണ്ട്. ഉള്ളത് പറയാം ഒരു തരം തിരിവും ഇല്ല.

നല്ലകാര്യം പക്ഷെ

നല്ലകാര്യം പക്ഷെ

കുറേ ആളുകള്‍ക്കു ജോലി കൊടുത്തിട്ടുണ്ട് നല്ലകാര്യം പക്ഷെ അവിടെ ഇന്റര്‍വ്യൂന് വരുന്ന എല്ലാരും ജോലി കിട്ടണം എന്ന് ആഗ്രഹിച്ചാണ് വരുന്നത് പാവങ്ങള്‍ ... സൗന്ദര്യം മാത്രം നോക്കി സെലക്ട് ചെയ്യുന്ന യൂസഫലി സാറെ സൗന്ദര്യം കുറഞ്ഞതിന് ഇ പാവങ്ങളെ മനസ് വേദനിപ്പിക്കണോ ഇപ്പോള്‍ നിങ്ങള്‍ നടത്തുന്ന ഇന്റെര്‍വ്യൂ ശൈലി ഒന്ന് മറ്റു എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ നിങ്ങളുടെ ഇന്റെര്‍വ്യൂ ല്‍ വന്നിരുന്നു അവന്‍ അവന്റെ സങ്കടങ്ങള്‍ പറയുകയുണ്ടായി അതേ പോലെ എത്ര ആളുകളുടെ മനസ് നിങ്ങള്‍ വേദനിപ്പിച്ചുട്ടുണ്ടാവും.

വരി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്..

വരി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്..

തൊഴില്‍ രഹിതരുടെ നിസ്സഹായതയാണ് അവരെ അവിടെയൊക്കെ വരി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്, അതിനെ ലാക്കാക്കി തമ്പ്രാന്‍ ചമഞ്ഞ് ആത്മരതി കൊള്ളുകയാണ് ടിയാന്‍. ആളുകളെ വരിക്കു നിര്‍ത്തി തൊലിനിറവും പല്ലിന്റെ ആകൃതിയും മറ്റും പരിശോധിച്ച് നീ അര്‍ഹന്‍ നീ അനര്‍ഹന്‍ എന്നൊക്കെ മുഖത്തുനോക്കി പറയുമ്പോള്‍ നഗ്‌നമായ വംശവെറി തന്നെയല്ലേ അത്? ഒരുതരത്തില്‍ ഇതൊരു ചൂഷണം കൂടെയല്ലേ?..

എതിര്‍പ്പ് പ്രകടിപ്പിക്കുന്നു

എതിര്‍പ്പ് പ്രകടിപ്പിക്കുന്നു

ഇത്തരം മാസ് റിക്രൂട്ട്മന്റ് നോട് വ്യക്തിപരമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു..ഏത് ന്യൂതന ടെക്‌നോളജിയും വളരെ പെട്ടെന്നു നടപ്പിലാക്കുന്ന ലുലു ഗ്രൂപ്പിനു എന്തേ ഒരു റിക്രൂട്ട്മന്റ് ഒണ്‍ലൈന്‍ വഴി നടത്താന്‍ കഴിയാത്തത്.. ലുലുവിലെ മറ്റു രാജ്യങ്ങളിലെ ജോലിക്കാര്‍ നാട്ടികയില്‍ വന്ന് തിക്കിതിരക്കിയാണൊ ജോലിക്ക് അപ്ലൈ ചെയ്യുന്നത്? ലുലുവിനു ഏത് തരത്തിലുള്ള കച്ചവട തന്ത്രങ്ങളും പ്രയോഗിക്കാം അത് വേറെ കാര്യം.

ഫാഷന്‍ പരേഡാണ്

ഫാഷന്‍ പരേഡാണ്

യൂസഫലി നടത്തുന്നത് ശരിക്കും ഇന്റര്‍വ്യൂ അല്ല, ഫാഷന്‍ പരേഡാണ്. അല്ലെങ്കില്‍ മുഖം നോക്കി ഉദ്ദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ് സാഹിബെ. ഒരു ബയോഡാറ്റ അയക്കാന്‍ പറഞ്ഞാ എല്ലാവരും അയക്കും. അല്ലാതെ അങ്ങേരുടെ പ്രൗഡി കാണിക്കാന്‍ എല്ലാവരേയും വെയിലത്ത് നിര്‍ത്തേണ്ട കാര്യമില്ല

ആവശ്യം തൊഴിലാളികളെയാണോ

ആവശ്യം തൊഴിലാളികളെയാണോ

സത്യത്തില്‍ യൂസഫലിമുതലാളിക്ക് ആവശ്യം തൊഴിലാളികളെയാണോ അതോ ഞാനൊരു സംഭവമാണെന്ന് നാട്ടുകാരെ കാണിക്കാനുള്ള മീഡിയ കവറേജോ. ഇത്രയേറെ യുവാക്കളെ ക്ഷണിച്ചുവരുത്തി തിക്കും തിരക്കുമുണ്ടാക്കി അതില്‌നിന്നൊരു നൂറോ നൂറ്റമ്പതോ പേരെ തിരഞ്ഞെടുക്കുന്നതിന് പകരം ബയോഡാറ്റ മെയില്‍ വഴി സ്വീകരിക്കുകയും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തവരെ നേരില്‍.വിളിച്ചുവരുത്തി തിരഞ്ഞെടുക്കയും ചെയ്യുന്നതല്ലെ ഉത്തമ നല്ലത്.

ഇതാണാ വീഡിയോ

ലുലുവില്‍ ഇന്റര്‍വ്യൂവിന് വന്ന ആളുകള്‍ തിക്കിത്തിരക്കുന്ന വീഡിയോ വൈറലാകുന്നത് ഇതാണ്‌

English summary
Social media discussion over Lulu interview video goes viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X